തലശ്ശേരി സീറോ-മലബാർ കത്തോലിക്കാ അതിരൂപത
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തലശ്ശേരി അതിരൂപത. കേരളത്തിലെയും കർണാടകത്തിലെയും ചില പ്രദേശങ്ങളാണ് ഈ അതിരൂപതയുടെ കീഴിൽ വരുന്നത്. കർണാടകത്തിൽ മംഗലാപുരം, ചിക്കമഗളൂർ, മൈസൂർ, ഷിമോഗ തുടങ്ങിയ പ്രദേശങ്ങളാണ് അവ. 18,000 കിമീ² വിസ്തീർണ്ണമുള്ള രൂപതയിൽ 273,826 സീറോ-മലബാർ കത്തോലിക്കർ വസിക്കുന്നു.
തലശ്ശേരി അതിരൂപത | |
---|---|
സ്ഥാനം | |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | തലശ്ശേരി |
സ്ഥിതിവിവരം | |
വിസ്താരം | 4,902 കി.m2 (1,893 ച മൈ) |
ജനസംഖ്യ - ആകെ - കത്തോലിക്കർ | (as of 2010) 3,810,000 307,682 (8.1%) |
വിവരണം | |
ആചാരക്രമം | സീറോ-മലബാർ റീത്ത് |
ഭദ്രാസനപ്പള്ളി | പാലിശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ |
വിശുദ്ധ മദ്ധ്യസ്ഥ(ൻ) | സെന്റ് ജോസഫ് |
ഭരണം | |
മാർപ്പാപ്പ | ഫ്രാൻസിസ് |
വലിയ മെത്രാപ്പോലീത്ത | റാഫേൽ തട്ടിൽ |
മെത്രാപ്പൊലീത്ത | മാർ ജോസഫ് പാംബ്ലാനി |
സാമന്ത രൂപതകൾ | മാനന്തവാടി, തലശ്ശേരി, താമരശ്ശേരി, ബെൽത്തങ്ങാടി, മണ്ഡ്യ, ഭദ്രാവതി |
വെബ്സൈറ്റ് | |
അതിരൂപതയുടെ വെബ്സൈറ്റ് |
ചരിത്രം
തിരുത്തുക1930കൾ മുതൽ മലബാറിലേയ്ക്ക് സുറിയാനി കത്തോലിക്കരുടെ കുടിയേറ്റം സജീവമായിരുന്നു. ഇവർക്കൊന്നും ലത്തീൻ റീത്തിലുള്ള ആരാധനക്രമവും ആചാരങ്ങളും പരിചയമില്ലായിരുന്നു. ഇതുകൂടാതെ കുടിയേറ്റം വർധിച്ചതോടുകൂടി കോഴിക്കോട് രൂപതയിൽനിന്നുള്ള രണ്ട് വൈദികർക്ക് മാത്രം ഇവിടെയുള്ള കത്തോലിക്കരുടെയെല്ലാം കാര്യം നോക്കാൻ കഴിയുമായിരുന്നില്ല. ഇവിടുത്തെ സുറിയാനി കത്തോലിക്കരുടെ ഏറെക്കാലത്തെ നിവേദനങ്ങളുടെ ഫലമായി പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്ടായിരുന്ന കർദ്ദിനാൾ റ്റിസെന്റ് ഇവിടം സന്ദർശിക്കുകയും ഒരു സീറോ-മലബാർ രൂപത രൂപീകരിക്കാൻ അനുവദിക്കുകയുമായിരുന്നു.
പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ ആഡ് ക്രിസ്റ്റി എക്ലേസിയം റിജെൻഡം എന്ന ഉത്തരവിൻ പ്രകാരം 1953 ഡിസംബർ 31-നാണ് തലശ്ശേരി പ്രൊവിൻസ് രൂപീകൃതമായത്. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയായിരുന്നു ആദ്യ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ. മാർച്ച് 1989 മുതൽ ഇദ്ദേഹം വിരമിച്ച ബിഷപ്പാണ്. ജോർജ്ജ് വലിയമറ്റമാണ് അതിരൂപതയുടെ ആദ്യ ആർച്ച്ബിഷപ്പ്. പിന്നീട് തലശേരി പ്രൊവിൻസ് 1973ൽ വിഭജിച്ച് മാനന്തവാടി രൂപതയും 1986ൽ താമരശ്ശേരി രൂപതയും രൂപീകരിച്ചു. 1995ൽ തലശേരി രൂപത അതിരൂപതയായി ഉയർത്തി. 1999ൽ കർണാടകത്തിലെ ദക്ഷിൺ കന്നഡ, ഉഡുപ്പി, കൊഡഗ് എന്നീ പ്രദേശങ്ങളിലെ സിറിയൻ കത്തോലിക്കർക്കായി ബെൽത്തങ്ങാടി രൂപത രൂപീകരിച്ചു. 2014 ഒക്ടോബർ മുതൽ മാർ ജോർജ് ഞരളക്കാട്ട് ആർച്ച്ബിഷപ്പായി ചുമതലയേറ്റു.2022 ഏപ്രിൽ 20 മുതൽ മാർ ജോസഫ് പാംബ്ലാനിയാണ് ആർച്ച്ബിഷപ്പ്. തലശ്ശേരി രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാപ്പോലീത്തയാണ് ചരൾ സ്വദേശിയായ മാർ ജോസഫ് പാംബ്ലാനി .
കീഴ്രൂപതകൾ
തിരുത്തുക- തലശ്ശേരി രൂപത
- ബെൽത്തങ്ങാടി രൂപത
- ഭദ്രാവതി രൂപത
- മാനന്തവാടി രൂപത
- മാണ്ഡ്യ രൂപത
- താമരശ്ശേരി രൂപത
അവലംബം
തിരുത്തുക- The Archdiocesan Curia, Directory of the Metropolitan Archdiocese of Thalassery, Thalassery, 2000.