തബസ്സം (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

തബസ്സം (ജനനം: 1944 ജൂലൈ 9 കിരൺ ബാല സച്ദേവ്) ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, ടോൽക്ക്ഷോ ഹോസ്റ്റും ആണ്. 1947-ൽ ബാലഭിനേത്രിയായി ബേബി തബസ്സം എന്ന പേരിൽ ചിത്രത്തിൽ അഭിനയിക്കാനാരംഭിച്ചു. ഇന്ത്യൻ ടെലിവിഷൻ ചാനലായ ഫൂൽ ഖൈൽ ഹേൻ ഗുൽഷൻ ഗുൽഷൻ എന്ന ആദ്യ ടെലിവിഷൻ ടോക്ക് ഷോയുടെ ആതിഥേയത്വം വഹിച്ചുകൊണ്ട് അവർ വിജയകരമായ ഒരു ടെലിവിഷൻ കരിയർ തുടങ്ങി. 1972 മുതൽ 1993 വരെ ഇത് ദൂരദർശൻ നാഷണൽ ബ്രോഡ്കാസ്റ്ററിൽ സംപ്രേഷണം ചെയ്തിരുന്നു. തബസ്സം ഒരു സ്റ്റേജ് അവതാരകയായും പ്രവർത്തിച്ചിരുന്നു.

തബസ്സം
ജനനം
കിരൺ ബാല സച്ച്ദേവ്

(1944-07-09) 9 ജൂലൈ 1944  (79 വയസ്സ്)
മുംബൈ
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾബേബി തബസ്സം
തൊഴിൽനടി, ടോക്ക് ഷോ ഹോസ്റ്റ്
സജീവ കാലം1947–present
അറിയപ്പെടുന്നത്ഫൂൽ ഖിലെ ഹെയ്ൻ ഗുൽഷൻ ഗുഷൻ (1972–1993)
ജീവിതപങ്കാളി(കൾ)വിജയ് ഗോവിൽ

ആദ്യകാല ജീവിതവും പശ്ചാത്തലവും തിരുത്തുക

തബസ്സം 1944 ജൂലായ് 9 ന് മുംബൈയിൽ സ്വാതന്ത്ര്യ സമര സേനാനിയായ അയോധ്യാനാഥ് സച്ദേവിനും പത്രപ്രവർത്തകയും, എഴുത്തുകാരിയുമായ അസ്ഗരി ബീഗമിനും ജനിച്ചു. അമ്മയുടെ മനസ്സിലുള്ള മതവികാരങ്ങളെ സൂക്ഷിക്കുന്നതിനുവേണ്ടി, അയോധ്യാനാഥ് മകൾക്ക് തബസ്സം എന്നു പേരിട്ടു. വിവാഹത്തിനുമുമ്പുള്ള രേഖയിൽ ഔദ്യോഗിക പേര് കിരൺ ബാല സച്ദേവ് ആയിരുന്നു.[1]

കരിയർ തിരുത്തുക

1947-ൽ മേരസുഹഗ് (1947), എന്ന ചിത്രത്തിൽ തബസ്സം അരങ്ങേറ്റം നടത്തികൊണ്ട് മഞ്ചാർധർ (1947), നർഗീസ് (1947), ബാരി ബെഹൻ (1949) എന്നിവയിൽ ബാലതാരമായി അഭിനയിച്ചു. പിന്നീട് നിതിൻ ബോസ് സംവിധാനം ചെയ്ത ദീദാർ (1951) എന്ന ചിത്രത്തിൽ നർഗീസിൻറെ കുട്ടിക്കാലത്തെ അവതരിപ്പിക്കുന്ന ബാലതാരമായി അഭിനയിച്ചു. ലത മങ്കേഷ്കർ, ഷംഷാദ് ബീഗം എന്നിവർ പാടിയ ബച്ച്പൻ കെ ദിൻ ഭുലാ ന ദേന' എന്ന ഹിറ്റ് ഗാനത്തിൽ അവരെ ചിത്രീകരിച്ചു.[2]അടുത്ത വർഷം തന്നെ വിജയ് ഭട്ട് സംവിധാനം ചെയ്ത ബൈജു ബാവ്ര (1952) എന്ന ചിത്രത്തിൽ മീനാകുമാരിയുടെ ബാല്യകാലം അഭിനയിച്ചു. ഒരു വിടവിന് ശേഷം, അവർ മുതിർന്ന കഥാപാത്രത്തെ അഭിനയിക്കാൻ തുടങ്ങി.[3][4]

1972 മുതൽ 1993 വരെ 21 വർഷക്കാലം ഫൂൽ ഖിലെ ഹേൻ ഗുൽഷൻ ഗുൽഷാൻ എന്ന ഇന്ത്യൻ ടെലിവിഷൻ ആദ്യ സംവാദം ഷോയിൽ ആതിഥേയത്വം വഹിച്ചു. മുംബൈ ദൂരദർശൻ കേന്ദ്രം സിനിമാ താരങ്ങളുടെ അഭിമുഖങ്ങൾ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ഷോ വളരെ ജനപ്രിയമായിത്തീർന്നു.[5]ഇത് അവരെ ഒരു സ്റ്റേജ് അവതാരകയാക്കി മാറ്റി.[6]പതിനഞ്ച് വർഷക്കാലം ഹിന്ദി വനിതാ മാസികയായ ഗൃഹലക്ഷ്മിയുടെ എഡിറ്ററും നിരവധി ഫലിത ബുക്കുകളും എഴുതിയിട്ടുണ്ട്.[7]

1985-ൽ അവർ സംവിധാനം ചെയ്തതും നിർമ്മിച്ചതുമായ ആദ്യത്തെ സിനിമ തും പർ ഹം ഖുർബാൻ പുറത്തിറങ്ങി.[8] 2006- ൽ രാജ്ശ്രീ പ്രൊഡക്ഷൻസ് നിർമ്മിച്ച പ്യായാർ കെ ദോ നാം: ഏക് രാധ, ഏക് ശ്യാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് ടെലിവിഷനിലൂടെ വീണ്ടും കടന്നുവന്നു.[9].സീ ടെലിവിഷനിൽ ലേഡീസ് സ്പെഷ്യൽ (2009) റിയാലിറ്റി സ്റ്റാൻഡപ്പ് കോമഡി ഷോയിൽ ജഡ്ജിയായിരുന്നു.[10]

ടി.വി ഏഷ്യാനെറ്റിലും യുഎസിലും കാനഡയിലും ഹിന്ദി സിനിമയുടെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ച് അഭി തൊ മൈം ജവാൻ ഹും എന്ന തലക്കെട്ടിൽ ടി.വി. ഷോ ടെലിവിഷൻ പരിപാടികൾ തുടർന്നു നടത്തിവന്നിരുന്നു[11]നിലവിൽ, "ടബസ്സം ടാക്കീസ്" എന്ന തലക്കെട്ടിൽ യൂട്യൂബിൽ സ്വന്തം ചാനൽ ആരംഭിച്ചു, സാംസ്കാരികമായ ചർച്ചകൾ, സെലിബ്രിറ്റികളുടെ അഭിമുഖങ്ങൾ, ശാരികൾ, തമാശകൾ എന്നിവയും അതിലധികവും അവതരിപ്പിച്ചിരുന്നു.

സ്വകാര്യ ജീവിതം തിരുത്തുക

ടി വി നടൻ അരുൺ ഗോവിലിൻറെ മൂത്ത സഹോദരനായ വിജയ് ഗോവിലിനെ വിവാഹം ചെയ്തു. അവരുടെ മകൻ ഹൊഷാങ്ങ് ഗോവിൽ മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചതിൽ തും പർ ഹം ഖുർബാൻ (1985) എന്ന ചിത്രത്തിലെ പ്രധാന അഭിനേതാവുമായിരുന്നു. തബസ്സം നിർമ്മിച്ചതും സംവിധാനം ചെയ്തതുമായ ഈ ചിത്രത്തിൽ ജോണി ലിവർ എന്നൊരു ഹാസ്യ കഥാപാത്രത്തെ പുതുമുഖമായി പരിചയപ്പെടുത്തിയിരുന്നു.

ഫിലിമോഗ്രാഫി തിരുത്തുക

ഫിലിംസ് തിരുത്തുക

ടെലിവിഷൻ തിരുത്തുക

അവലംബം തിരുത്തുക

  1. "'Nargis, Meena Kumari, Madhubala, Suraiya... they all loved me'". www.rediff.com. Retrieved 1 November 2014.
  2. [Sangeeta Barooah Pisharoty (21 April 2006). "The darling of all". The Hindu. Retrieved 28 June 2013. Sangeeta Barooah Pisharoty (21 April 2006). "The darling of all". The Hindu. Retrieved 28 June 2013.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  3. ["Want a golden belan?". DNA India. 23 June 2009. Retrieved 28 June 2013. "In her late 60s, ..." "Want a golden belan?". DNA India. 23 June 2009. Retrieved 28 June 2013. "In her late 60s, ..."] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  4. Tilak Rishi (5 June 2012). Bless You Bollywood!: A Tribute to Hindi Cinema on Completing 100 Years. Trafford Publishing. pp. 75–. ISBN 978-1-4669-3962-2. Retrieved 29 June 2013.
  5. Conjugations: Marriage and Form in New Bollywood Cinema, Sangita Gopal, pp. 3, University of Chicago Press, 2012, ISBN 9780226304274, "... Further, Hindi film became far more integrated with other forms of media – as exemplified by the proliferation of film magazines such as Filmfare, Stardust, and Cine Blaze, as well as the phenomenal popularity of television shows such as Chitrahaar and Phool Khile Hain Gulshan Gulshan..."
  6. ["Tabassum's granddaughter in B'wood". The Times of India. 18 June 2009. Retrieved 28 June 2013. "Tabassum's granddaughter in B'wood". The Times of India. 18 June 2009. Retrieved 28 June 2013.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  7. ["Lost and found: Thirty newsmakers from the pages of Indian history and where they are now: Cover Story". India Today. 3 July 2006. Retrieved 16 December 2013. "Lost and found: Thirty newsmakers from the pages of Indian history and where they are now: Cover Story". India Today. 3 July 2006. Retrieved 16 December 2013.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  8. "Lost and found: Thirty newsmakers from the pages of Indian history and where they are now: Cover Story". India Today. 3 July 2006. Retrieved 16 December 2013.
  9. Sangeeta Barooah Pisharoty (21 April 2006). "The darling of all". The Hindu. Archived from the original on 2006-05-25. Retrieved 28 June 2013.
  10. "Want a golden belan?". DNA India. 23 June 2009. Retrieved 28 June 2013. In her late 60s, ...
  11. "Tabassum opposes fake doctor's plea". DNA India. 23 March 2012. Retrieved 28 June 2013.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തബസ്സം_(നടി)&oldid=3654347" എന്ന താളിൽനിന്ന് ശേഖരിച്ചത്