തബരനകഥെ
1987 ൽ പുറത്തിറങ്ങിയ കന്നഡ ചലച്ചിത്രം ആണ് 'തബരനകഥെ' (കന്നഡ: ತಬರನ ಕಥೆ). ദേശീയപുരസ്കാരം നേടിയ ഈ ചിത്രം ഗിരീഷ് കാസറവള്ളിയാണ് സംവിധാനം ചെയ്തവതരിപ്പിച്ചത്. പൂർണചന്ദ്രതേജസ്വിയുടെ ചെറുകഥയെ ആസ്പദമാക്കി നിർമിച്ച ഈ ചലച്ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയതും അദ്ദേഹം തന്നെയാണ്. മലയാളിയായ മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിലെ മുഖ്യതാരങ്ങൾ ചാരുഹാസൻ, നളിനാമൂർത്തി, കൃഷ്ണമൂർത്തി, മാസ്റ്റർ സന്തോഷ് തുടങ്ങിയവരാണ്.
Tabarana Kathe | |
---|---|
സംവിധാനം | ഗിരീഷ് കാസറവള്ളി |
നിർമ്മാണം | Girish Kasaravalli |
രചന | Poornachandra Tejaswi |
തിരക്കഥ | Girish Kasaravalli |
സംഭാഷണം | Poornachandra Tejaswi |
അഭിനേതാക്കൾ | Nalini Murthy R. Nagesh Charuhasan |
സംഗീതം | L. Vaidyanathan |
ഛായാഗ്രഹണം | മധു അമ്പാട്ട് |
രാജ്യം | India |
ഭാഷ | കർണാടക |
സമയദൈർഘ്യം | 110 minutes |
പ്രമേയം
തിരുത്തുകഒരു മുനിസിപ്പൽ ഓഫീസിലെ കീഴ്ജീവനക്കാരനായ തബരയുടെ കഥയാണ് ചലച്ചിത്രം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിലെ ഒരു സർക്കാരുദ്യോഗസ്ഥൻ എന്ന അഭിമാനം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന അയാൾ കൃത്യനിർവഹണത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. ആ സത്യസന്ധത കാപ്പിത്തോട്ടമുടമകളുടെ അപ്രീതിക്കു കാരണമാകുന്നു. അത് തബരയുടെ പെൻഷൻ മുടക്കി. തുടർന്ന് സാമ്പത്തിക പ്രയാസത്തിലേക്കാഴ്ന്ന തബരയുടെ അതിജീവനത്തിന്റെ കഥ കൊളോണിയൽ, ബ്യൂറോക്രാറ്റിക് വീക്ഷണകോണുകളിലൂടെയും തബരയെ അംഗീകരിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെയും ഒരനാഥബാലന്റെ കാഴ്ചപ്പാടിലൂടെയും അവതരിപ്പിക്കുന്നു ഈ ചലച്ചിത്രം. യഥാതഥ രീതിയോടൊപ്പം സർറിയലിസ്റ്റിക് സങ്കേതങ്ങളും ചലച്ചിത്രത്തിൽ അനുവർത്തിച്ചിട്ടുണ്ട്.
ബഹുമതികൾ
തിരുത്തുകNational Awards
തിരുത്തുക- 1986 - National Film Award for Best Feature Film[1]
- 1986 - National Film Award for Best Actor - Charuhasan
കർണാടക State Film Awards
- 1986 - First Best Film
- 1986 - Best Director - Girish Kasaravalli
- 1986 - Best Story – K.P.Poorna Chandra Thejaswi
- 1986 - Best Dialogue – K.P.Poorna Chandra Thejaswi
- 1986 - Best Actor - Charuhasan
- 1986 - Best Editing - M.N. Swamy
- 1986 - Best Child Actor - Master Santosh Nandavanam
- Film historian Theodore Bhaskaran picked Tabarana Kathe in Rediff.com's ten best Indian films of all time.[2]
അവലംബം
തിരുത്തുക- ↑ http://www.chaosmag.in/kasaravalli.html.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-01-17. Retrieved 2013-10-19.
പുറംകണ്ണികൾ
തിരുത്തുക- Tabarana Kathe ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Rediff.com's Ten Best Indian Films of all time http://newslinks.rediff.com/movies/2005/jun/06list[പ്രവർത്തിക്കാത്ത കണ്ണി]