തപസ്യാനന്ദസ്വാമി
കേരളീയ സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായ സന്ന്യാസി തപസ്യാനന്ദസ്വാമി. ഒറ്റപ്പാലം പാലാട്ടുകുടുംബത്തിലാണു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഒറ്റപ്പാലത്തായിരുന്നു. തുടർന്ന് ഉന്നതവിദ്യാഭ്യാസം മദിരാശി സർവകലാശാലയിൽ നിർവഹിച്ചു. വിദ്യാഭ്യാസാനന്തരം ശ്രീരാമകൃഷ്ണ മിഷനിൽ ബ്രഹ്മചാരിയായി ചേർന്നു. അവിടെയുണ്ടായിരുന്ന നിർമാലാനന്ദസ്വാമിയുടെ സ്വാധീനം കൊണ്ട് സന്ന്യാസത്തിൽ താത്പര്യം ജനിക്കുകയും തപസ്യാനന്ദൻ എന്ന ദീക്ഷാനാമത്തോടെ സന്ന്യാസവൃത്തി വരിക്കുകയും ചെയ്തു. തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധ്യക്ഷപദവിയിൽ ഇരുപത്തി അഞ്ച് വർഷക്കാലം സേവനമനുഷ്ഠിച്ചു. ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷൻ ആതുരാലയം ഇന്നത്തെ നിലയിൽ പ്രസിദ്ധി നേടിയത് തപസ്യാനന്ദസ്വാമികളുടെ കാലത്താണ്. 1970-ൽ മദിരാശി ആശ്രമത്തിൽ അധ്യക്ഷപദം സ്വീകരിച്ചു പോവുകയും, അവിടെ വേദാന്ത കേസരി എന്ന ആശ്രമ പ്രസിദ്ധീകരണത്തിന്റെ (ഇംഗ്ലീഷ് മാസിക) മുഖ്യ പത്രാധിപരായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷയിലും മലയാളത്തിലും പ്രഗല്ഭമായി എഴുതാ നും പ്രസംഗിക്കാനും നിപുണനായ ഇദ്ദേഹം നല്ലൊരു വാഗ്മിയും ഗ്രന്ഥകാരനുമാണ്. 1991 സെപ്. 28-ന് സ്വാമികൾ സമാധിയായി.
കൃതികൾ
തിരുത്തുക- ശാരദാ ദേവി (ജീവചരിത്രം),
- ഭാഗവത പരിഭാഷ (ഇംഗ്ലീഷ്),
- നാരായണീയം (ഇംഗ്ലീഷ് പരിഭാഷ),
- വിവേകാനന്ദ സ്വാമികളുടെ ലഘുജീവചരിത്രം,
- നാലു യോഗങ്ങളുടെ സംഗ്രഹം എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തപസ്യാനന്ദസ്വാമി (1904 - 91) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |