തനിമ കലാസാഹിത്യ വേദി. കോഴിക്കോട് കേന്ദ്രമായി രൂപം കൊണ്ട കലാ സാസ്‌കാരിക സംഘമാണ് തനിമ കലാസാഹിത്യവേദി. 1991 ൽ രൂപീകരിച്ചു. മൂല്യാധിഷ്ടിതമായ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. സാംസ്കാരിക ഇടപെടലുകൾ, [1],[2],സാംസ്കാരിക സദസ്സുകൾ, [3] സാംസ്കാരിക സഞ്ചാരം,[4] സാഹിത്യ ശിൽപശാലകൾ,[5] കാല-സർഗ്ഗ-സാഹിത്യ മത്സരങ്ങൾ, സാഹിത്യ പുരസ്കാരം, ടെലിഫിലിം നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. [6] ചിത്ര രചന മത്സരം, ചലിചിത്രമേളകൾ, എക്സിബിഷൻ [7], ടെലിഫിലിം നിർമ്മാണം തുടങ്ങിയവയും നടത്തിയിട്ടുണ്ട്. [6] സൗന്ദര്യമുള്ള ജീവിതത്തിന്‌ എന്ന തലക്കെട്ടിൽ 2011 മെയ് 6 ന് കോഴിക്കോട് തനിമ സംസ്ഥാന സമ്മേളനവും പുനസംഘാടനവും നടന്നു. നിലിവിൽ ആദം അയൂബ് പ്രസിഡന്റും ഫൈസൽ കൊച്ചി ജനറൽ സെക്രട്ടറിയുമാണ് (2023 - 2027) തനിമ ബുള്ളറ്റിൻ പുറത്തിറക്കുന്നു. സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളിലും ഇടപെടുന്നു.

തനിമ കലാസാഹിത്യ വേദി
ആപ്തവാക്യംസൗന്ദര്യമുള്ള ജീവിതത്തിന്
രൂപീകരണം1991
തരംകല, സാഹിത്യം
ആസ്ഥാനംകോഴിക്കോട്
പ്രസിഡന്റ്
ആദം അയൂബ്

ചരിത്രം തിരുത്തുക

1991 കോഴിക്കോട് വെച്ചാണ് തനിമ കലാസാഹിത്യവേദിക്ക് രൂപീകരിക്കുന്നത്. അഹ്മദ് കൊടിയത്തൂർ പ്രസിഡണ്ടും മാധ്യമ പ്രവർത്തനായ എം. സി. നാസർ സെക്രട്ടറിയുമായാണ് തനിമ പ്രവർത്തനം ആരംഭിക്കുന്നത്. 1995 മുതൽ 2010 വരെ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു. ടെലിഫിലിം സംവിധാനയകനായ സലാം കൊടിയത്തൂർ, സാമൂഹിക പ്രവർത്തകനായ നജീബ് കുറ്റിപ്പുറം എന്നിവർ ഡയറക്ടർമാരായിരുന്നു. 2011 മാർച്ച് 6ന് കോഴിക്കോട്ട് നടത്തിയ തനിമയുടെ സംസ്ഥാന സമ്മേളനത്തിനു ശേഷമാണ് പ്രവർത്തനം കേരള വ്യാപകമായതിനെ തുടർന്നാണ് സാംസ്‌കാരിക മണ്ഡലത്തിൽ തനിമ ഇടം നേടുന്നത്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആശിർവാദവും പിന്തുണയോടും കൂടിയാണ് ഈ വേദി ആരംഭിച്ചത്. കലാനിശകൾ, ഗാനാവതരണ പരിപാടികൾ, സംഗീത ആൽബങ്ങൾ, ശിൽപശാലകൾ, നാടകങ്ങൾ, തെരുവു അവതരണങ്ങൾ, ചൊൽക്കാഴ്ചകൾ എന്നീ പരിപാടികൾ നടന്നു. 2010 ൽ തലശ്ശേരിയിൽ തനിമ സംഘടിപ്പിച്ച പാട്ടരങ്ങ് കേരളത്തിലെ ഇസ്‌ലാമിക ഗാനങ്ങളുടെ ചരിത്രത്തെ ഓർത്തെടുക്കുന്നതായിരുന്നു. ഇസ്‌ലാമിക ഗാനങ്ങൾ എന്ന കാവ്യശാഖയിലെ രചനകളെ ശേഖരിക്കാനുള്ള ശ്രമങ്ങൾ 2015 ൽ തനിമ ആരംഭിച്ചു. 2002 ഡിസംബർ മുതൽ 2016 നവംബർ കാലായളവുകളിൽ സാസ്കാരിക സഞ്ചാരം നടത്തി.

സാംസ്കാരിക സഞ്ചാരം തിരുത്തുക

2012ഡിസംബറിൽ ആരംഭിച്ച് കേരളത്തിന്റെ ഗ്രാമപാതകളിലൂടെയും സാസ്കാരിക ഭൂമികളിലൂടെയും മൂന്ന് ഘട്ടങ്ങളിലായി 25 ദിവസംകൊണ്ട് നടത്തിയ യാത്രയായിരുന്നു സാസ്കാരിക സഞ്ചാരം. [8] കലാസാഹിത്യ മേഖലകളെ പ്രചരിപ്പിക്കുക, വായനയെയും ഭാഷാ സംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചായിരുന്നു യാത്ര. ഗ്രാമോത്സവങ്ങളും ആദരവുകളും അനുസ്മരണങ്ങളും കൊണ്ട് തനിമയുടെ മുദ്രകൾ കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ അത് പതിപ്പിച്ചു. സഞ്ചാരത്തിനിടയിൽ ആയിരത്തി ഇരുന്നൂറിലധികം പ്രതിഭകളെ ആദരിക്കുകയും ആയിരത്തിലധികം മൺമറഞ്ഞ കലാകാരന്മാരെ അനുസ്മരിക്കുകയും ചെയ്തു. [9] കാസർക്കോഡ് ജില്ലയിലെ പാട്ടുകളുടെ ഗ്രാമം എന്നറിയപ്പെടുന്ന മൊഗ്രാലിൽനിന്നാണ് അതിന്റെ ഒന്നാംഘട്ട യാത്ര ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലുള്ള വൈലാലിൽ വീട്ടിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മാങ്കോസ്റ്റിൻ ചോട്ടിൽ അവസാനിപ്പിച്ചു. രണ്ടാം ഘട്ടം മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻപറമ്പിലെ കാഞ്ഞിരമരച്ചോട്ടിൽ നിന്ന് യാത്ര പുനരാരംഭിക്കുകയും തൃശൂർ പുന്നയൂർകുളത്തെ കമലാസുറയ്യയുടെ നീർമാതളച്ചോട്ടിൽ അത് അവസാനിക്കുകയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ആരംഭിച്ചത് ചരിത്രം കപ്പലിറങ്ങിയ മട്ടാഞ്ചേരി മുതലാണ്. മട്ടാഞ്ചേരിയിലെ കലാ പ്രവർത്തകർക്ക് ഫലവൃക്ഷതൈകൾ കൈമാറി ആരംഭിച്ച യാത്ര അവസാനിച്ചത് സംസ്‌കാരം വില്ലുവണ്ടിയേറിയ വെങ്ങാനൂരിലെ അയ്യങ്കാളിയുടെ സമൃതിമണ്ഡപത്തിലാണ്. [10][11]

സാഹിത്യ ശില്പശാലകൾ തിരുത്തുക

സാഹിത്യത്തിലും എഴുത്തിലും പുതിയ തലമുറക്ക് പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ 'ഉയിരെഴുത്ത് സാഹിത്യപഠന ശിൽപശാല' എല്ലാ വർഷവും നടത്തിക്കൊണ്ടിരിക്കുന്നു. 2016 ഓഗസ്റ്റ് 13,14 ദിവസങ്ങളിൽ കണ്ണൂരിൽ വെച്ചായിരുന്നു നാലാമത്തെ സംഗമം. മലയാളത്തിന്റെ പ്രഗൽഭരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാന്നിദ്ധ്യമുണ്ടായി. [5] 2013 ൽ കവിതയ്‌ക്കൊരു പകൽ എന്ന പരിപാടി സംഘടിപ്പിച്ചു. വിവിധ രംഗങ്ങളിലെ എഴുത്തുകാരെ ചേർത്ത് ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചു.

നാടകപ്പുര തിരുത്തുക

'നാടകപ്പുര' എന്ന പേരിൽ നാടകക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. നാടക രചനാ ശില്പശാലകൾ, നാടകരചനാമത്സരങ്ങൾ എന്നിവയും തനിമ നടത്തി. 2015 ൽ സ്‌കൂൾ നാടകങ്ങൾ സമാഹരിച്ചുകൊണ്ട് 'നാടകപുസ്തകം" എന്ന പേരിൽ ഒരു നാടകഗ്രന്ഥവും പുറത്തിറക്കിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള തെരുവു നാടകങ്ങളും ഏകാംഗ നാടകങ്ങളും നടത്തി കൊണ്ടിരിക്കുന്നു.

ചലചിത്ര രംഗം തിരുത്തുക

ഇന്റർവെൽ എന്ന തലക്കെട്ടിൽ അഞ്ചു വർഷങ്ങളായി സിനിമാ നിർമ്മാണ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. സിനിമാ പ്രദർശനങ്ങൾ,[12] ഫെസ്റ്റിവലുകൾ എന്നിവ സംഘടിപ്പിച്ചു. ഇരുപതിലേറെ ഷോട്ഫിലിം പ്രവർത്തകർ പങ്കെടുത്ത, കാലിഡോസ്‌കോപ് എന്ന തലക്കെട്ടിൽ കൊണ്ടോട്ടിയിൽ നടന്ന ചെറുസിനിമ പ്രവർത്തകരുടെ സംഗമം നടത്തി. തനിമ നിർമിച്ച ഷോർട്ഫിലിമായ 'അന്യം'ശ്രദ്ധേയത നേടി.[13]

കലാ സാഹിത്യ മത്സരം തിരുത്തുക

ഖുർആൻ സൂക്തങ്ങൾ ആസ്പദമാക്കി നടത്തിയ ചിത്രരചനാ മത്സരം ഇന്ത്യൻ ചിത്രകലയുടെ ചരിത്രത്തിലെത്തനെ അപൂർവ ചുവടുവയ്പ്പായി മാറി. കൊച്ചിൻബിനാലെയിലടക്കം ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അത് ചിത്രകാർക്കിടയിൽ ചർചാവിഷയമാവുകയും ചെയ്തു. [7]കാർട്ടൂൺ രചനാ പരിശീലന പരിപാടികളും നടത്തിയിട്ടുണ്ട്. ഓരോ വർഷവും ഒരു കലാ-സാഹിത്യമത്സരം തനിമ സംഘടിപ്പിക്കുന്നു. തിരക്കഥ രചന, പാട്ടെഴുത്ത്, ഫോട്ടോഗ്രാഫി, നിരൂപണപ്രബന്ധം, ചിത്രരചന എന്നിവയിൽ ഇത്തരം മത്സരങ്ങൾ നടന്നു.

തനിമ പുരസ്കാരം തിരുത്തുക

2009 മുതൽ സാഹിത്യ പുരസ്കാരം നൽകിക്കൊണ്ടിരിക്കുന്നു. 10000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നൽകുന്നത്. വിവിധ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരയായവരുടെ പട്ടിക [14]

വർഷം പുരസ്കാര ജേതാവ് ഗ്രന്ഥം മേഖല
2009 ജയരത്നം പാട്യം സിക്സ് ഡേയ്സ് മോർ തിരക്കഥ
2010 റഷീദ് പാറക്കൽ ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്നങ്ങൾ നോവൽ [6]
2011 ജെ. അനിൽ കുമാർ ബൈബിളിൽ കൃഷ്ണൻ, മയിൽപ്പീലി, പ്രണയം കഥാ സമാഹാരം [15]
2012 സുൽഫിക്കർ മറന്നു വെച്ച കുടകൾ കവിതാ സമാഹാരം [16]
2013 ഡോ. ബി. ബാലചന്ദ്രൻ കേരളീയ വസ്ത്രപാരമ്പര്യം വൈജ്ഞാനിക സാഹിത്യം
2014 രാധാകൃഷ്ണൻ പേരാമ്പ്ര റെഡ് അലർട്ട് നാടക സമാഹാരം [17]
2015 ഇ.എം. സക്കീർ ഹുസൈൻ യെരൂശലേമിന്റെ സുവിശേഷം ആത്മീയ സാഹിത്യം [18]
2016 അബൂബക്കർ കാപ്പാട് ചൊല്ലും ചേലും ബാലസാഹിത്യം[19]
2017 ഡോ.കെ.ടി ജലീൽ മലബാർ കലാപം ഒരു പുനർവായന കേരള ചരിത്ര പഠനം
2018 വി.എൻ പ്രസന്നൻ പി.ഗംഗാധരൻ നിഷ്കാസിതനായ നവോത്ഥാന നായകൻ ജീവചരിത്രം
2019 പ്രശാന്ത് ബാബു കൈതപ്രം ദേരപ്പൻ നോവൽ
2020 ഡോ.പി.എ അബൂബക്കർ അറബി മലയാളം മലയാളത്തിന്ർറെ ക്ലാസിക്കൽ ഭാവങ്ങൾ ഭാഷാ പഠനം
2021 അംബികാസുതൻ മാങ്ങാട് യോക്കൊസോ - ജപ്പാൻ വിശേഷങ്ങൾ സഞ്ചാര സാഹിത്യം
2022 സുനു എ വി ഇന്ത്യൻ പൂച്ച കഥാസമാഹാരം
2023 ദീപക് പി. നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം വിവരസാങ്കേതിക വിജ്ഞാനീയം

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Thanima Kala Sahitya Vedi has urged the state government appoint only eligible members in academy institutes". timesofindia 2012-08-13. Retrieved 2017-01-24.
  2. "Akademi resolution condemning fascism hailed". The Hindu, 2015 ഒക്ടോബർ 25. Retrieved 2017-01-24.
  3. "തനിമ സാംസ്കാരിക സഞ്ചാരത്തിന് ഊഷ്മള വരവേൽപ്". മാധ്യമം ദിനപത്രം 04.11.2016. Retrieved 2017-01-24.
  4. "A visit to Basheer's house". The Hindu 29.12.2012. Retrieved 2017-01-24.
  5. 5.0 5.1 "ഉയിരെഴുത്ത്‌". ആരാമം വനിതാമാസിക. Retrieved 2017-01-24.
  6. 6.0 6.1 6.2 "തനിമ പുരസ്‌കാരം ജെ. അനിൽകുമാറിന്‌". പ്രബോധനം വാരിക 26.3.2011 /. Archived from the original on 2017-01-27. Retrieved 2017-01-24.
  7. 7.0 7.1 "ഖുർ ആൻ അധിഷ്ഠിത ചിത്ര പ്രദർശനം". മാതൃഭൂമി ദിനപത്രം 2016 മെയ് 5. Retrieved 2017-01-24.
  8. "തനിമ സാംസ്‌കാരിക സഞ്ചാരത്തിന് തൊടുപുഴയിൽ ഊഷ്മള വരവേൽപ്". ജനയുഗം ദിനപത്രം. Archived from the original on 2017-04-22. Retrieved 2017-01-24.
  9. "തനിമ സാംസ്‌കാരിക സഞ്ചാരം സമാപിച്ചു". മീഡിയാവൺ 11.11.2016. Retrieved 2017-01-24.
  10. "സാംസ്‌കാരിക സഞ്ചാരം 10ന് സമാപിക്കും". മാതൃഭൂമി ദിനപത്രം 2016 നവംബർ 9. Archived from the original on 2017-01-27. Retrieved 2017-01-24.
  11. "തനിമ സാംസ്‌കാരിക സഞ്ചാരം നവംബർ ഒന്നു മുതൽ". സുപ്രഭാതം ദിനപത്രം 2016 ഒക്ടോബർ 28. Retrieved 2017-01-24.
  12. "'ഇംപ്രിന്റ്' ചലച്ചിത്രമേള നാളെ മുതൽ". ദേശാഭിമാനി 17.12.2015. Retrieved 2017-01-24.
  13. https://www.youtube.com/watch?v=sEw4T8tofTo
  14. "തനിമ പുരസ്‌കാരം ഇ.എം. സക്കീർ ഹുസൈന്‌". മാതൃഭൂമി ദിനപത്രം 2016 മെയ് 5. Archived from the original on 2017-01-26. Retrieved 2017-01-24.
  15. "തനിമ പുരസ്‌കാരം ജെ. അനിൽകുമാറിന്‌". മംഗളം ദിനപത്രം /. Retrieved 2017-01-24.
  16. "തനിമ പുരസ്കാരം സുൾഫിക്കറിന്". http://www.deepika.com/. Retrieved 2017-01-24. {{cite web}}: External link in |publisher= (help)
  17. "തനിമ പുരസ്കാരം സമർപ്പിച്ചു". http://jihkerala.org/index.php/story/2015-05-06/90619-061430909019. {{cite web}}: |access-date= requires |url= (help); External link in |publisher= (help); Missing or empty |url= (help)
  18. "തനിമ പുരസ്‌കാരം ഇ.എം സക്കീർ ഹുസൈന്". http://www.islamonlive.in/news/node/485 5.5.2016. {{cite web}}: |access-date= requires |url= (help); External link in |publisher= (help); Missing or empty |url= (help)
  19. "തനിമ പുരസ്‌കാരം അബൂബക്കർ കാപ്പാടിന്". mathrubhumi.com. mathrubhumi.com.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തനിമ_കലാസാഹിത്യ_വേദി&oldid=4073893" എന്ന താളിൽനിന്ന് ശേഖരിച്ചത്