സലാം കൊടിയത്തൂർ

നാടക-സിനിമാ പ്രവർത്തകൻ

കേരളത്തിലെ ഒരു നാടക-സിനിമാ പ്രവർത്തകനാണ്

സലാം കൊടിയത്തൂർ
ജനനം
Abdussalam
തൊഴിൽഅദ്ധ്യാപകൻ, സം‌വി‌ധായകൻ, നടൻ, തിരക്കഥാകൃത്ത്
സജീവ കാലം1998 മുതൽ ഇപ്പോഴും
ജീവിതപങ്കാളി(കൾ)സി.ടി ബുഷ്റ
കുട്ടികൾരഹ്ന പി.സലാം
മാതാപിതാക്ക(ൾ)അഹമ്മദ് കുട്ടി & ഫാത്തിമക്കുട്ടി
പുരസ്കാരങ്ങൾകേരള ടെലിവിഷൻ ചേംബർ അവാർഡ്[അവലംബം ആവശ്യമാണ്], ഫിലിം സിറ്റി അവാർഡ്[അവലംബം ആവശ്യമാണ്], സോളിഡാരിറ്റി പ്രതിഭ അവാർഡ്[അവലംബം ആവശ്യമാണ്], കെ.എൻ.ഐ.അവാർഡ്[അവലംബം ആവശ്യമാണ്], മില്ലേനിയം സമഗ്ര സംഭാവന അവാർഡ്[അവലംബം ആവശ്യമാണ്], കേരള മാപ്പിള കല അക്കാദമി അവാർഡ്[അവലംബം ആവശ്യമാണ്]
വെബ്സൈറ്റ്www.carrotcreation.com

സലാം കൊടിയത്തൂർ എന്നറിയപ്പെടുന്ന അബ്ദുസ്സലാം. സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, നാടകരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം ഹോം സിനിമ എന്ന വിഭാഗത്തിൽ ഇരുപതോളം ചലചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ആനിമേഷൻ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹൃസ്വചിത്രങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റെ കീഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിൽ ഡ്രാമാ ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്നു സലാം കൊടിയത്തൂർ[അവലംബം ആവശ്യമാണ്].

ജീവിതരേഖ തിരുത്തുക

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ 1966-ലാണ് അബ്ദുസ്സലാം ജനിച്ചത്[അവലംബം ആവശ്യമാണ്]. വിദ്യാഭ്യാസത്തിന് ശേഷം കൊടിയത്തൂരിലെ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യുന്നു[1].

ഹോം സിനിമകൾ തിരുത്തുക

തിയേറ്റർ ചിത്രങ്ങൾക്ക് പകരം വീടുകളിൽ പ്രദർശിക്കപ്പെടുന്ന തരത്തിൽ ഹോം സിനിമ എന്ന സമാന്തര സംവിധാനം പരിചയപ്പെടുത്തിയ സലാം കൊടിയത്തൂർ, മലബാർ മേഖലകളിൽ സ്വീകാര്യത നേടിയ നിരവധി ചിത്രങ്ങൾ ഒരുക്കിയിരുന്നു. കുടുംബം, പ്രവാസം തുടങ്ങിയ പശ്ചാത്തലങ്ങളിൽ ഒരുക്കപ്പെട്ടിട്ടുള്ളവയാണ് സലാം കൊടിയത്തൂരിന്റെ ചിത്രങ്ങൾ.

ഹോം സിനിമകൾ തിരുത്തുക

  • നിങ്ങളെന്നെ ഭ്രാന്തനാക്കി
  • വരനെ വിൽക്കാനുണ്ട്
  • നഷ്ടപരിഹാരം
  • കുടുംബകലഹം നൂറാം ദിവസം
  • പരേതൻ തിരിച്ചു വരുന്നു
  • അളിയനൊരു ഫ്രീവിസ
  • പാതിയാത്രക്കൊരു ടിക്കറ്റ്
  • ആണായിട്ടൊരയൽവാസി
  • ഒരു ദിർഹം കൂടി
  • പെണ്ണൊരുമ്പെട്ടാൽ
  • കുറുക്കുവഴി.കോം
  • തുടക്കം മിസ്ഡ് കാൾ ഒടുക്കം മിസ്ഡ് ഗേൾ
  • ഓലപ്പുരക്കെന്തിന് ഇരുമ്പ് വാതിൽ
  • ഒരു ടീസ്പൂൺ വീതം മൂന്ന് നേരം
  • കുബ്ബൂസ്
  • കുതന്ത്ര ശിരോമണി
  • മുക്കുപണ്ടം
  • ആണ്മാറാട്ടം
  • എന്നാ വന്നത് എന്നാ പോണത്
  • ഉമ്മാന്റെ ശുക്കൂർ

[2][3].[4][5]

ഹ്രസ്വ ചിത്രങ്ങൾ തിരുത്തുക

  • ഈദും ഈദിന്റെ അത്തറും
  • സോഷ്യൽ വൈറസ്
  • കോയാന്റെ ടെൻഷൻ
  • വിത്തും കൈക്കോട്ടും
  • മൂർഖൻ ബാപ്പുട്ടി
  • നാട്ടുകാർക്ക് പ്രവേശനമില്ല
  • പിണക്കം
  • എളാപ്പാന്റെ വാല്
  • അക്കിടി
  • മുടിയനായ മടിയൻ
  • അടിപൊളി പോലീസ്
  • ദുരൂഹം ( വെബ് സീരീസ് )

ഡബ്ബിങ് ചിത്രങ്ങൾ തിരുത്തുക

ആനിമേഷൻ ചിത്രങ്ങൾ തിരുത്തുക

  • ചുണ്ടു കുറുക്കൻ
  • കുസൃതിക്കുറുക്കൻ
  • മരുപ്പച്ച
  • കുട്ടാപ്പി[6]
  • നന്മയുടെ പൂക്കൾ
  • പൂമ്പാറ്റ
  • വമ്പൻ ചിമ്പു

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-30. Retrieved 2011-10-28.
  2. "Homemade cinema calls the shots in Malabar" (in ഇംഗ്ലീഷ്). Archived from the original on 2022-03-14. Retrieved 2022-03-14.
  3. "വനിത ദ്വൈവാരിക" (PDF). Archived from the original (PDF) on 2016-03-04. Retrieved 2011-10-28.
  4. http://www.youtube.com/results?search_query=siddique%20kodiyathur&search_type=&aq=f
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-02. Retrieved 2012-01-30.
  6. ""കുട്ടികൾക്കായി കുട്ടാപ്പി" ഏഷ്യാനെററ് ന്യൂസ്". Archived from the original on 2011-10-30. Retrieved 2011-10-28.
"https://ml.wikipedia.org/w/index.php?title=സലാം_കൊടിയത്തൂർ&oldid=3809010" എന്ന താളിൽനിന്ന് ശേഖരിച്ചത്