ഒരു പ്രദേശത്തെ സംസ്കാരികമായ പ്രത്യേകതകളുമായി ജൈവിക ബന്ധഠ പുലർത്തുന്നതും  അവിടത്തെ സവിശേഷവും പരിമിതവുമായ സദസ്സിന് വേണ്ടി രുപപ്പെടുത്തിയതുമയ രംഗാവിഷ്കാര സമ്പ്രദായമാണ് തനതു നാടകവേദി.കോളനി വൽക്കരണത്തിനു വിധേയമായ എല്ലാ രാജ്യങ്ങളും വൈദേശിക സ്വാധീനത്തെ പൂർണ്ണമായും നിരാകരിക്കാനുളള ശ്രമത്തിന്റെ ഭാഗമായി വേണഠ തനതു നാടകവേദിയെ വിലയിരുത്തേണ്ടത്. 20- നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാരതത്തിലെ പല പ്രദേശിക ഭാഷകളിലും ഉടലെടുത്ത നവോത്ഥാനത്തിന്റെയും സത്യാന്വേഷണ ത്തിന്റെയും ഭാഗമാണ് തനതു നാടകവേദി എന്ന സങ്കൽപ്പം.കർണ്ണാടകയിലെ യക്ഷഗാനം, ബംഗാളിലെ ജാത്രെ ഗുജറാത്തിലെ ഭാവൈ തുടങ്ങിയ നാടോടി കലാരൂപങ്ങളിൽ നിന്ന് ഊർജ്ജം സ്വീകരിച്ചാണ് അതത് ഇടങ്ങളിൽ തനതു നാടകവേദി രൂപം കൊണ്ടതും വളർന്നതും. ഭാരതത്തിലെ തനതു നാടകവേദിയുടെ വളർച്ചക്ക് ഗണ്യമായ സംഭാവനകൾ നൽകിയവരാണ് ഹബീബ് തൻവീർ ,ഗിരിഷ്കർണാട്, വിജയ് തെണ്ടുൽക്കർ ,ഉല്പൽ ദത്ത്, ശംഭുമിത്ര ,സി.എൻ ശ്രികണ്Oൻ നായർ,കാവാലം നാരായണപണിക്കർ തുടങ്ങിയവർ

                 1960 അവസാനത്തിൽ തന്നെ തനതു നാടക വേദി എന്ന സങ്കൽപ്പം കേരളത്തിൽ രൂപപ്പെട്ടു തുടങ്ങി .1969 ആഗസ്സ് മാസത്തിൽ ശാസ്താംകോട്ടയിൽ ആരംഭിച്ച നാടക കളരിയുടെ ഇടവേളകളിൽ നടന്ന ചർച്ചകളിൽ നിന്നാണ് തനതു നാടക വേദി എന്ന ആശയത്തിന് ബീജ വാപം.തുടർന്ന് ഒന്നിലേറെ കളരികളിലൂടെ തനതു നാടകവേദിയുടെ സങ്കൽപ്പത്തിന് മൂർത്തരൂപം കൈവന്നു.1968-ൽ കൂത്താട്ടുകുളത്തെ നാടക കളരിയിൽ അവതരിപ്പിച്ച തനതു നാടകവേദി എന്ന ലേഖനത്തിലൂടെ തനതു സങ്കൽപത്തെ വ്യക്തമായി വിശദികരിക്കാൻ സി.എൻ.ശ്രീകണ്ഠൻ നായർക്കു കഴിഞ്ഞു.എം ഗോവിന്ദൻ ,അയ്യപ്പപണിക്കർ, കാവാലം നാരായണപണിക്കർ, ജി.ശങ്കരപ്പിള്ള തുടങ്ങിയവരും തനതു നാടക സങ്കൽപ്പത്തെ രൂപപ്പെടുത്തുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .പുരാവൃത്തത്തിന്റെ ഉൾബലം ഉള്ള പ്രമേയം ലോകധർമമിയോടൊപ്പം നാട്യധർമ്മ്യക്കും' നൽകിയിട്ടുള്ള ചലന രീതികൾ, കേരളീയമായ രംഗാവിഷ്കാര സമ്പ്രദായങ്ങളുടെയും നാടോടി കലാരൂപങ്ങളുടെയും സ്വധീനം ,അനുഷ്ഠാനത്മകത ഉപാഹാസവും നർമ്മവും ചേർന്ന ഭാവഘടന, രംഗവേദിയോടുളള പ്രേഷക പങ്കാളിത്തം മുതലായവയാണ് തനതു നാടകത്തിനു വേണ്ട ആവശ്യ ഘടകങ്ങൾ തനതു നാടകത്തിന്റെ സവിശേഷ പൂർണ്ണമായി പ്രതിഫലിപ്പിക്കുവാൻ ശ്രമിച്ച ആദ്യ നാടകം സി.എൻ ശ്രീകണ്ഠൻ നായരുടെ 'കലി' ആണ്. 'കേരളിയ താളക്രമങ്ങളുടെ സന്നിവേശമാണ് കലിയുടെ എറ്റവും വലിയ പ്രത്യേക തയെന്ന് നിരൂപകർ വിലയിരുത്തിയിട്ടുണ്ട്.

1968-ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. ഇബ്‌സനിസ്റ്റുരീതി പിന്തുടർന്ന മലയാളനാടകവേദിയിൽ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമായി മാറാൻ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്നുമുള്ള ചിന്തയിൽ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളിതുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ

"https://ml.wikipedia.org/w/index.php?title=തനതു_നാടക_വേദി&oldid=3712573" എന്ന താളിൽനിന്ന് ശേഖരിച്ചത്