ജാപ്പനീസ് കവിയും പണ്ഡിതനും ആയിരുന്നു എച്ചിസെൻ പ്രവിശ്യയിൽ ജനിച്ച തച്ചിബാനാ അക്കേമി (1812 –ഒക്ടോ:13, 1868) സ്വദേശത്തു മാത്രം അറിയപ്പെട്ടിരുന്ന അക്കേമിയെ പ്രശസ്തനായ ഹൈക്കു കവി മസവോക്കാ ഷികിയുടെ ലേഖനങ്ങളാണ്‌ പുറംലോകത്തിനു പരിചയപ്പെടുത്തിയത്. നിത്യജീവിതത്തിലെ പരിമിതാനന്ദങ്ങളെ മഹത്ത്വപ്പെടുത്തുന്ന കവിതകൾ രചിച്ച തച്ചിബാനാ പാരമ്പര്യരീതിയിൽ നിന്നു വ്യതിചലിച്ച് കാല്പനികതയിലും പ്രകൃതിവർണ്ണനയിലും പരിമിതപ്പെടാതെ സമൂഹത്തിന്റെ നാനാതുറയിലെ വിഷയങ്ങൾ കവിതയ്ക്ക് ആധാരമാക്കി. ദാരിദ്ര്യത്തെ സ്വയം വരിച്ച അക്കേമിയുടെ കവിതകളെ ആ അവസ്ഥ സ്വാധീനിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാണിയ്ക്കപ്പെട്ടിട്ടുണ്ട്.[1]

കൃതികൾ തിരുത്തുക

  • 52 പദ്യങ്ങൾ അടങ്ങിയ Dokurakugin (独楽吟 "Reciting Poetry for My Own Pleasure"), പ്രധാനകൃതിയാണ്.

അവലംബം തിരുത്തുക

  1. Donald Keene, World Within Walls: Japanese Literature of the Pre-modern Era, 1600-1867 Columbia University Press, 1999
"https://ml.wikipedia.org/w/index.php?title=തച്ചിബാനാ_അക്കേമി&oldid=2428946" എന്ന താളിൽനിന്ന് ശേഖരിച്ചത്