തച്ചങ്ങാട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് തച്ചങ്ങാട്.[1] ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.
തച്ചങ്ങാട് - തച്ചന്മാർ താമസിച്ചതുകൊണ്ട് തച്ചങ്ങാട്. അരവത്ത് മട്ടൈ _ യാദവ സമുദായങ്ങളുടെ കഴകം നരിമാടിക്കാൽ - പഴയ കാലത്ത് നരികളുടെ സങ്കേതമാണ്. കുന്നുമ്പാറ- കുന്നും പ്രദേശങ്ങൾ ആയതു കൊണ്ട്. വള്ളിയാലിങ്കാൽ- വള്ളി വയലുകൾ ഉള്ളതു കൊണ്ട്.( വീതി കുറഞ്ഞതും നീളമുള്ളതുമായ വയൽ)
കലാപാരമ്പര്യം
തിരുത്തുകവേറിട്ടു നിൽക്കുന്ന കലാപാരമ്പര്യം തച്ചങ്ങാടിനുണ്ട്. അനുഷ്ഠാന കലകളായാലും മറ്റുള്ള കലകളായാലും തച്ചങ്ങാട് സജീവമായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കഥകളി, കോൽക്കളി, തെയ്യം, പൂരക്കളി, നാടകം ,തിടമ്പുനൃത്തം എന്നീ കലകളും കലാ രൂപങ്ങളും ഇവിടെ നിലനിന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കഥകളി.അരവത്ത് ഇടമന ഇല്ലത്ത് വിശേഷ ദിവസങ്ങളിലും ശ്രാദ്ധം, ജന്മദിനം മറ്റ് അടിയന്തര ദിവസങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധരായ കഥകളി ആചാര്യന്മാരെ ക്ഷണിച്ചു വരുത്തി കഥകളി അവതരിപ്പിച്ചിരുന്നു. നൂറു വർഷത്തോളം പഴക്കമുള്ള കഥകളി ചമയങ്ങൾ കഴിഞ്ഞ തലമുറയിലെ വാഴുന്നോർ മൈസൂർ, കോഴിക്കോട് സർവ്വകലാശാലകൾക്ക് കൈമാറുകയുണ്ടായി. പൂരക്കളിയെ അതിരറ്റ് സ്നേഹിക്കുന്നവരാണ് തച്ചങ്ങാട്ടുകാർ. പണ്ടു മുതൽക്കേ ഇവിടെ പൂരക്കളി അഭ്യസിപ്പിച്ചിരുന്നു. മഹിതമായ ഗ്രാമീണ നാടക പാരമ്പര്യം തച്ചങ്ങാട് പ്രദേശത്തിനുണ്ട്. അഭിനയത്തിന്റെ തികവാർന്ന വ്യക്തിത്വങ്ങൾ പുതിയ കാലത്തും ഊർജ്ജസ്വലരാണെന്നത് ഈ ദേശത്തെ വേറിട്ട താക്കുന്നു. തച്ചങ്ങാടുകാർ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച നാടകമാണ് 'സന്താനഗോപാലം'.
പഴയ കാല വിദ്യാഭ്യാസം
തിരുത്തുകപഴയ കാലത്ത് വിദ്യാഭ്യാസ രംഗത്ത് ശോചനീയമായ അവസ്ഥയിലായിരുന്നു തച്ചങ്ങാട് പ്രദേശം.അക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും ചെയ്യാൻ പ്രാപ്തിയുള്ള ജന്മി കുടുംബത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം.അക്കാലത്താണ് തച്ചങ്ങാടുള്ള വൈദ്യശാലയിൽ സംസ്കൃത പണ്ഡിതനായിരുന്ന ഗോവിന്ദ വാര്യർ എത്തുന്നത്. വൈദ്യശാലയോടനുബന്ധിച്ച് തന്നെ ഗോവിന്ദ വാര്യർ സംസ്കൃത പഠനം ആരംഭിച്ചു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പoന ശാല പിൽക്കാലത്ത് പഠിതാക്കളുടെ അഭാവം മൂലം മന്ദീഭവിച്ച് നിലച്ചു. വൈദ്യശാലയിൽ പ്രവർത്തനം നിലച്ച ശേഷം തച്ചങ്ങാട് അരയാൽ തറയ്ക്ക് സമീപം ഗോവിന്ദൻ വൈദ്യരും നാട്ടുകാരും ചേർന്ന് പണിതുയർത്തിയ പഠനശാലയാണ് എഴുത്ത് കൂട് പള്ളിക്കൂടം. ഇന്ന് നാട്ടിൽ ജീവിച്ചിരിപ്പുള്ള 75 നു മേൽ പ്രായമുള്ളവർ അവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്.
പഴയ കാല ചികിത്സ
തിരുത്തുകചികിത്സാ രംഗത്തും തച്ചങ്ങാട് പ്രദേശം കഴിവ് തെളിയിച്ചിട്ടുണ്ട്. തച്ചങ്ങാട് സ്വന്തമായി വൈദ്യശാല സ്ഥാപിച്ച് എല്ലാത്തരം രോഗത്തിനും ചികിത്സിച്ച് പ്രസിദ്ധനായിരുന്നു ഗോവിന്ദൻ വൈദ്യർ. വിഷചികിത്സയിലും ചർമരോഗ ചികിത്സയിലും പ്രാഗല്ഭ്യം തെളിയിച്ച വൈദ്യരായിരുന്നു കൃഷ്ണൻ വൈദ്യർ . വിഷചികിത്സയ്ക്ക് അന്യദേശത്തു നിന്നു പോലും തച്ചങ്ങാടേക്ക് ആളുകൾ വന്നിരുന്നു.ബാലചിത്സയിൽ പേരുകേട്ട വൈദ്യനായിരുന്നു രാമൻ വൈദ്യർ . കുട്ടികളിലുണ്ടാവുന്ന അപസ്മാരം രാമൻ വൈദ്യരുടെ ചികിത്സയിൽ പരിപൂർണമായി ഭേദമായിരുന്നു. തച്ചങ്ങാട് ഗോവിന്ദൻ വൈദ്യരിൽ നിന്നും വൈദ്യത്തിൽ പ്രാവീണ്യം നേടിയ കുഞ്ഞിരാമൻ വൈദ്യരുടെ 101 ആവർത്തി ക്ഷീരബല പേരുകേട്ട ഔഷധമായിരുന്നു.
കാർഷിക പാരമ്പര്യം
തിരുത്തുകപ്രധാന തൊഴിൽ കൃഷി, വീടു നിർമ്മാണം, കിണർ നിർമ്മാണം, കൊല്ലപ്പണി, ആശാരിപ്പണി, ചെട്ടിപ്പണി, മൺപാത്ര നിർമ്മാണം തുടങ്ങിയവയാണ്. കാർഷികോപകരണങ്ങൾ
പഴയകാലതത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങൽ കൈക്കോട്ട്സ, പിക്കാസ്, കൂങ്കോട്ട്,ഞേങ്ങോൽ, നുകം, കോരിപ്പല, ഏതതാം കൊ്ട്ട, പാത്തി, ഒലക്ക, മുറം, തടുപ്പ, പറ, ഇടങ്ങഴി, ഉഴക്കായ് തുടങ്ങിയവയാണ്. വിത്തിനങ്ങൾ കയമ്മ, ഉണ്ടക്കയമ്മ, പുഞ്ചക്കയമ്മ, കണ്ടറക്കുട്ടി, വെള്ളത്തൗവൻ, തൊണ്ണൂറാൻ, ചോമൻ, തവളക്കണ്ണൻ, നഗരി, ക്കരിപ്പല്ലൻ, മുത്താറി, ചാമ, മുതിര മേടമാസം ഒന്നാം തീയതി ജമ്മക്കാരനായ കണിശൻ ഓലയിൽ മുഹൂർത്തം കുറിച്ചുവരും. ഓലയിൽ കുറിച്ച രാശിയിൽ കണ്ടത്തിൽ പ്രത്യേകം തറഉണ്ടാക്കുന്നു. ഉദയത്തിന് വീട്ടിൽ നിന്ന് മുറത്തിൽ വിത്തും കൊടിയിലയും നിലവിളക്കുമായി കണ്ടത്തിൽ വരുന്നു. മുഹൂർത്തസമയം നോക്കി ഓലിൽ പറഞ്ഞ രാശിയിൽ നിലവിളക്കു കൊളുത്തി കൊടിയിലയിൽ വിത്തിട്ട് തറയിൽ കുഴിച്ചു മൂടുന്നു.
അതിരുകൾ
തിരുത്തുക- വടക്ക്: പൊയിനാച്ചി
- തെക്ക്: പള്ളിക്കരെ, കാരക്കുന്ന്
- കിഴക്ക്: പെരിയെ, കുണ്ടംകുഴി
- പടിഞ്ഞാറ്: ബേക്കൽ, ഉദുമ
സ്ഥാനം
തിരുത്തുകജനസംഖ്യ
തിരുത്തുക2001—ലെ കണക്കുപ്രകാരം[update] India census, തച്ചങ്ങാട് 16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.
ഗതാഗതം
തിരുത്തുകപ്രാദേശികപാതകൾ പ്രധാന പാതയായ ദേശീയപാത 66ലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരത്തുമായി വിമാനത്താവളങ്ങൾ ഉണ്ട്.
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- ചെരുമ്പ
- തച്ചങ്ങാട്
- കണ്ണംവയൽ
- മൊട്ടമ്മൽ
- ആലക്കോട്
- കുനിയ
- പെരിയാട്ടഡുക്കം
- ബംഗാട്
അടുത്ത പ്രധാന സ്ഥലങ്ങൾ
തിരുത്തുക- പെർളടുക്കം
- കൊളത്തൂർ 12.8 കി. മീ.
- തെക്കിൽ 8.7 കി. മീ.
- പെരിയെ 5.2 കി. മീ.
- കാരക്കുന്ന് 10.2 കി. മീ.
- പള്ളിക്കരെ 6.2 കി. മീ.
- ചിറ്റാരി 11.1 കി. മീ.
- ബേക്കൽ 7.6 കി. മീ.
- മലംകുന്ന്
- പാലക്കുന്ന് 7 കി. മീ.
- കാപ്പിൽ 8.2 കി. മീ.
- മൈലാട്ടി
- ഉദുമ 9.9 കി. മീ.
- ബാരെ 6.1 കി. മീ.
- മാങ്ങാട് 7.7 കി. മീ.
- കളനാട് 12.8 കി. മീ.
- പൊയിനാച്ചി 6.2 കി. മീ
- ചട്ടഞ്ചാൽ 7.4 കി. മീ.
- കുണ്ടംകുഴി 15.3 കി. മീ
- കാഞ്ഞങ്ങാട് : 16.8 കി. മീ.
- കാസർഗോഡ് : 20 കി. മീ.
- തിരുവനന്തപുരം: 559 കി. മീ.
പ്രധാന റോഡുകൾ
തിരുത്തുക- ബേക്കൽ-പെരിയാട്ടടുക്കം റോഡ്
- കുന്നുച്ചി-ചെറക്കപ്പാറ റോഡ്
- ചെറുമ്പ-അയമ്പാറ റോഡ്
- തൊക്കണം റോഡ്
- പള്ളിക്കെരെ-പെരിഎ റോഡ്
- ആലക്കോട്-പള്ളത്തിങ്കൽ റോഡ്
- കൊട്ടക്കാണി സ്കൂൾ റോഡ്
- പെരിയെ-പൂച്ചക്കാട് റോഡ്
- ഹിൽഷോർ റോഡ്
ഭാഷകൾ
തിരുത്തുകമലയാളം ആണ് പ്രധാന ഭാഷ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവ.ഹൈസ്കൂൾ തച്ചങ്ങാട്
- ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ
- ശ്രീ. മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ
- ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- മിൻഹാജ് പബ്ലിക് സ്കൂൾ
ഭരണം
തിരുത്തുക- ലോകസഭാമണ്ഡലം: കാസറഗോഡ്
- നിയമസഭാ മണ്ഡലം: ഉദുമ
പ്രധാന വ്യക്തികൾ
തിരുത്തുക- പി. വി. കെ. പനയാൽ (എഴുത്തുകാരൻ, സാമൂഹ്യവിമർശകൻ)പി.വി.കെ. പനയാൽ[2]
- തച്ചങ്ങാട് ബാലകൃഷ്ണൻ[3]
- ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
- ഡോ.പ്രവീൺ കുമാർ .വൈ
- അരുൺ കുമാർ വൈ (എഞ്ചിനീയർ)
- കുന്നിൽ സത്താർ
- കന്നാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)
മതസ്ഥാപനങ്ങൾ
തിരുത്തുക- ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം, പനയാൽ
- പെരുംതട്ട ചാമുണ്ടി ക്ഷേത്രം
- ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ്
- മസ്ജിദ് സായിദ് അഹ്‌മദ് അൽ മസ്‌റൂഇ പെരിയാട്ടടുക്കം
ചിത്രശാല
തിരുത്തുക-
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ
-
തച്ചങ്ങാട് ടൗൺ
അവലംബം
തിരുത്തുക- ↑ [1]
- ↑ http://keralaliterature.com/malayalam-writers-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/%E0%B4%AA%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BF-%E0%B4%B5%E0%B4%BF-%E0%B4%95%E0%B5%86/
- ↑ https://www.madhyamam.com/local-news/kasarkode/2018/apr/05/460957[പ്രവർത്തിക്കാത്ത കണ്ണി]