തക്കാളിപ്പനി
ഒരു വൈറൽ പനിയാണ് തക്കാളിപ്പനി. പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ കണ്ടുവരുന്നൊരു രോഗമാണിത്. ചിക്കുൻഗുനിയയുടെ, ഡെങ്കിപ്പനിയുടെ ഒരു അനന്തരഫലമാണോ എന്ന കാര്യത്തിൽ നിലവിൽ തർക്കമുണ്ട്.[അവലംബം ആവശ്യമാണ്] രോഗം ബാധിച്ചവർക്ക് ത്വക്കിൽ ചുവപ്പുനിറത്തിലുള്ള തടിപ്പുകളും ഉണ്ടായിരിക്കും. നാവിൽ നിർജ്ജലീകരണവും കാണപ്പെടുന്നു.[1][2][3] കോക്സാക്കീ വൈറസ് (a16), എന്ററോവൈറസ് (71) എന്നിവയാണ് രോഗകാരികൾ.
കയ്യ്, കാല്, വായ്ക്കകവശം എന്നിവിടങ്ങളിൽ ചുവന്ന കുമിളകൾ പോലെ തുടുത്തുവരുന്നു. പനി, ഓക്കാനം, ഛർദ്ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, ശിശുക്കളിലും പിഞ്ചുകുട്ടികളിലും ക്ഷോഭം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോൾ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം. തക്കാളിപ്പനിയെന്നു പേരുവരാൻ കാരണം ഇതാണ്. ഇംഗ്ലീഷിൽ Hand, foot, and mouth disease (HFMD) എന്നു വിളിക്കുന്ന ഒരുതരം പകർച്ചവ്യാധിയാണിത്. ഈ കുമിളകളുടെ തൊലി പോവുകയും ചുവന്ന് തുടുത്തു വരികയും ചെയ്യുന്നു. ഈ ഭാഗത്ത കടുത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു. പത്തു ദിവസത്തിനുള്ളിൽ തന്നെ അസുഖം ഭേദമാവുന്നു. വൈറസുമായി സമ്പർക്കം പുലർത്തി 3-6 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ സാധാരണയായി കാണുന്നത്.
രോഗവ്യാപനംതിരുത്തുക
ചുമ അല്ലെങ്കിൽ തുമ്മൽ, ചുംബനം, ആലിംഗനം, കപ്പുകൾ പങ്കിടൽ, പാത്രങ്ങൾ പങ്കിടൽ എന്നിവയിലൂടെയും ഡയാപ്പർ മാറ്റുമ്പോൾ വിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് ഉള്ള ഭാഗങ്ങൾ സ്പർശിക്കുന്നതിലൂടെയും രോഗം വ്യാപിക്കുന്നു.[4]
ചികിത്സതിരുത്തുക
ആൻറിവൈറൽ മരുന്നോ വാക്സിനോ ലഭ്യമല്ല, നിലവിൽ വികസന ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു ചെയ്യുന്നത്. ഐബുപ്രോഫെൻ അല്ലെങ്കിൽ അസറ്റാമിനോഫെൻ അല്ലെങ്കിൽ വായ് സ്പ്രേകൾ പോലെയുള്ള ഓവർ-ദി-കൌണ്ടർ വേദനസംഹാരികൾ ലക്ഷണമനുസരിച്ച് നിർദേശിക്കപ്പെടുന്നു. തൊണ്ടവേദന ശമിപ്പിക്കാൻ ഐസ് പോപ്‌സ്, തൈര് അല്ലെങ്കിൽ സ്മൂത്തികൾ പോലുള്ള തണുത്ത പാനീയങ്ങൾ എന്നിവ ഉപയോഗിക്കാം. വ്രണങ്ങളെ പ്രകോപിപ്പിക്കുന്ന ആസിഡുകളുള്ള ജ്യൂസും സോഡയും ഒഴിവാക്കുക. തിണർപ്പിന് കലാമൈൻ പോലെയുള്ള ലോഷൻ ഉപയോഗിക്കാം.
അവലംബംതിരുത്തുക
- ↑ "'Tomato Fever' Replaces Chikungunya in Kerala". Medindia. ശേഖരിച്ചത് 17 January 2018.
- ↑ Correspondent, Akhel Mathew, (12 July 2007). "Kerala districts reel under fever epidemic". ശേഖരിച്ചത് 17 January 2018.CS1 maint: extra punctuation (link)
- ↑ "Rat fever, tomato fever detected in Thiruvananthapuram city". ശേഖരിച്ചത് 17 January 2018.
- ↑ "Hand, Foot, and Mouth Disease (HFMD)". Hand, Foot, and Mouth Disease (HFMD). WebMD. ശേഖരിച്ചത് 26 June 2022.