പ്രശസ്തനായ ഒരു ജാപ്പാനീസ് ചലച്ചിത്ര സംവിധായകനും, നടനും, തിരക്കഥാകൃത്തുമാണ് തകേഷി കിത്താനോ (北野 武). ബീറ്റ് തകേഷി എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

തകേഷി കിത്താനോ
തകേഷി കിത്താനോ 2000-ൽ കാൻസ് ചലച്ചിത്രമേളയിൽ
ജനനം (1947-01-18) ജനുവരി 18, 1947  (77 വയസ്സ്)
ദേശീയതജപ്പാൻ ജപ്പാൻ
തൊഴിൽചലച്ചിത്ര സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്,
സജീവ കാലം1976 - ഇന്നുവരെ
ജീവിതപങ്കാളി(കൾ)മികികോ കിത്താനോ

ജീവിതരേഖ

തിരുത്തുക

1947-ൽ ടോക്കിയൊക്കടുത്ത് ഉമജൊമോവിൽ ജനനം.[1] കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ലിഫ്റ്റ് ഓപ്പറേറ്ററായും, ടാക്സി ഡ്രൈവറായും, സെയിൽസ് മേനായും മറ്റും ജോലിനോക്കി. 1976 മുതൽ ടെലിവിഷനിൽ കോമഡി സീരീസ് അവതരിപ്പിച്ചും ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചും പ്രശസ്തനായി. 1989-ൽ ആദ്യ ചലച്ചിത്രം "വലയ്ന്റ് കോപ്പ്" സംവിധാനം ചെയ്തു. ചിത്രം സാമ്പത്തിക നേട്ടവും നിരൂപക ശ്രദ്ധയും നേടിയതോടുകൂടി സംവിധായകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. 1993-ൽ പുറത്തിറങ്ങിയ "സൊനാറ്റൈൻ" എന്ന ഗ്യാങ്ങ്സ്റ്റർ ചിത്രത്തിലൂടെയാണ് അന്താരാഷ്ട തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിച്ചു.[2] 1997-ൽ ഇറങ്ങിയ "ഹാനാ-ബീ" വെനീസ് ചലച്ചിത്രമേളയിൽ "ഗോൽഡൻ ലയൺ" പുരസ്ക്കാരം സ്വന്തമാക്കി.[3] അമ്മയെ അന്വേഷിച്ച് ഒരു ബാലൻ നടത്തുന്ന യാത്രയുടെ കഥ പറയുന്ന "കികുജിറോ" 1999-ൽ റിലീസ് ചെയ്തു. 2003-ൽ ഇറങ്ങിയ "സട്ടോച്ചി" അന്ധ യോദ്ധ്യാവിന്റെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിന് വെനീസ് ചലച്ചിത്രമേളയിൽ സംവിധായകനുള്ള പ്രത്യക പുരസ്ക്കരം ലഭിച്ചു.[4] 2005-ൽ സറിയലിസ്റ്റിക്ക് ചിത്രം തക്കേഷീസ് പുറത്തിറങ്ങി. 2010-ൽ ഔട്രേജ് എന്ന യക്കൂസാ ചിത്രം പുറത്തിറങ്ങി. 2010-ലെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[5][6]

ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോങ്ങ് ടേക്കുകൾക്കും അവിചാരിതമായ വയലൻസ് രംഗങ്ങൾക്കും പ്രസിദ്ധമാണ്. ഓഫീസ് കിത്താനോ എന്ന പേരിലുള്ള നിർമ്മാണ കമ്പനിയുടെ ഉടമയുമാണ്.

ചലച്ചിത്രങ്ങൾ

തിരുത്തുക
  • 1989 വയ്ലന്റ് കോപ്പ് (その男、凶暴につき, Sono otoko, kyobo ni tsuki)
  • 1990 ബോഇലിങ്ങ് പോയ്ന്റ് (3-4X10月, 3-4X jugatsu)
  • 1991 എ സീൻ അറ്റ് ദ സീ (あの夏、いちばん静かな海, Ano natsu, ichiban shizukana umi)
  • 1993 സൊനാറ്റൈൻ (ソナチネ, Sonachine)
  • 1995 ഗെറ്റിങ്ങ് എനി? (みんな やってるか!, Minna-yatteruka!)
  • 1996 കിഡ്സ് റിട്ടേൺ (キッズ・リターン, Kidzu ritān)
  • 1997 ഹാനാ-ബി (花火, aka Fireworks in North America)
  • 1999 കികുജിറോ (菊次郎の夏, Kikujirō no natsu)
  • 2000 ബ്രദേഴ്സ്
  • 2002 ഡോൾസ് (ドールズ, Dōruzu)
  • 2003 സട്ടോച്ചി (座頭市) : Silver Lion award winner at Venice Film Festival
  • 2005 തകേഷീസ്
  • 2007 ഗ്ലോറി ഓഫ് ദ ഫിലിംമേക്കർ (監督ばんざい!, Kantoku Banzai)
  • 2008 അക്കിലീസ് അൻഡ് ടോർടോയ്സ് (アキレスと亀, Akiresu to Kame)[7]
  • 2010 ഔട്രേജ്
  • 2012 ഔട്രേജ് 2

പുരസ്കാരങ്ങൾ

തിരുത്തുക
  • Cannes Film Festival
    • 2010 Nominated Palme d'Or - ഔട്രേജ്
    • 1999 Nominated Palme d'Or - കികുജിറോ
    • 1993 Nominated Palme d'Or - സൊനാറ്റൈൻ
  • European Film Awards
    • 2003 Nominated Screen International Award - സട്ടോച്ചി
    • 1997 Won Screen International Award - ഹാനാ-ബി
  • Moscow International Film Festival
    • 2008 Special Prize For outstanding contribution to the film arts.
  • Toronto International Film Festival
    • 2003 Won People's Choice Award - സട്ടോച്ചി
  • Venice Film Festival
    • 2008 Nominated Golden Lion - അക്കിലീസ് അൻഡ് ടോർടോയ്സ്
    • 2005 Nominated Golden Lion - തകേഷീസ്
    • 2003 Won Audience Award, Special Director's Awardr - സട്ടോച്ചി
    • 2002 Nominated Golden Lion - ഡോൾസ്
    • 1997 Won Golden Lio - ഹാനാ-ബി
    • 1993 Nominated Golden Lion - സൊനാറ്റൈൻ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-16. Retrieved 2011-08-25.
  2. "Festival de Cannes: Sonatine". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-08-23.
  3. http://www.imdb.com/event/ev0000681/1997
  4. http://www.imdb.com/event/ev0000681/2003
  5. http://www.imdb.com/title/tt1462667/awards
  6. http://www.festival-cannes.fr/en/archives/ficheFilm/id/11023112.html
  7. "Achilles and the Tortoise" Archived 2011-09-26 at the Wayback Machine. KitanoTakeshi.com

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തകേഷി_കിത്താനോ&oldid=4111307" എന്ന താളിൽനിന്ന് ശേഖരിച്ചത്