ഡൗണി മരംകൊത്തി
വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന മരംകൊത്തികളിൽ ഏറ്റവും ചെറുതാണ് ഡൗണി മരംകൊത്തി. അതിശൈത്യമുള്ള കാനഡയുടെ വടക്കു ഭാഗങ്ങളിലും അത്യുഷ്ണമേഖലയായ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലുമൊഴികെ വടക്കേ അമേരിക്കൻ വൻകരയിൽ എല്ലായിടത്തും ഇവകാണപ്പെടുന്നു.
ഡൗണി മരംകൊത്തി Downy Woodpecker | |
---|---|
Male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. pubescens
|
Binomial name | |
Picoides pubescens (Linnaeus, 1766)
| |
Range of the Downy Woodpecker | |
Synonyms | |
Dryobates pubescens |
നിറം
തിരുത്തുകകറുപ്പിനുമേൽ വെളുത്തപുള്ളികളുള്ള ചിറകുകളും മുകൾഭാഗവും വെളുത്ത കഴുത്തും ഉദരഭാഗവും. ആൺകിളിയുടെ തലയുടെ പുറകിലായി കുറച്ചുഭാഗം ചുവപ്പായിരിക്കും. ആൺകിളിയും പെൺകിളിയും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.
ആവാസം
തിരുത്തുകവനമ്പ്രദേശങ്ങളാണ് ഇവയുടെ പ്രധാനതാവളങ്ങൾ. ഉണങ്ങിയതും കേടുവന്നതുമായ മരങ്ങളിൽ പൊത്തുകളുണ്ടാക്കിയാണ് കൂടുക്കൂട്ടുന്നത്. ചെറുപ്രാണികളാണ് ഡൗണിമരംകൊത്തികളുടെ പ്രധാന ആഹാരം. ഉഷ്ണകാലങ്ങളിൽ മരങ്ങളുടെ പുറംകവചങ്ങളിലുള്ള ചെറുജീവികളെ ഭക്ഷണമാക്കുന്നു. ശൈത്യകാലത്ത് മരങ്ങളിൽ കൂടുതൽ ആഴത്തിൽ പൊത്തുകളുണ്ടാക്കിയാണ് ഇരപിടുത്തം. മരങ്ങളുടെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങളിലുള്ള വ്യാസം കുറഞ്ഞ ശിഖരങ്ങളിലാണ് സാധാരണയായി ആൺകിളികൾ ഇരതേടുന്നത്[2]. പെൺകിളികളാകട്ടെ മധ്യഭാഗങ്ങളിലും താഴെയുമുള്ള വ്യാസംകൂടിയ ഭാഗങ്ങളിലും. മറ്റുപക്ഷികളെ തുരത്തിയോടിക്കാനാണ് ആൺകിളികൾ ഉയർന്ന ശിഖരങ്ങളിൽ ഇരതേടുന്നതെന്നു കരുതപ്പെടുന്നു.
താരതമ്യം
തിരുത്തുകവടക്കേ അമേരിക്കയിൽതന്നെ കാണപ്പെടുന്ന ഹെയറി മരംകൊത്തികളുമായി വളരെയേറെ സാമ്യമുണ്ട് ഡൗണി മരംകൊത്തികൾക്ക്. ശരീരത്തിന്റെ വലിപ്പം ഹെയറി മരംകൊത്തികൾക്ക് അല്പം കൂടുതലാണ് എന്നതുമാത്രമാണ് ഏകവ്യത്യാസം. എന്നാൽ ഈ കിളികൾ തമ്മിൽ വർഗ്ഗപരമായി ഒരു ബന്ധവുമില്ല. ജീവികളുടെ കേന്ദ്രീകൃത പരിണാമത്തിന് മികച്ചൊരു ഉദാഹരണമാണ് ഈ സാമ്യം[3].
അവലംബം
തിരുത്തുക- ↑ "Picoides pubescens". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. 2009. Retrieved 11 September 2011.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-14. Retrieved 2007-08-01.
- ↑ http://www.bioone.org/perlserv/?request=get-abstract&doi=10.1650%2F7858.1&ct=1