ഡ്രാഗൺ ബാൾ സൂപ്പർ
ഡ്രാഗൺ ബാൾ സൂപ്പർ (Japanese: ドラゴンボール超 Hepburn: Doragon Bōru Sūpā?) എന്നത് ജപ്പാനിലെ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു അനിമേഷൻ ടീ വി പരിപാടിയാണ്. ടോയ് അനിമേഷൻ പ്രോഡൂസ് ചെയ്യുന്ന സീരീസ് പുറത്തിറങ്ങിയത് ജൂലൈ 5, 2015നാണ്.[1] ഡ്രാഗൺ ബാൾ ഫ്രാഞ്ചൈസിയുടെ നിർമ്മാതാവ് അക്കീര ടോറിയാമയാണ് കഥാസന്തർഭം എഴുതി തയ്യാറാക്കിയത്. എന്നാൽ വ്യക്തിഗത എപിസോഡുകളെല്ലാം വെവ്വേറെ തിരക്കഥാകൃത്തുകളാണ് എഴുതിയത്. ഷൂയിഷയുടെ ഷൊങ്കൻ മാംഗ മാസിക വി ജംഗിൽ സീരിയലായി ടയോട്ടാരൗ അവതരിപ്പിച്ച മാംഗ പരമ്പരയും ഇതാണ്. 18 വർഷത്തിനിടയിൽ ആദ്യത്തെ കഥാഗതി അവതരിപ്പിക്കുന്ന ഡ്രാഗൺ ബാൾ സൂപ്പർ, തോറിയാമിയുടെ ആദ്യകാല ഡ്രാഗൺ ബാൾ മാംഗയ്ക്കും ഡ്രാഗൺ ബോൾ സിയുടെ ടെലിവിഷൻ പരമ്പരയ്ക്കും ആനിമേഷൻ തുടർച്ചയാണ.[2]
സന്ദർഭം
തിരുത്തുകമാജിൻ ബൂവിനെ തോൽവിയോടെ ബൂമിയിൽ സമാധാനം തിരികെ വന്നു. സൺ ഗോകൂ ഒരു മുള്ളങ്കി കൃഷിക്കാരനായി ജീവിതം തുടങ്ങി. എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന സമയത്താണ് ആപത്ത് 7ാം പ്രപഞ്ചത്തിന്റെ സംഹാര ദേവനായ ബീരസിന്റെ രുപത്തിൽ വരുന്നത്. ലോകത്തിൽ വച്ച് ഏറ്റവും ഭയാനകനും ശക്തനായ രണ്ടാമത്ത വ്യക്തിയുമാണ് ബീറസ്. വർഷങ്ങളായി ഗാഡനിദ്രയിലായിരുന്ന ബീറസ്, വിസ് എന്ന മാലാഖയോട് സൂപ്പർ സെയാൻ ദൈവമെന്ന (超サイヤ人ゴッド Sūpā Saiya-jin Goddo?) പ്രവചനത്തെ യുദ്ധം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു. ബീരസിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ ഗോക്കു സൂപ്പർ സെയാൻ ദൈവമായി മാറുന്നു. തോൽവി സമ്മതിക്കേണ്ടി വന്നിട്ടും ഗോക്കുവിന്റെ പരിശ്രമം ബീരസിനെ പ്രീതിപ്പെടുത്തുന്നു, ബീരസ് ഭൂമിയെ ഇല്ലാതാക്കേണ്ടെന്ന് തീരുമാനിക്കുന്നു. ഈ ഭാഗം ഡ്രാഗൺ ബോൾ സീ: ബാറ്റിൽ ഓഫ് ഗോഡ്സ് ലെ സന്തർഭങ്ങൾ വീണ്ടും പ്രതിപാദിക്കുന്നു.
ഗോക്കുവും വിജീറ്റയും ബീറസിന്റേയും വിസിന്റേയും കൂടെ പരിശീലനത്തിനു പോയ സമയത്ത് ഫ്രീസയുടെ ബാക്കിയുണ്ടായിരുന്ന പടയാളികൾ രാജാവിനെ തിരിച്ചു കൊണ്ടുവരാൻ ഡ്രാഗൺ ബോളുകൾ തേടി ഭൂമിയിലേക്ക് വരുന്നു. പുനർജനിച്ച് കുറച്ചുകാലത്തെ പരിശീലനത്തിനു ശേഷം ഫ്രീസയും സംഘവും ഗോക്കുവിനോട് പ്രതികാരം ചെയ്യാനിറങ്ങുന്നു. ഫ്രീസയെ നേരിടാനായി ഗോക്കുവും വിജീറ്റയും തിരിച്ചു വരുന്നു, അതേസമയം ക്രില്ലനും ഗോഹാനും പിക്കലോയും മാസ്റ്റർ റോഷിയും ടിയാനും ബാക്കിയുള്ളവരെ നേരിടുന്നു. പുതിയ രുപം നേടിയിട്ടും ആ രുപം ഉൾകൊള്ളാൻ സമയം നൽകാൻ കഴിയാത്തതിനാൽ ഫ്രീസ വിജീറ്റയോട് തോൽക്കുന്നു. ഈ ഭാഗം ഡ്രാഗൺ ബാൾ Z:ഫ്രീസയുടെ പുനർജന്മത്തിലെ സന്തർഭങ്ങൾ വീണ്ടും പ്രതിപാദിക്കുന്നു.
ഫ്രീസയുടെ പ്രതികാരത്തിനു ശേഷം, ബീരസിന്റെ ഇരട്ട സഹോദരനും ആറാം ലോകത്തിന്റെ സംഹാരദേവനുമായ ചംപ, ലോകങ്ങളിലെ മികച്ച പോരാളികൾ തമ്മിൽ ഒരു ടൂർണമെന്റ് നടത്താൻ പ്രേരിപ്പിക്കുന്നു, ഭൂമിയെ പന്തയ വസ്തുവാക്കുന്നു. ഗോക്കുവും കൂട്ടുകാരും ടൂർണമെന്റിൽ പങ്കെടുക്കുന്നു. ഓരോ മൽസരവും ആശ്ചര്യപ്പെടുത്തുന്ന പുതിയ കഴിവുകൾ കാണിച്ചുതരുന്നു. അവസാന മൽസരം ഗോക്കുവും വിജീറ്റയെ തോൽപിച്ച ഹിറ്റും തമ്മിലാകുന്നു. ഹിറ്റിനെ ഹിറ്റിന്റെ മുഴുവൻ ശക്തിയിൽ നേരിടാൻ മൽസരനിയമങ്ങൾ അനുവതിക്കാത്തതിനാൽ ഗോക്കു മൽസരത്തൽ നിന്നു പിൻവാങ്ങുന്നു. ഗോക്കുവിനെ പിൻതുടർന്ന് ഹിറ്റും മൽസരത്തിൽ നിന്നും പിൻവാങ്ങുന്നു. ഏഴാം ലോകത്തിന്റെ ടീം മൽസരത്തിൽ ജയിക്കുന്നു.
ഗോക്കു പിന്നീട് എല്ലാ പ്രപഞ്ചങ്ങളുടേയും രാജാവും സംഹാരദേവൻമാർ വരെ ഭയപ്പെടുന്ന സെനോയെ പരിചയപ്പെടുന്നു. ഇനി വരുംപോൾ കൂടെ കളിക്കാനായി ഒരു സുഹൃത്തിനേയും കൊണ്ടുവരാമെന്ന് വാക്കു നൽകുന്നു. ഗ്രാന്റ് പ്രീസ്റ്റു്, എല്ലാ മാലാഖമാരുടേയും പിതാവ്, സെനോയുടെ സഹായിയായി കാണപ്പെടുന്നു
ടൂർണമെന്റിനു ശേഷം ഭാവി ട്രങ്കസ് വീണ്ടും വന്നു ഗോക്കുവിനോട് സാദൃശ്യമുള്ള ഗോക്കു ബ്ലാക്ക് എന്ന ശത്രുവിനേപ്പറ്റി സൂചന നൽകുന്നു. ഗോക്കുവും കൂട്ടുകാരും പിന്നീട് അത് പത്താം ലോകത്തിലെ കിയോ ഷിൻ ആയ സമാസു ആണെന്ന് മനസ്സിലാക്കുന്നു. സമാസു മറ്റൊരു സമയപഥത്തിലെ ഗോക്കുവിന്റെ ശരീരം മോഷ്ടിക്കുകയും, ഇപ്പോഴത്തെ സമയപഥത്തിലെ സമാസുവുമായി ചേർന്ന് അമരത്വം നേടാനും മർത്യൻമാരെ എല്ലാം ഇല്ലാതാക്കാനും പദ്ധതിയിടുന്നു. ഇതിന്റെയെല്ലാം അവസാനം, ഭാവിയിലെ സെനോ വന്ന് ഭാവി സമയപഥം ഇല്ലാതാക്കുന്നു. ഭാവിയിലെ സെനോയെ ഗോക്കു തന്റെ സമയപഥത്തിലെ സെനോയുടെ അടുത്തെത്തിക്കുകയും തന്റെ വാക്കു പാലിക്കുകയും ചെയ്യുന്നു.
ഭാവിയിലെ ട്രങ്ക്സ് തിരിച്ചു വന്നതിനുശേഷം കുറച്ചുകാലം കഴിഞ്ഞു സെനോയും ഭാവയിലെ സെനോയും കൂടി ശക്തിയുടെ മൽസരം വക്കുന്നു (力の大会 Chikara no Taikai). ഗോക്കുവിന്റെ അഭിപ്രായപ്രകാരം എല്ലാ ലോകത്തിൽ നിന്നും ശക്തരായ പത്തുപേർ വീതം മൽസരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ തോൽക്കുന്ന ലോകങ്ങളെല്ലാം ഇല്ലാതാക്കും എന്ന് രണ്ടു് രാജാക്കന്മാരും തീരുമാനിച്ചപ്പോൾ അതൊരു അതിജീവനത്തിനുള്ള യുദ്ധമായി മാറുന്നു. ഏഴാം ലോകത്തിൽ നിന്നും ഗോക്കു, വിജീറ്റ, ഗോഹാൻ, പികലോ, ടിയാൻ, മാസ്റ്റർ രോഷി, ആന്റ്രോയിഡ് 17, ആന്റ്രോയിഡ് 18, ക്രില്ലൻ കൂടാതെ മൽസരത്തിനുവേണ്ടി കുറച്ചു നേരത്തേക്കായി ഫ്രീസയേയും പുനർജനിപ്പിക്കുന്നു. സെനോ രാജാക്കൻമാർക്ക് ബലഹീനരായ ലോകങ്ങളെ ഇല്ലാതാക്കാന് പദ്ധതിയുണ്ടായിരുന്നിട്ടും, ഇതറിയാത്ത മറ്റ് ലോകങ്ങളിലെ യോദ്ധാക്കൾ ഗോക്കുവിനെ വില്ലനായി കാണുന്നു. ദൈവങ്ങളേക്കാൾ ശക്തിയുള്ളതായി കാണപ്പെടുന്ന ജീറനുമായി യുദ്ധം ചെയ്യുന്നതിലൂടെ ഗോക്കു ഒരു ദൈവതുല്യമായ രൂപത്തിലേത്ത് എത്തുന്നു. ഗോക്കുവിന് ചിന്തിക്കാതെ തന്നെ ഒഴിഞ്ഞുമാറാനുള്ള കഴിവ് നേടുന്നു.
പ്രൊഡക്ഷൻ
തിരുത്തുകപരമ്പരയുടെ സ്രഷ്ടാവ് എന്നതിലുപരി അക്കീര ടോരിയാമ കിമിറ്റോഷി ചിയോക്ക സംവിധാനം ചെയ്ത പുതിയ അനിമേയുടെ മൂല കഥയുടേയും ആശയത്തന്റേയും ഉടമയായും അറിയപ്പെടുന്നു. ടോറിയാമ സൃഷ്ടിച്ച പുതിയ കഥാപാത്രങ്ങളെ കൂടാതെ, പ്രപഞ്ച അതിജീവന ഇതിവൃത്തത്തിന്റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ടോയാടാരൂ ആണ്, ചിലത് രണ്ടുപേരും ഒരുമിച്ചും.
References
തിരുത്തുക- ↑ "Dragon Ball Super TV Anime Debuts on July 5". Anime News Network. June 4, 2015. Retrieved June 4, 2015.
- ↑ "Dragon Ball Gets 1st New TV Anime in 18 Years in July". Anime News Network. April 28, 2015. Retrieved April 28, 2015.