വേണു വാസുദേവൻ

(ഡോ. വേണു വാസുദേവൻ ഐഎ എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്‌ ഡോ. വേണു വാസുദേവൻ (ഡോ. വേണു വി) (ഓഗസ്റ്റ് 20, 1964). ടൂറിസം, മ്യൂസിയം മേഖലകളിൽ ഭരണപരവും അക്കാദമികവും പ്രായോഗികവുമായ പ്രവർത്തനത്താൽ നവീനമായൊരു വികസനവും വളർച്ചയുമുണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചു. നാഷനൽ മ്യൂസിയം ഡെൽഹിയുടെ ഡയറക്റ്റെർ ജനെറലായിരുന്ന ഇദ്ദേഹം, ഇന്ത്യൻ മ്യൂസിയ ലോകത്ത് ആധുനികവും വ്യതിരിക്തവുമായ നവമാതൃകകൾ പരീക്ഷിക്കുകുകയും കൊണ്ടു വരികയും ചെയ്തു.[1] അഭിനേതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും ഇദ്ദേഹം തന്റെ തനത് മുദ്ര പതിപ്പിച്ചിട്ടുണ്ട്.[2][3][4]

ഡോ. വേണു വാസുദേവൻ
ജനനംഓഗസ്റ്റ് 20
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംഎം ബി ബി എസ്
ജീവിതപങ്കാളി(കൾ)ശാരദാ മുരളീധരൻ
കുട്ടികൾകല്യാണി ശാരദ, ശബരി വേണു

ജീവിതരേഖ

തിരുത്തുക

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായ വാസുദേവപണിക്കരുടേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. പി ടി രാജമ്മയുടേയും മകനായി 1964 ആഗസ്റ്റ് 20-ന് തിരുവനന്തപുരത്ത് ജനിച്ചു. കോഴിക്കോട് കേന്ദ്രീയവിദ്യാലയം, മലബാർ ക്രിസ്റ്റ്യൻ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം.ബിബിഎസ് ബിരുദം നേടി. പഠനകാലത്ത് ഇടത് വിദ്യാർത്ഥിപ്രസ്ഥാനത്തിലും സമരങ്ങളിലുമെല്ലാം സജീവമായിരുന്നു. ശേഷം ഉൾഗ്രാമങ്ങളിലും ചെന്നെത്താൻ പ്രയാസമുള്ള മലയോര മേഖലകളിലും ഗോത്രമേഖലകളിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു. 1988 ഇൽ സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ചുവെങ്കിലും ഡോക്ടറായ് ഔദ്യോഗികജീവിതം തുടരാൻ വേണ്ടി അതുപേക്ഷിച്ചു. മലബാറിന്റെ ഗ്രാമീണ പ്രദേശങ്ങളിലായിരുന്നു അക്കാലത്ത് സേവനം അനുഷ്ഠിച്ചിരുന്നത്. 1990 ഇൽ വീണ്ടും സിവിൽ സർവ്വീസ്സ് ലഭിക്കുകയും കേരള കേഡർ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഔദ്യോഗിക ജീവിതം

തിരുത്തുക

പാല സബ്‌കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1993 ഇൽ മൂവാറ്റുപുഴ സബ്‌കലക്ടറായി. സെക്രട്ടറി (എക്സൈസ് ) ബോർഡ് ഓഫ് റെവെന്യൂ, ഡയറക്ടർ ഡിപാർട്ട്മെന്റ് ഓഫ് എം‌പ്ലോയ്മെന്റ് & റ്റ്രെയിനിങ്, എം.ഡി ബേക്കൽ റിസോർട്ട് ഡെവെലൊപ്മെന്റ് കോർപ്പൊറേഷൻ കണ്ണൂർ ജില്ല കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി,സ്പെഷ്യൽ ഓഫീസ്സർ എൻ ആർ ഐ സെല്ല് നോർക , സാംസ്കാരിക വകുപ്പ് സെക്രട്ടറി, എന്നിങ്ങനെ നിരവധി തസ്തികകളിൽ സേവനമനുഷ്ഠിച്ചു. കേന്ദ്രടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും എക്സൈസ്സ് കമ്മീഷണറായും സേവൻ അനുഷ്ഠിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായും നാഷണൽ മ്യൂസിയം ഡെൽഹിയുടെ തലവനായും കേന്ദ്ര സ്പോർട്ട്സ് വകുപ്പിന്റെ തലവനായും പ്രവർത്തിച്ചു. തിരികെ വന്നതിനു ശേഷം പട്ടികജാതിപട്ടികവർഗ്ഗവികസന വകുപ്പ് , മ്യൂസിയം, ആർക്കിയോളൊജി & ആർക്കൈവ് വകുപ്പ്, റവന്യൂ & ഡിസാസ്റ്റെർ മാനേജ്മെന്റ്, ഫോരെസ്റ്റ് & വൈൽഡ് ലൈഫ് എന്നിവയുടെ പ്രിൻസിപ്പൽ സെക്രെട്ടറിയായി. റീബിൽഡ് കേരളയിൽ ചീഫ് എക്സിക്ക്യൂട്ടിവ് ഓഫീസ്സറായും സേവനമനുഷ്ഠിച്ചു. ശേഷം പ്ലാനിങ് & എക്കണോമിക്ക്സ് അഫ്ഫെയറിന്റെ അഡീഷനൽ ചീഫ് സെക്രെട്ടറിയായും സ്റ്റേറ്റ് പ്ലാനിങ ബോർഡിന്റെ മെംബെർ സെക്രട്ടറിയായും പ്രവർത്തിച്ചു.

ഇപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പ്, വിനോദസഞ്ചാരവകുപ്പ്, മ്യൂസിയം, പുരാവസ്തു ,പരിസ്ഥിതിവകുപ്പ്, പുരാരേഖ, എന്നിവയുടെ പ്രിൻസിപ്പൽസെക്രട്ടറിയായും കിയാൽ (കണ്ണൂർ എയർപോർട്ട്) ന്റെ എം. ഡിയായും അഡീഷണൽ ചീഫ് സെക്രെട്ടറിയായും പ്രവർത്തിച്ചു. ഇപ്പോൾ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ്.

വിനോദസഞ്ചാരവകുപ്പിലെ പ്രവർത്തനങ്ങൾ

തിരുത്തുക

1995 കാലഘട്ടത്തിലാണു ഡോ വേണു വാസുദേവൻ വിനോദസഞ്ചാരവകുപ്പിന്റെ തലവനാകുന്നത്. കേരളം എന്നത് ലോകവിനോദസഞ്ചാരഭൂപടത്തിലെ സുപ്രധാന സ്ഥലമായ് അടയാളപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണു.[5] വിനോദസഞ്ചാരമെന്നത് കേവലം വിനോദത്തിനുവേണ്ടിയുള്ളത് എന്ന സങ്കൽപ്പം മാറ്റിയെഴുതപ്പെട്ടു. കേരളത്തിന്റെ വിനോദസഞ്ചാരയിടങ്ങളെ സന്ദർശകസൗഹൃദകാരിയാക്കി. അടിസ്ഥാനസൗകര്യങ്ങളും അപര്യാപ്തതകളും മാറ്റി കൂടുതൽ അനുഭവങ്ങളുള്ള ഒന്നാക്കി, ഓരോ വിനോദസഞ്ചാര ഇടവുംമാറ്റി. കാസർഗോഡ് ബേക്കൽ കോട്ട മുതൽ തിരുവനന്തപുരം മൃഗശാലവരെ അടിമുടി പുനർനിർമ്മിക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ മുതൽ നക്ഷത്ര സൗകര്യങ്ങൾ വരെ ഏറെ ചെലവ് കുറച്ചും കൂടുതൽ ഗുണപ്രദമായും മെച്ചകരമായും സന്ദർശകർക്ക് ലഭ്യമാക്കി തുടങ്ങി.  വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ടൂറിസം ബിസിനസ്സുകളെ നവീകരിച്ചതിനൊപ്പം കേരളത്തിലെ കലയേയും ആഹാരരീതിയേയും കെട്ടിടനിർമ്മിതിയേയുമൊക്കെ ഒന്നു ചേർത്ത് വിനോദസഞ്ചാരമെന്നത് പുത്തൻ അനുഭവമാക്കി മാറ്റി. ഉത്തരവാദിത്തവിനോദസഞ്ചാരം അഥവാ റെസ്പോൺസിബിൾ ടൂറിസം എന്ന നവീനവിനോദസഞ്ചാര സങ്കൽപ്പത്തിനു കേരളത്തിൽ പുതുമാത്രകകൾ ആവിഷ്കരിച്ചു. അടിസ്ഥാന ജനതയും ഗോത്രവർഗ്ഗ സ്മൂഹങ്ങളും ഉൾപ്പെട്ട, പ്രകൃതിസൗഹ്രുദകാരിയായ വ്യത്യസ്ത ടൂറിസം രീതിയിലൂടെ ഒരു സാമൂഹ്യ ഇടപെടൽ തന്നെ ഉണ്ടായി. ഇതിലൂടെ പ്രാദേശികമായ സമൂദായങ്ങളേയും ദേശങ്ങളെയും ലോകവിനോദസഞ്ചാരത്തിൽ ഉൾപ്പെടുത്തി. ഈ മേഖലയിൽ നിരവധി തൊഴിലുകൾ സൃഷ്ടിച്ചതും ഈ വകുപ്പിനെ സുപ്രധാന വകുപ്പായി മാറ്റിയതും ഇദ്ദേഹമാണു. ഈ നിരന്തരപ്രവർത്തനത്തിലൂടെ ലോകവിനോദസഞ്ചാരഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം അദ്വിതീയമായ്. ലോകത്തിലെ മികച്ച വിനോദസഞ്ചാരമേഖലയ്ക്കുള്ള റെസ്പോൺസിബിൾ റ്റൂറിസം അവാർഡ് 2017 ഇൽ കേരളത്തിനു ലഭിച്ചു.[6] വിവിധ വിദേശരാജ്യങ്ങളുമായ് കേരളത്തെ പരസ്പരം ബന്ധിക്കുവാനുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും പ്രാവർത്തികമാക്കുകയും ചെയ്തു..[7] നിശാഗന്ധിപോലുള്ള ഫെസ്റ്റിവലുകൾ കൂടുതൽ ജനകീയവും ഗംഭീരവുമാക്കി വിനോദസഞ്ചാരത്തിന്റെ മാറ്റ് കൂട്ടി. നാഷണൽ ജ്യോഗ്രഫിക് റ്റ്രാവലെർ 50 മസ്റ്റ് സീ ദേശത്തിലൊന്നായ് കേരളത്തെ തിരഞ്ഞെടുത്തു. കേരള റ്റ്രാവൽ മാർട്ട്, ഇങ്ക്രെഡിബിൾ ഇന്ത്യാ ക്യാമ്പെയിൻ ഒക്കെയും ഡോ. വേണുവിന്റെ ശ്രമഫലമാണു.[8][9]അദ്ദേഹത്തിന്റെ ഉത്സവം എന്ന പദ്ധതിയ്ക്ക് Pacific Asia Travel Association അവാർഡ് ലഭിച്ചു.[10][11][12]

കൊച്ചി മുസ്‌രിസ് ബിനാലെ

തിരുത്തുക

കൊച്ചി-മുസിരിസ് ബിനാലെ എന്ന സമകാലീന കലാമേളക്ക് മുൻകൈ എടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു. ചിത്രകലയ്ക്കും കലയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ഇടമായി ഈ ബിനാലെ മാറി.[13]

ഡയറക്റ്റെർ ജെനെറൽ നാഷണൽ മ്യൂസിയം

തിരുത്തുക

കേന്ദ്ര കൾച്ചർ മന്ത്രാലയത്തിൽ സെക്രെട്ടെറിയായിരിക്കുമ്പോൾ നാഷണൽ മ്യൂസിയത്തിന്റെ ഡയറക്റ്റെർ ജെനെറലായി. അടഞ്ഞു കിടന്ന എല്ലാ ഗ്യാലറികളും നവീന ഭാവത്തോടെ തുറക്കപ്പെട്ടു. ഇന്ത്യയുടെ മാതൃമ്യൂസിയം അന്നുവരെ കാണാത്ത ഒരു മാറ്റത്തിനു വിധേയമായി. ആഭരണഗാലെറി (the Jewellery Gallery -curatedby Dr. Usha Balakrishnan and Dr. R K Tiwari), പാരമ്പര്യ, കലാ തുടർച്ചാ ഗാലെറി (the Tradition, Art and Continuity Gallery -curated by Smt. Jayashree Sharma and Smt. Anju Sachdeva) പോലെയുള്ള ഗാലെറികൾ ഉണ്ടാക്കുകയും ഓഡിയോ ടൂറുകൾ ആരംഭിക്കുകയും ചെയ്തു.[14] നിരവധി പുസ്തകങ്ങൾ, പമ്ലെറ്റുകൾ സന്ദർശകപുസ്തകങ്ങൾ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി വ്യത്യ്സ്തമായ പരിപാടികൾ ആവിഷ്കരിച്ചു.[15] യോഗിനിയുടെ മടങ്ങിവരവിനു വേണ്ട മുൻകൈ എടുത്ത് അത് പ്രാവർത്തികമാക്കി.[16][17][18][19] നാഷനൽ മ്യൂസിയത്തെ അന്നുവരെ കാണാത്ത ഒരു പുതിയനിലയിലേക്കുയർത്തി.[20] ഇന്ത്യയിലെ മ്യൂസിയം ലോകത്തെ സ്പർശ്യേതര സംസ്കാരത്തിന്റെയും ചലനാത്മകതയുടെയും വ്യതിരിക്ത അനുഭവമായ് മാറ്റിയത് ഡോ. വേണുവാണു. നാഷണനൽ മ്യൂസിയത്തിലെ മ്യൂസിയോളജി കോഴ്സ്സുകൾക്കും പുതിയ ആക്കമുണ്ടാക്കി. ഇന്ത്യൻ മ്യൂസിയം അക്കാഡമിക മേഖലയിലെ ചരിത്രസംഭവമായിക്കൊണ്ട് 33 പിഎച്ച്ഡികളും 152 പിജികളും നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ചെയ്തു.[21] പിന്നീട് കേന്ദ്ര മന്ത്രാലയം അദ്ദേഹത്തെ ഡിജി  സ്ഥാനത്തു നിന്നും നീക്കി[22][23] നാഷണൽ മ്യൂസിയം ലെക്ച്ചർ സീരീസ്സ്, ദി വൊലുന്റീർ ഗൈഡ് പ്രോഗ്രാം, 5 പുതു എക്സിബിഷനുകൾ, ലീഡർഷിപ് റ്റ്രെയിനിങ്ങ് പ്രോഗ്രാമ്മുകൾ,ഇൻഹഔസ്സ് പരിശീലന പദ്ധതികൾ തുടങ്ങി നിരവധി പരിശീലന പരിപാടികൾ കുട്ടികൾക്കായുള്ള പ്ലേ റ്റൈം അറ്റ് നാഷനൽ മ്യൂസിയം പദ്ധതിയെല്ലാം ഇദ്ദേഹം ആവിഷ്കരിച്ചു.

കേരളത്തിലേക്ക് തിരികെ വന്ന്, പുതിയ ഇടത് ഭരണത്തിൽ പട്ടികജാതിപട്ടിക വർഗ്ഗവകുപ്പ്, മ്യൂസിയം, ആർക്കിയോളജി, ടൂറിസം വകുപ്പ് , വനം വകുപ്പ്, സീ ഈ ഓ റീബിൽഡ് കേരള,റവന്യൂ വകുപ്പിൽ ദുരന്തനിവാരണ അദോറിറ്റി തുടങ്ങി അനവധി വകുപ്പുകൾക്ക് തലവനായി.

ഇപ്പോൾ അഡിഷണൽ ചീഫ് സെക്രെട്ടറി. ഒപ്പം ആസൂത്രണസാമ്പത്തിക കാര്യവകുപ്പ്, ഉന്നതവിദ്യാഭ്യാസവകുപ്പ്, പരിസ്ഥിതി വകുപ്പ്, മ്യൂസിയം, പുരാവസ്തുവകുപ്പ് , പുരാരേഖാവകുപ്പ് എന്നിവയുടെ തലവനായും സേവനം അനുഷ്ഠിക്കുന്നു.

കലാസാഹിത്യ ജീവിതം

തിരുത്തുക

സ്കൂൾ കാലഘട്ടത്തിൽ തന്നെ നാടകങ്ങളിൽ നിരന്തരം അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയജീവിതം ആരംഭിച്ചത്. കോളേജിൽ നിന്നും ഔദ്യോഗിക തിരക്കുകളിൽ നിന്നും നാടകത്തിനായും സിനിമയ്ക്കായുമെല്ലാം സമയം കണ്ടെത്തി .

കുടുംബം

തിരുത്തുക

1990 ബാച്ച് മധ്യപ്രദേശ് കേഡർ ഐ എ എസ്സ് ഉദ്യോഗസ്ഥയും എഴുത്തുകാരയുമായ  ശാരദാ മുരളീധരനാണു ഭാര്യ. മക്കൾ: കല്യാണി ശാരദ, ആർട്ടിസ്റ്റ് ശബരി വേണു

പുസ്തകങ്ങൾ

തിരുത്തുക
  • ആൻ ഇന്റ്രൊഡക്ഷൻ റ്റു ബിസിനസ്സ് ടൂറിസം കേരള- സേജ്
  1. "National Museum head's transfer riles art fraternity".
  2. "Dramatic Move: Actor IAS V Venu as a manipulative contractor".
  3. "Dr. Venu Vasudevan".
  4. "Venu Vasudevan Principal Secretary, Department of Tourism, Government of Kerala, Thiruvananthapuram". {{cite web}}: line feed character in |title= at position 15 (help)
  5. "Central Kerala is the jewel in State's tourism crown".
  6. "Kerala Launches Responsible Tourism Mission". Archived from the original on 2018-01-28.
  7. "Invis Multimedia has been providing digital content for Kerala Tourism for 20 years".
  8. "Dr V Venu is new Tourism Secretary in Kerala".
  9. "Kochi to host 10th edition of Kerala Travel Mart in Sept 2018".
  10. "INTERNATIONAL AWARDS".
  11. "Kerala tourism bags three PATA gold awards".
  12. "Kerala Tourism wins two Pacific Asia Travel Association gold awards". Archived from the original on 2018-09-18.
  13. "National Museum in Delhi to reopen Jewellery Gallery after decade".
  14. https://www.netindian.in/news/entertainment/national-museum-delhi-reopen-jewellery-gallery-after-decade[പ്രവർത്തിക്കാത്ത കണ്ണി]
  15. "National Museum Institute to be set up at Noida".
  16. "10th-century Yogini sculpture returns to India".
  17. "Stolen 'Yogini' returns".
  18. "Stolen Yogini sculpture returns from Paris".
  19. "Once stolen from a UP temple, 10th-century Yogini idol returns to India".
  20. "History of thrones comes alive at National Museum".
  21. https://www.careerindia.com/news/2013/06/04/national-museum-institute-phd-ma-degree-185-students-005230.html
  22. "Cabinet Committee on Appointments may have overlooked rules".
  23. "National Museum head's transfer riles art fraternity".
"https://ml.wikipedia.org/w/index.php?title=വേണു_വാസുദേവൻ&oldid=4117884" എന്ന താളിൽനിന്ന് ശേഖരിച്ചത്