എം. ഗംഗാധരൻ

(ഡോ. എം. ഗംഗാധരൻ‍‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമായിരുന്നു ഡോ. എം. ഗംഗാധരൻ‍. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന്‌ അർഹനായിട്ടുണ്ട്.[1] മലബാർ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി[2] നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.

എം. ഗംഗാധരൻ
എം. ഗംഗാധരൻ 2010 ജൂണിൽ
എം. ഗംഗാധരൻ 2010 ജൂണിൽ
Occupationഅദ്ധ്യാപകൻ, ചരിത്രപണ്ഡിതൻ, സാംസ്കാരിക വിമർശകൻ
Nationality ഇന്ത്യ

ജീവിതരേഖതിരുത്തുക

പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ 1933 ൽ ജനനം. 1954 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ മലബാർ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലികറ്റ് സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം കോട്ടയം, കൊല്ലം ജില്ലകളിലെ കോളേജുകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.[3] 1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[3] പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തിൽ വിശ്രമജീവിതം നയിച്ചുവന്ന അദ്ദേഹം 2022 ഫെബ്രുവരി 8 ന് മരണമടഞ്ഞു.[4] ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.

കുടുംബം

ഭാര്യ:യമുനാദേവി. മകൻ:നാരായണൻ. മകൾ:നളിനി

ഗ്രന്ഥങ്ങൾതിരുത്തുക

  • അന്വേഷണം,ആസ്വാദനം.[3]
  • നിരൂപണം പുതിയ മുഖം
  • മലബാർ റബല്ല്യൻ-1921-22 (ഇംഗ്ലീഷ്)
  • ദ ലാന്റ് ഓഫ് മലബാർ
  • മാപ്പിള പഠനങ്ങൾ
  • വസന്തത്തിന്റെ മുറിവ് (വിവർത്തനം)-1999

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. സാഹിത്യ അക്കാഡമി ഔദ്യോഗിക വെബ്സൈറ്റ്
  2. ജാതിവ്യവസ്ഥ: പഠനങ്ങൾ. പുറം. 5. ശേഖരിച്ചത് 7 സെപ്റ്റംബർ 2019.
  3. 3.0 3.1 3.2 മലബാർ കലാപം,നാലാം ലോക കേരളീയത-എം. ഗംഗാധരനുമായി എം.എൻ കാരശ്ശേരി നടത്തിയ ആശയസം വാദം- പ്രസാധകർ:കറന്റ് ബുക്സ്-2005
  4. https://www.madhyamam.com/kerala/dr-m-gangadharan-passed-928798
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-31.
  6. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  7. "തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്". ജന്മഭൂമി. മൂലതാളിൽ നിന്നും 2016-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 മാർച്ച് 2016.
"https://ml.wikipedia.org/w/index.php?title=എം._ഗംഗാധരൻ&oldid=3712446" എന്ന താളിൽനിന്ന് ശേഖരിച്ചത്