ചുമ്മാർ ചൂണ്ടൽ

(ഡോ.ചുമ്മാർ ചൂണ്ടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നാടൻകലാ ഗവേഷകനായിരുന്നു ഡോ. ചുമ്മാർ ചൂണ്ടൽ. രംഗകലാഗവേഷകനും ഭാഷാദ്ധ്യാപകനും ആയിരുന്നു അദ്ദേഹം. മാർത്തോമാ ക്രിസ്ത്യാനികളുടെ പരമ്പരാഗതകലാരൂപങ്ങളെക്കുറിച്ച് ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. തൃശ്ശൂർ സെന്റ്. തോമസ് കോളജിലെ മലയാളവിഭാഗം തലവനായിരുന്നു അദ്ദേഹം. മലയാളം-സംസ്കൃതം വകുപ്പുകളുടെ അദ്ധ്യക്ഷനായാണ് ഡോ. ചുമ്മാർ ചൂണ്ടൽ സെന്റ് തോമസ് കോളെജിൽ നിന്നും പിരിഞ്ഞത്.

കേരളത്തിലെ നാടൻ കലകളായ മാർഗ്ഗം കളിയുടേയും ചവിട്ടുനാടകത്തിന്റെയുമെല്ലാം ഉന്നമനത്തിനായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. നാടൻ കലകളുടെ ഈറ്റില്ലത്തിൽ ‍ചെന്നുതന്നെ അവയെ മനസ്സിലാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. വളരെ കഷ്ടപ്പെട്ട് ആ കലകൾ പഠിച്ചെടുത്ത് സ്വന്തമായി അദ്ദേഹം സദസ്സിനുമുൻപിൽ അവതരിപ്പിക്കാറുണ്ടായിരുന്നു.

കൃതികൾ

1. മുടിയേറ്റ്

2. ഗദ്യസാഹിത്യ ചരിത്രം

3.പദ്യ സാഹിത്യ ചരിത്രം

ചുമ്മാർ ചൂണ്ടലിന്റെ വിദ്യാർത്ഥികളും അഭുദയകാംക്ഷികളും നാടൻ കലാ സ്നേഹികളും ചേർന്ന് 1995 ലാണ് ഡോ. ചുമ്മാർ സ്മാരക ഫോക് ലോർ സെന്റർ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂരിലെ ചേറ്റുപുഴയിലാണ് അതിന്റെ ആസ്ഥാനം. ഫോക് ലോർ സെന്റർ അദ്ദേഹത്തെ കുറിച്ച് ‘നാടോടി’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി നിർമ്മിച്ചിരുന്നു.[1]

ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും

തിരുത്തുക

ഡോ. ചുമ്മാർ ചൂണ്ടലിന്റെ സമഗ്രമായ ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും ഡോ. ചുമ്മാർ സ്മാരക ഫോക് ലോർ സെന്റർ തയ്യാറാക്കുന്നു.

കുറിപ്പുകൾ

തിരുത്തുക

^ സി.ജി. പ്രിൻസിന്റെ സംവിധാനത്തിൽ രാജേഷ് ദാസ് സംഗീതം നൽകി രവി അന്തിക്കാട് മുഖ്യവേഷത്തിലഭിനയിച്ചു.

"https://ml.wikipedia.org/w/index.php?title=ചുമ്മാർ_ചൂണ്ടൽ&oldid=3249400" എന്ന താളിൽനിന്ന് ശേഖരിച്ചത്