ഡോ. ചുമ്മാർ സ്മാരക ഫോക് ലോർ സെന്റർ

ചുമ്മാർ ചൂണ്ടലിന്റെ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും നാടൻ കലാ സ്നേഹികളും ചേർന്ന് 1995 ലാണ് ഡോ. ചുമ്മാർ സ്മാരക ഫോക് ലോർ സെന്റർ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂരിലെ ചേറ്റുപുഴയിലാണ് അതിന്റെ ആസ്ഥാനം. ഡോ. ചുമ്മാർ ചൂണ്ടലിന്റെ സമഗ്രമായ ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും ഡോ. ചുമ്മാർ സ്മാരക ഫോക് ലോർ സെന്റർ തയ്യാറാക്കുന്നു. പത്രാധിപർ വിൻസന്റ് പുത്തൂർ ആണ്‌. ഫോക് ലോർ സെന്റർ ചുമ്മാർ ചൂണ്ടലിനെക്കുറിച്ച് ‘നാടോടി’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി നിർമ്മിച്ചിരുന്നു.[1]

കുറിപ്പുകൾ

തിരുത്തുക

^ സി.ജി. പ്രിൻസിന്റെ സംവിധാനത്തിൽ രാജേഷ് ദാസ് സംഗീതം നൽകി രവി അന്തിക്കാട് മുഖ്യവേഷത്തിലഭിനയിച്ചു.