ഡോറ സാരൂക്ക്
ഈജിപ്തിൽ താമസിക്കുന്ന ഒരു ടുണീഷ്യൻ നടിയാണ് ഡോറ ഇബ്രാഹിം സരോക്ക് (അറബിക്: درة إبراهيم زروق, ജനനം ജനുവരി 13, 1980)[1]. [2][3][4][5]
ഡോറ സാരൂക്ക് | |
---|---|
درة زروق | |
ജനനം | ഡോറ് ഇബ്രാഹി സാരൂക്ക് درة إبراهيم زروق 13 ജനുവരി 1980 |
ദേശീയത | ടുണീഷ്യൻ, ഈജിപ്ഷ്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2002–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Hany Saad (m. 2020) |
മുൻകാലജീവിതം
തിരുത്തുകഡോറ ജനിച്ചത് ടുണിസിലാണ്. അവരുടെ പിതാവ് ഇബ്രാഹിം സാരൂക്ക് ആയിരുന്നു. അവരുടെ മുത്തച്ഛൻ അലി സുവൗയ് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായിരുന്നു. [6][7]
2001 ൽ ടുണീസിലെ ലോ ആൻഡ് പൊളിറ്റിക്കൽ സയൻസ് ഫാക്കൽറ്റിയിൽ നിന്ന് ഡോറയ്ക്ക് ബാച്ചിലർ ഓഫ് ലോ നേടിയിരുന്നു. [8]തുടർന്ന് 2003 ൽ ലെബനനിലെ സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നേടി. [9][10]
കരിയർ
തിരുത്തുകഅവർക്ക് അക്കാദമിക് പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, ഡോറ 1997 ൽ പ്രകടനം ആരംഭിച്ചു. [11] തുടർന്ന് 2000 ൽ ടുണീഷ്യൻ തിയേറ്ററായ എൽ ടീട്രോയിൽ തൗഫിക് ജെബാലിയോടൊപ്പം അഭിനയിച്ചു. [12] 2002 ൽ, ഡോറയുടെ ആദ്യ അഭിനയം ഒരു ഫ്രാങ്കോ-ടുണീഷ്യൻ ചിത്രമായ ഖോർമയിലാണ്. [6]
2003 -ൽ അവർ Colosseum: Rome's Arena of Death ൽ പങ്കെടുത്തു. 2004 ൽ ടുണീഷ്യയ്ക്ക് പുറത്തുള്ള അവരുടെ ആദ്യ ടിവി പരമ്പര സിറിയയിലെ ഫാരെസ് ബാനി മർവാനിൽ അഭിനയിച്ചു. [6][13]അതേ വർഷം, ഹിയാം അബ്ബാസിനൊപ്പം നാദിയ എറ്റ് സാറയിൽ അഭിനയിച്ചു. 2005 ൽ അവർ ലേ വോയേജ് ഡി ലൂയിസ [fr] ൽ അഭിനയിച്ചു.
2007 ൽ, അവർ ഈജിപ്തിൽ തന്റെ കരിയർ ആരംഭിച്ചു, അവിടെ അവർ അലാവെല ഫെൽ ഘറാമിലും ഹേയ ഫൗദയിലും മെന്ന ശലബിയോടൊപ്പം അഭിനയിച്ചു. [14]
പിന്നീട്, അൽ മൊസഫർ, തിസ്ബ അലാ ഖൈർ, ഷെയ്ഖ് ജാക്സൺ തുടങ്ങിയ വിവിധ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. [15]
2015 ൽ, ഒരു അമേരിക്കൻ അമാനുഷിക പരമ്പരയായ ടീൻ വുൾഫിൽ ഡോറ അഭിനയിച്ചു. അവിടെ അവർ ടുറീഷ്യൻ മാന്ത്രികനും സൈറീൻ അബ്ദെൽനൂറിനൊപ്പം ഡ്യൂകാലിയന്റെ ഭാര്യമാരിൽ ഒരാളുമായ ഫെറാ റഹ്മാനെ അവതരിപ്പിച്ചു. അവരുടെ അഭിപ്രായത്തിൽ, ടീൻ വുൾഫിലെ അവരുടെ അനുഭവം ഒരു ബഹുമുഖ നടിയായി വളരാൻ സഹായിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുക2012 ൽ ഒരു ടുണീഷ്യൻ ബിസിനസുകാരനായ ഖെയ്സ് മുഖ്തറുമായി ഡോറ വിവാഹനിശ്ചയം നടത്തി. [14] 2020 ഏപ്രിലിൽ, അവർ ഈജിപ്ഷ്യൻ ബിസിനസുകാരനും ഇന്റീരിയർ ഡിസൈനറുമായ ഹാനി സാദിനൊപ്പം ഡേറ്റിംഗ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. [16] നവംബർ 2020 ൽ അവർ വിവാഹം കഴിച്ചു. [17]
അവലംബം
തിരുത്തുക- ↑ "Dorra Zarrouk". BodySize.org (in ഫ്രഞ്ച്). Retrieved 2020-08-24.
- ↑ "Dorra Zarrouk". africultures.com (in ഫ്രഞ്ച്). Retrieved 19 January 2020.
- ↑ "Dorra Zarrouk". jeuneafrique.com (in ഫ്രഞ്ച്). Mohamed Habib Ladjimi. Retrieved 19 January 2020.
- ↑ "Dorra Zarrouk Prix de la meilleure actrice au Festival " Nejm El Arab " du Caire". realites.com.tn (in ഫ്രഞ്ച്). Archived from the original on 2021-10-23. Retrieved 19 January 2020.
- ↑ "الفنانة درة تأخذنا في جولة داخل حياتها الخاصة لأول مرة Dorra Zarrouk". youtube (in അറബിക്). Alghad TV - قناة الغد. Retrieved 19 January 2020.
- ↑ 6.0 6.1 6.2 "Tout en poursuivant de brillantes études, cette jeune comédienne est devenue la coqueluche des téléspectateurs tunisiens". jeuneafrique.com (in French). 24 January 2005.
{{cite web}}
: CS1 maint: unrecognized language (link) - ↑ "درة في ضيافة "بوابة الأهرام": أحلم بالمسرح الاستعراضي وإعادة فوازير رمضان". ahram.org (in Arabic). 13 June 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ "There's Something About Dorra Zarrouk You Don't Know…". vogue.me. 15 January 2018.
- ↑ "درة التونسية تفتخر بدور "العاهرة".. ولهذا السبب لم تتزوج بعد". elfann.com (in Arabic). 21 February 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ "درة زروق للحصري : "رغم هجرتي إلى مصر أبقى درّة التونسية.... و بلبنان كنت أزور باستمرار صبرا وشتيلا...."". espacemanager.com (in Arabic). 19 November 2012.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Dorra Zarrouk". africultures.com (in French).
{{cite web}}
: CS1 maint: unrecognized language (link) - ↑ "Our exclusive interview with Tunisian actress Dorra Zarrouk". emirateswoman.com. 30 November 2018.
- ↑ "Our list of top 20 Arab social media stars". stepfeed.com. 30 June 2017.
- ↑ 14.0 14.1 "In Conversation With: The Arab Film World's Most In-Demand Actress". harpersbazaararabia.com. 10 January 2019.
- ↑ "Dorra Zarrouk: The Scintillating star bids farewell to summer". insight-egypt.com. 15 October 2017. Archived from the original on 2020-10-30. Retrieved 2021-10-21.
- ↑ "ما حقيقة ارتباط درة برجل الأعمال هاني سعد؟". ET بالعربي (in Arabic). 20 April 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ "حقيقة زواج درة و هاني سعد رجل الاعمال". البريمو نيوز (in Arabic). 27 October 2020.
{{cite web}}
: CS1 maint: unrecognized language (link)
പുറംകണ്ണികൾ
തിരുത്തുക- "Dorra". elcinema (in അറബിക്). Retrieved 19 January 2020.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡോറ സാരൂക്ക്