ഡോയി ഫാ ഹോം പോക് ദേശീയോദ്യാനം

(ഡോയി ഫാ ഹോം ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡോയി ഫാ ഹോം ദേശീയോദ്യാനം (Thai: อุทยานแห่งชาติดอยผ้าห่มปก) (മുമ്പ് മായി ഫാങ് ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്നു.)[1] തായ്‌ലന്റിലെ ഏറ്റവും ഉത്തരഭാഗത്തുള്ള ദേശീയോദ്യാനമാണ്. ചിയാങ് മായി പ്രവിശ്യയിലെ ഫാങ്, മായി ആയി, ചായി പ്രകാൻ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്നു. 542 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം മ്യാന്മാറുമായുള്ള അതിർത്തിയിലുള്ള ഡയീൻ ലാവോ പർവ്വതനിരയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 2,285 മീറ്റർ (7,497 അടി) തായ്‌ലന്റിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടിയായ ഡോയി ഫാ ഹോം പോക് ആകുന്നു.[2]

Doi Pha Hom Pok National Park
อุทยานแห่งชาติดอยผ้าห่มปก
The summit of Doi Pha Hom Pok
Map showing the location of Doi Pha Hom Pok National Park
Map showing the location of Doi Pha Hom Pok National Park
Location within Thailand
LocationChiang Mai Province, Thailand
Coordinates19°59′16″N 99°08′47″E / 19.98778°N 99.14639°E / 19.98778; 99.14639
Area524 km2
Established2000

ഡോയി ഫാ ഹോം ദേശീയോദ്യാനം കൂടുതലും വനമേഖലയാൽ ആവൃതമാണ്. അപൂർവ്വ വൃക്ഷമായ ഹോപിയ ഒഡോറാറ്റ ( Hopea odorata ) കൂടുതലായി കാനപ്പെടുന്നു. അപൂർവ്വ സസ്യജനുസ്സായ Impatiens jurpioides ; ചിത്രശലഭമായ Meandrusa sciron എന്നിവ ഇവിടെയുണ്ട്. ഡോയി ലാങ് എന്ന പക്ഷിനിരീക്ഷണത്തിനു യോജിച്ച പ്രദേശവും ഈ ദേശീയോദ്യാനത്തിലുണ്ട്. ചൂടുനീരുറവകൾ നിറഞ്ഞ പ്രദേശമാണ്. റായി. 90° - 130° സെന്റീഗ്രേഡ് വരെ ജലത്തിന്റെ താപനില ഉയരാറുണ്ട്. [3]

Mrs. Gould's sunbird
White-tailed robin
  1. Doi Pha Hom Pok National Park Archived June 15, 2012, at the Wayback Machine.
  2. "Doi Phahompok National Park". National Parks of Thailand. Archived from the original on 2016-03-03. Retrieved 2016-01-12.
  3. "Tourist Attractions". Doi Phahompok National Park. National Parks Thailand. Retrieved 2014-11-26.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക