ഡോണ സമ്മർ

അമേരിക്കന്‍ ചലചിത്ര നടന്‍

ഡിസ്‌കോ റാണി എന്ന പേരിൽ പ്രശസ്തയായ അമേരിക്കൻ ഗായികയായിരുന്നു ഡോണ സമ്മർ (31 ഡിസംബർ 1948 – 17 മേയ് 2012). അഞ്ചുതവണ ഗ്രാമി അവാർഡ് നേടിയ ഡോണയുടെ മൂന്ന് ആൽബം തുടർച്ചയായി യുഎസ് ബിൽബോർഡ് ചാർട്ടിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.[1]

ഡോണ സമ്മർ
ഡോണ സമ്മർ 2009ൽ
ഡോണ സമ്മർ 2009ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംLaDonna Rudy Rozaidi
പുറമേ അറിയപ്പെടുന്നDonna Gaines
The Queen of Disco
ജനനം(1948-12-31)ഡിസംബർ 31, 1948
Boston, Massachusetts, U.S.
ഉത്ഭവംDorchester, Boston, Massachusetts
മരണംമേയ് 17, 2012(2012-05-17) (പ്രായം 63)
Englewood, Florida, U.S.
വിഭാഗങ്ങൾPop, disco, dance-pop, rock
തൊഴിൽ(കൾ)Singer-songwriter
ഉപകരണ(ങ്ങൾ)Vocals, piano
വർഷങ്ങളായി സജീവം1969–2012
ലേബലുകൾOasis Records
Casablanca (1975–1980)
Geffen (1980–1988)
Atlantic (1988–1991)
Mercury (1994–1996)
Warner-Elektra-Atlantic (Outside of U.S. 1980–1991)
Epic (1999–2001)
Burgundy (2006–2012)

ജീവിതരേഖ തിരുത്തുക

മസാച്യുസെറ്റ്‌സിൽ 1948-ൽ ജനിച്ച ഡോണ പത്താം വയസ്സിൽ പള്ളിഗായകസംഘത്തിൽ പാടിക്കൊണ്ടാണ് സംഗീതലോകത്തെത്തിയത്. ലാഡോണ അഡ്രിയാൻ ഗെയ്ൻസ് എന്നാണ് ഡോണയുടെ യഥാർഥ പേര്. 1974-ൽ ആദ്യ സോളോ ആൽബം പുറത്തിറക്കി. '75-ൽ ലവ് ടു ലവ് യു ബേബി ഇറങ്ങിയതോടെ അവരുടെ പ്രശസ്തി കുതിച്ചുയർന്നു.1973-ൽ നടൻ ഹെൽമത് സോമറെ വിവാഹം ചെയ്തു. '75-ൽ അവസാനിച്ച ഈ ബന്ധത്തിൽ മിമി സോമർ എന്ന മകളുണ്ട്. '80-ൽ സംഗീതജ്ഞൻ ബ്രൂസ് സുഡാനോയെ വിവാഹം കഴിച്ചു. ബ്രൂക്‌ലിൻ, അമാൻഡ എന്നിവർ ഈ ബന്ധത്തിലെ മക്കളാണ്.

ആൽബങ്ങൾ തിരുത്തുക

ഐ ഫീൽ ലവ്, സ്റ്റേറ്റ് ഓഫ് ഇൻഡിപെൻഡൻസ്, ബാഡ് ഗേൾസ്, ഷി വർക്‌സ് ഹാർഡ് ഫോർ ദ മണി തുടങ്ങിയ ആൽബങ്ങൾ അവരെ സംഗീതലോകത്തെ എണ്ണം പറഞ്ഞ ഗായകരിലൊരാളാക്കി.2010-ൽ ഇറക്കിയ ടു പാരിസ് വിത്ത് ലവ് ആണ് അവസാനത്തെ സംഗീത ആൽബം.

താങ്ക് ഗോഡ് ഇറ്റിസ് ഫ്രൈഡേ എന്ന ഡിസ്‌കോ സിനിമയിലും ഫാമിലി മാറ്റേഴ്‌സ് എന്ന ടി.വി. പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

ചടുലനൃത്ത സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ ഡോണയ്ക്ക് അഞ്ച് ഗ്രാമി അവാർഡുകളും ആറ് അമേരിക്കൻ മ്യൂസിക് അവാർഡുകളുമുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഐ ഫീൽ ലവ് എന്ന ഗാനത്തെ എക്കാലത്തെയും മികച്ച 500 ഗാനങ്ങളുടെ പട്ടികയിലാണ് ദ റോളിങ് സ്റ്റോൺ മാസിക പെടുത്തിയിരിക്കുന്നത്.[2]

അവലംബം തിരുത്തുക

  1. http://www.deshabhimani.com/newscontent.php?id=155185
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-19. Retrieved 2012-05-19.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡോണ_സമ്മർ&oldid=3633431" എന്ന താളിൽനിന്ന് ശേഖരിച്ചത്