ഡൊറോത്തി പ്രൈസ്
ഡൊറോത്തി സ്റ്റോപ്പ്ഫോർഡ് പ്രൈസ് (ജീവിതകാലം: 9 സെപ്റ്റംബർ 1890 - 30 ജനുവരി 1954) ബിസിജി വാക്സിൻ അവതരിപ്പിച്ച് അയർലണ്ടിൽ കുട്ടിക്കാല ക്ഷയരോഗം ഇല്ലാതാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഒരു ഐറിഷ് ഭിഷഗ്വരനായിരുന്നു.[1][2]
ഡൊറോത്തി സ്റ്റോപ്പ്ഫോർഡ് പ്രൈസ് | |
---|---|
പ്രമാണം:Dorothy Stopford at Meath Hospital.jpg | |
ജനനം | ഡൊറോത്തി സ്റ്റോപ്പ്ഫോർഡ് 9 സെപ്റ്റംബർ 1890 ഡബ്ലിൻ, അയർലൻഡ് |
മരണം | 30 ജനുവരി 1954 ഡബ്ലിൻ, അയർലൻഡ് | (പ്രായം 63)
ദേശീയത | ഐറിഷ് |
തൊഴിൽ | വൈദ്യൻ |
അറിയപ്പെടുന്നത് | ബിസിജി വാക്സിൻ |
ആദ്യകാലജീവിതം
തിരുത്തുകഎലീനർ ഡൊറോത്തി സ്റ്റോപ്പ്ഫോർഡ് 1890 സെപ്റ്റംബർ 9 ന് ഡബ്ലിൻ കൗണ്ടിയിലെ ക്ലോൺസ്‌കീഗിലെ ന്യൂസ്റ്റെഡിൽ സൈനികേതര ജോലി ചെയ്തിരുന്ന ജെമ്മെറ്റ് സ്റ്റോപ്പ്ഫോർഡിന്റെയും കോൺസ്റ്റൻസ് കെന്നഡിയുടെയും മകളായി ജനിച്ചു.[3][4]
ജെമ്മെറ്റ് സ്റ്റോപ്പ്ഫോർഡിൻറെ പൂർവ്വികർ ചർച്ച് ഓഫ് അയർലൻഡ് പുരോഹിതന്മാരായിരുന്നു.[5] ഒരു പ്രൊട്ടസ്റ്റന്റ് കൂടിയായ കോൺസ്റ്റൻസ് കെന്നഡി 1833-40 കാലഘട്ടത്തിൽ ഡബ്ലിനിലെ റൊട്ടുണ്ട ഹോസ്പിറ്റലിലെ മേധാവിയായിരുന്ന ഡോ എവോറി കെന്നഡിയുടെ മകളായിരുന്നു.[6] അവളുടെ അമ്മായി ഐറിഷ് ദേശീയ ചരിത്രകാരി ആലീസ് സ്റ്റോപ്പ്ഫോർഡ് ഗ്രീൻ ആയിരുന്നു.[7]
സ്റ്റോപ്പ്ഫോർഡ് ദമ്പതികൾക്ക് ആലീസ്, എഡി, ഡൊറോത്തി, റോബർട്ട് നാല് കുട്ടികളുണ്ടായിരുന്നു. സൗത്ത് ഡബ്ലിനിലെ വിവിധ വിലാസങ്ങളിലാണ് കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1887-ൽ അവർ ഡൺഡ്‌റമിലെ റോബക്ക് ലോഡ്ജിലും 1890-ൽ ക്ലോൺസ്‌കീഗിലെ ന്യൂസ്റ്റെഡിലും 1895-ൽ രത്‌ഗറിലെ 28 ഹൈഫീൽഡ് തെരുവിലും താമസിച്ചു.[8]
1902-ൽ ജെമ്മെറ്റ് സ്റ്റോപ്പ്ഫോർഡ് ടൈഫോയ്ഡ് ബാധിച്ച് മരണമടയുകയും, അദ്ദേഹത്തിന്റെ അസുഖത്തെ തുടർന്നുണ്ടായ ചികിത്സാച്ചെലവ് കുടുംബത്തിൻറെ സാമ്പത്തികനില വളരെ മോശമാക്കുകയും ചെയ്തതോടെ കോൺസ്റ്റൻസ് കെന്നഡിക്ക് റാത്ത്ഫാർൺഹാമിലെ ടെറനൂറിലെ ബുഷി പാർക്ക് തെരുവിലുള്ള വൈവേൺ കുടുംബ വീട് വിൽക്കേണ്ടി വന്നു. ലണ്ടനിലെ വെസ്റ്റ് കെൻസിംഗ്ടണിലെ 65 ക്യാമ്പ്ഡൻ ഗാർഡനിലേക്ക് കുടുംബം താമസം മാറ്റി.[9]
രണ്ട് ലോകമഹായുദ്ധങ്ങൾ, സ്പാനിഷ് ഇൻഫ്ലുവൻസ പാൻഡെമിക്, 1916 ലെ അയർലൻഡിലെ കലാപം, ഒരു പുതിയ ഐറിഷ് സ്റ്റേറ്റിൻറെ സ്ഥാപനം എന്നീ കാലഘട്ടങ്ങളിലൂടെ അവൾ ജീവിച്ചു.[10] ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കുട്ടിയായി വളർന്ന അവൾ, ആദ്യം ഡബ്ലിനിലും പിന്നീട് ലണ്ടനിലും താമസിച്ചു. ബ്രിട്ടീഷ് അണ്ടർ സെക്രട്ടറിയായിരുന്ന സർ മാത്യു നാതന്റെ അതിഥിയായി അവർ 1916 ലെ ഈസ്റ്റർ ചെലവഴിച്ചു. അവിടെ താമസിക്കുമ്പോൾ, അയർലണ്ടിലെ ബ്രിട്ടീഷ് ഭരണകൂടം നേരിട്ട ഈസ്റ്റർ റൈസിംഗിന്റെ സവിശേഷമായ ഒരു ഉൾക്കാഴ്ച അവൾക്കുണ്ടായിരുന്നു. അവളുടെ ഈസ്റ്റർ 1916 ഡയറി ഡബ്ലിനിലെ ഐറിഷ് നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. കലാപത്തിനുശേഷം, അവൾ തൻറെ രാഷ്ട്രീയ വിധേയത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങുകയും ഐറിഷ് ദേശീയത സ്വീകരിക്കുകയും ചെയ്തു.
വിദ്യാഭ്യാസം
തിരുത്തുകചാരിറ്റബിൾ ഓർഗനൈസേഷൻ സൊസൈറ്റിയിൽ പ്രവർത്തിച്ചുകൊണ്ട് തന്റെ ആദ്യകാല വിദ്യാഭ്യാസം ആരംഭിച്ച ഡൊറോത്തി, അവിടെ ഒരു തരം സോഷ്യൽ സയൻസ് പഠിച്ചു. റീജന്റ് സ്ട്രീറ്റ് പോളിടെക്നിക്കിൽ ആർട്ട്, ഡിസൈൻ, ഓർണമെന്റേഷൻ എന്നിവ പഠിക്കാനുള്ള ഒരു പരീക്ഷയും വിജയിച്ചു. റോയൽ കോളേജ് ഓഫ് ആർട്ടിൽ പ്രവേശിക്കാൻ അവസരം നൽകുന്ന ഒരു അധിക പരീക്ഷയെഴുതിയെങ്കിലും ശ്രമം പരാജയപ്പെട്ടു.[11]
ഒടുവിൽ 25-ാം വയസ്സിൽ വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ച അവർ 1916 മുതൽ 1921 വരെ ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു. 1920-ൽ ബിഎ, ബിഎഒ (ബാച്ചിലർ ഇൻ മിഡ്‌വൈഫറി), ബിസിഎച്ച് (ബാച്ചിലർ ഇൻ സർജറി), എംബി എന്നിവ 1921-ൽ നേടി. പരിശീലനത്തിന്റെ ഭാഗമായി അവൾ ഡബ്ലിനിലെ മീത്ത് ഹോസ്പിറ്റലിൽ ക്ലിനിക്കൽ ക്ലാർക്കായി ജോലി ചെയ്തു. 1918-19 കാലഘട്ടത്തിൽ സ്പാനിഷ് ഫ്ളൂ മഹാമാരിയ്ക്ക് അവൾ നേരിട്ട് സാക്ഷിയായി. അവൾ പകൽ സ്പാനിഷ് ഫ്ലൂ പിടിപെട്ട രോഗികളെ പരിചരിക്കുകയും രാത്രിയിൽ സൈക്കിൾ ചവിട്ടിയെത്തി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.[12]
സ്വകാര്യ ജീവിതം
തിരുത്തുകവിക്ലോവിൽ നിന്നുള്ള ഒരു ബാരിസ്റ്ററും ജില്ലാ ജഡ്ജിയും പ്രാദേശിക ചരിത്രകാരനുമായിരുന്ന വില്യം ജോർജ്ജ് "ലിയാം" പ്രൈസിനെ സ്റ്റോപ്പ്ഫോർഡ് വിവാഹം കഴിച്ചു.
മരണം
തിരുത്തുക1950 ജനുവരിയിൽ അവൾക്ക് ഹൃദയാഘാതം സംഭവിക്കുകയും അവളെ ബോൾസ്ബ്രിഡ്ജിലെ 1 ഹെർബർട്ട് പാർക്കിലേക്ക് മാറ്റുകയും ചെയ്തു. 1954 ജനുവരി 30-ന്, 63-ആം വയസ്സിൽ വീണ്ടും സ്ട്രോക്ക് ബാധിച്ച അവർ അന്തരിച്ചു. ടാല്ലഗിലെ സെന്റ് മെൽറൂയൻസ് ശ്മശാനത്തിൽ സംസ്കരിച്ചു.[13]
അവലംബം
തിരുത്തുക- ↑ "Institute of Immunology - Maynooth University" (PDF). Archived from the original (PDF) on 2014-11-24. Retrieved 2023-01-21.
- ↑ "Ireland's Greatest Woman Inventor finalist – Dorothy Stopford Price, tackling TB". Silicon Republic. 5 July 2013.
- ↑ "General Registrar's Office". IrishGenealogy.ie. Retrieved 8 September 2017.
- ↑ "Church of Ireland baptismal records". IrishGenealogy.ie. Retrieved 8 September 2017.
- ↑ O'Broin, Leon (1985). Protestant Nationalists in Revolutionary Ireland: the Stopford Connection. Dublin: Gill & MacMillan.
- ↑ Browne, O'Donel T.D. (1947). The Rotunda Hospital 1745–1945. Edinburgh: E&S Livingstone.
- ↑ Ogilvie, Marilyn; Harvey, Joy Dorothy (2000). "Price, Dorothy (Stopford) (1890–1954)". The Biographical Dictionary of Women in Science. Vol. L–Z. New York: Routledge. p. 1054. ISBN 978-0-415-92040-7 – via Google Books.
- ↑ "The 1916 Diary of Dorothy Stopford Price". About Dorothy Price. Trinity College Dublin. Archived from the original on 28 November 2021. Retrieved 5 November 2022.
- ↑ O'Broin, Leon (1985). Protestant Nationalists in Revolutionary Ireland: the Stopford Connection. Dublin: Gill & MacMillan.
- ↑ MacLellan, Anne (2014). Dorothy Stopford Price: Rebel Doctor. Dublin: Irish Academic Press.
- ↑ O'Broin, Leon (1985). Protestant Nationalists in Revolutionary Ireland: the Stopford Connection. Dublin: Gill & MacMillan.
- ↑ Price, Liam. Dorothy Price: An Account of Twenty Years' Fight against Tuberculosis in Ireland, Oxford: Oxford University Press, 1957, for private circulation only.
- ↑ "The 1916 Diary of Dorothy Stopford Price". About Dorothy Price. Trinity College Dublin. Archived from the original on 28 November 2021. Retrieved 5 November 2022.