ഡൊമിനിചിനോ

(ഡൊമെനിചിനോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ ചിത്രകാരനായിരുന്നു ഡൊമിനിചിനോ സാംപിയെറി. കരാക്കി കലാകുടുംബത്തിലെ ആനിബെയ്ൻ എന്ന ചിത്രകാരന്റെ ഉത്തമ ശിഷ്യനായിരുന്നു ഡൊമിനിചിനോ. ബൊളൊനീസ് ക്ലാസിസിസത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ ഇദ്ദേഹം അതീവ താത്പര്യം പ്രദർശിപ്പിച്ചു. കാൽവേർട്ട്, ലുഡൊവിക്കൊ കരാക്കി എന്നിവരോടൊപ്പം പരിശീലനം നടത്തിയ ശേഷം ഡൊമിനിചിനോ റോമിലേക്കു പോയി. ആനിബെയ്ൻ കരാക്കിയുടെ നേതൃത്വത്തിൽ അവിടെ പരിശീലനം നടത്തിയിരുന്ന ചിത്രകാരന്മാരോടൊപ്പം ചേർന്നു. ഫെയ്ഡൻ വിത്ത് ദ് യൂണിക്കോൺ എന്ന പ്രശസ്ത ചിത്രം വരച്ചത് ഇവിടെവച്ചായിരുന്നു. ഗ്യാലറിയുടെ കവാടത്തിനു മുകളിൽ ഈ ചിത്രം ഇപ്പോഴും പ്രദർശിപ്പിച്ചിരിക്കുന്നു.

ഡൊമിനിചിനോ സാംപിയെറി
ഡൊമിനിചിനോയുടെ ഫെയ്ഡൻ വിത്ത് ദ് യൂണിക്കോൺ എന്ന ചിത്രം
ജനനം(1581-10-21)ഒക്ടോബർ 21, 1581
മരണംഏപ്രിൽ 6, 1641(1641-04-06) (പ്രായം 59)
ദേശീയതItalian
അറിയപ്പെടുന്നത്Painting

റോമൻ ചിത്രകാരന്മാരിൽ പ്രമുഖൻ

തിരുത്തുക

16-ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് ഡൊമിനിചിനോ റോമൻ ചിത്രകാരന്മാരിൽ പ്രമുഖനായിത്തീർന്നത്. ശ്രദ്ധേയമായ അനേകം ചിത്രങ്ങൾ ഇക്കാലത്ത് ഇദ്ദേഹം വരച്ചു. സെയ്ന്റ് സിസിലിയയുടെ ജീവിതത്തിലെ പല രംഗങ്ങളും ഇദ്ദേഹം ക്യാൻവാസിലേക്കു പകർത്തി. റാഫേൽ ചിത്രങ്ങളുടെ സ്വാധീനം ഡൊമിനിചിനോയുടെ സൃഷ്ടികളിൽ പ്രകടമാണ്.

ക്ലാസിസിസത്തിൽ നിന്നുള്ള വ്യതിയാനം

തിരുത്തുക
 
ലാസ്റ്റ് കമ്യൂണിയൻ ഒഫ് സെയ്ന്റ് ജറോം

1620-കളിൽ രചിച്ച ഫ്രെസ്കോകളിൽ ക്ലാസിസിസത്തിൽ നിന്നുള്ള വ്യതിയാനവും ബറോക്ശൈലിയുടെ സ്വാധീനവുമാണ് കാണുന്നത്. എങ്കിലും അക്കാലത്തെ ത്ന്റെ എതിരാളിയായിരുന്ന ലാൻ ഫ്രാങ്കോവിന്റെ രചനകളെ അപേക്ഷിച്ച് കൂടുതൽ സുവ്യക്തമായിരുന്നു ഡൊമിനിചിനോയുടെ ചിത്രങ്ങൾ. 1631-ൽ നേപ്പിൾസിലേക്കു പോവുകയും അവിടെ സെന്റ് ജെനാറോ പള്ളിയിലെ സീലിങ്ങിൽ അനേകം ഫ്രെസ്കോകൾ വരയ്ക്കുകയും ചെയ്തു. അസൂയാലുക്കളായ ചില ചിത്രകാരന്മാരുടെ എതിർപ്പുകാരണം 1634-ൽ നാട്ടിലേക്കു മടങ്ങി. പിൽക്കാലത്ത് നേപ്പിൾസിലേക്ക് വീണ്ടും യാത്രയായെങ്കിലും പണി പൂർത്തിയാകുന്നതിനു മുമ്പ് മരണമടയുകയാണുണ്ടായത്.

പ്രശസ്ത ചിത്രകാരൻ

തിരുത്തുക

ഫ്രെസ്കോരചനയ്ക്കുപരി പ്രകൃതിദൃശ്യചിത്രരചനയിലും ഡൊമിനിചിനോ വിദഗ്ദ്ധനായിരുന്നു. മികച്ച ഒരു ഡ്രാഫ്റ്റ്സ്മാനെന്ന പ്രശസ്തിയും ഇദ്ദേഹം നേടി. വിൻസർകാസിലിലെ റോയൽ ലൈബ്രറിയിൽ ഇദ്ദേഹത്തിന്റെ രചനകളുടെ വലിയൊരു ശേഖരമുണ്ട്. മോൺസിഞ്ഞോർ അഗുച്ചിയുടെ പോർട്രെയ്റ്റാണ് മറ്റൊരു മികച്ച സംഭാവന. ലാസ്റ്റ് കമ്യൂണിയൻ ഒഫ് സെയ്ന്റ് ജറോം ആണ് ഡൊമിനി ചിനോയുടെ ഏറ്റവും മികച്ച പെയിന്റിങ്ങായി കരുതപ്പെടുന്നത്. 18-ആം നൂറ്റാണ്ടിലാണ് ഡൊമിനിചിനോയുടെ പ്രശസ്തി വളരെ വർധിച്ചതെങ്കിലും 19-ആം നൂറ്റാണ്ടിൽ നല്ലൊരു കലാവിമർശകനും വാട്ടർകള റിസ്റ്റുമായ റസ്കിന്റെ രൂക്ഷമായ വിമർശനത്തിന് ഇദ്ദേഹം വിധേയനായി. എങ്കിലും ചിനോയുടെ കലാലോകം പൂർവാധികം തിളക്കത്തോടെതന്നെ നിലകൊണ്ടു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൊമിനിചിനോ സാംപിയെറി (1581 - 1641) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡൊമിനിചിനോ&oldid=2283121" എന്ന താളിൽനിന്ന് ശേഖരിച്ചത്