ഡൈ ഹാർഡ്
1988ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഡൈ ഹാർഡ്.ഡൈ ഹാർഡ് പരമ്പരയിലെ ആദ്യ ചിത്രമാണിത്. റൊഡെറിക് തോർപ്പിന്റെ നത്തിംഗ് ലാസ്റ്റ്സ് ഫോർഎവെർ എന്ന നോവലിന്റെ ചലച്ചിത്രാവിഷകാരമാണിത്.ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജോൺ മക്ടേർണനാണ്.
ഡൈ ഹാർഡ് | |
---|---|
സംവിധാനം | ജോൺ മക്ടേർണൻ |
നിർമ്മാണം | ലോറൻസ് ഗോർഡൻ ജോയെൽ സിൽവർ |
തിരക്കഥ | സ്റ്റീവൻ ഇ. ഡിസൂസ ജെബ് സ്റ്റുവർട്ട് |
ആസ്പദമാക്കിയത് | നത്തിംഗ് ലാസ്റ്റ്സ് ഫോർഎവെർ by റൊഡെറിക് തോർപ് |
അഭിനേതാക്കൾ | ബ്രൂസ് വില്ലിസ് അലൻ റിക്മാൻ ബോണി ബെഡലിയ റെജിനാൾഡ് വെൽജോൺസൺ |
സംഗീതം | മൈക്കൽ കാമെൻ |
ഛായാഗ്രഹണം | Jan de Bont |
ചിത്രസംയോജനം | John F. Link Frank J. Urioste |
സ്റ്റുഡിയോ | Silver Pictures Gordon Company |
വിതരണം | 20ത്ത് സെഞ്ച്വറി ഫോക്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $2.8 കോടി |
സമയദൈർഘ്യം | 131 മിനുറ്റ്സ് |
ആകെ | $138,708,852[1] |
ബ്രൂസ് വില്ലിസാണ് നായക കഥാപാത്രമായ ജോൺ മക്ലൈനെ അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രത്തിന്റെ തുടർച്ചയായി ഡൈ ഹാർഡ് 2 (1990), ഡൈ ഹാർഡ് വിത്ത് എ വെഞ്ച്യൻസ് (1995), ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് (2007) എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.
ഇതിവൃത്തം
തിരുത്തുകക്രിസ്മസ് രാത്രിയിൽ ന്യൂ യോർക്കിലെ പോലിസ് ഉദ്യോഗസ്ഥനായ ജോൺ മക്ലൈൻ (ബ്രൂസ് വില്ലിസ്) തന്റെ ഭാര്യ ഹോളി മക്ലൈനെ (ബോണി ബെഡലിയ) കാണാൻ ലോസ് ആഞ്ചെലെസിലെ നകറ്റോമി പ്ലാസ ബിൽഡിംഗിൽ എത്തുന്നു.അവിടെ ഹോളിയുടെ കമ്പനി നടത്തുന്ന ക്രിസ്മസ് പാർട്ടിക്കിടെ ഹാൻസ് ഗ്രബറെന്നയാളുടെ നേതൃത്വത്തിൽ ആയുധധാരികളായ പന്ത്രണ്ടംഗ സംഘം എത്തി എല്ലാവരെയും ബന്ദികളാക്കുന്നു.നകറ്റോമി കമ്പനിയുടെ സുരക്ഷാ അറയിൽ സൂക്ഷിച്ചിട്ടുള്ള $64 കോടിയുടെ മൂല്യമുള്ള കടപ്പത്രങ്ങൾ സ്വന്തമാക്കലാണ് സംഘത്തിന്റെ ലക്ഷ്യം.ഇതിനിടയിൽ അവരുടെ കണ്ണിൽപ്പെടാതെ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന മക്ലൈൻ പൊലീസിനെ അറിയിക്കാനും അതേ സമയം തന്നെ സംഘാംഗങ്ങളുടെ ആക്രമണത്തെ അതിജീവിക്കാനും ശ്രമിക്കുന്നു.തുടർന്ന് നടക്കുന്ന മക്ലൈന്റെ സാഹസികവും ബുദ്ധിപൂർവവുമായ നീക്കങ്ങൾ ഗ്രബറിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു.
അവലംബം
തിരുത്തുക- ↑ Die Hard (1988). Box Office Mojo. Retrieved on 2011-01-14.