വൻകുടലിന്റെ ഭിത്തിയിലായി രൂപം പ്രാപിക്കുന്ന ഡൈവെർട്ടികുല (സഞ്ചി രൂപത്തിൽ വീക്കം) വഴിയുണ്ടാകുന്ന ഒരു ഗാസ്ട്രോഇന്റെസ്റ്റിനൽ രോഗാവസ്ഥയാണ് ഡൈവെർട്ടികുലൈറ്റിസ്[1]. അടിവയറ്റിലെ പെട്ടെന്നോ രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടോ രൂപപ്പെടുന്ന വേദനയാണ് രോഗത്തിന്റെ ലക്ഷണം. ഓക്കാനം, വയറിളക്കമോ മലബന്ധമോ, പനി, രക്തവാർച്ച[1] എന്നിവയൊക്കെ ഈ രോഗം മൂലമുണ്ടാകാം. ഇത് ആവർത്തിച്ച് വരുന്നതായും കാണാറുണ്ട്[2].

ഡൈവെർട്ടികുലൈറ്റിസ്
മറ്റ് പേരുകൾColonic diverticulitis
വൻകുടലിന്റെ ഉൾവശത്ത് രൂപപ്പെട്ട അറകൾ (ഡൈവെർട്ടിക്കുല; വീക്കം വരുന്നതിന് മുൻപ്)
സ്പെഷ്യാലിറ്റിGeneral surgery
ലക്ഷണങ്ങൾഅടിവയറ്റിലെ വേദന, പനി, ഓക്കാനം, ഡയേറിയ, മലബന്ധം, രക്തസ്രാവം[1]
സങ്കീർണതAbscess, fistula, bowel perforation[1]
സാധാരണ തുടക്കം50 വയസ്സിന് മുകളിൽ[1]
കാരണങ്ങൾഅവ്യക്തം[1]
അപകടസാധ്യത ഘടകങ്ങൾObesity, lack of exercise, smoking, family history, nonsteroidal anti-inflammatory drugs[1][2]
ഡയഗ്നോസ്റ്റിക് രീതിBlood tests, CT scan, colonoscopy, lower gastrointestinal series[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Irritable bowel syndrome[2]
പ്രതിരോധംMesalazine, rifaximin[2]
TreatmentAntibiotics, liquid diet, hospital admission[1]
ആവൃത്തി3.3% (developed world)[1][3]

അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, പുകവലി, പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെ രോഗത്തിന് കാരണമാകാമെങ്കിലും യഥാർത്ഥ കാരണം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല[2]. നാരുകളില്ലാത്ത ഭക്ഷണരീതി ഒരു കാരണമായേക്കാമെങ്കിലും അതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല[2]. ഡൈവെർട്ടികുലോസിസ് എന്നറിയപ്പെടുന്ന അവസ്ഥയിൽ ഇത്തരം മുഴകൾ ഉണ്ടെങ്കിലും, പക്ഷെ അണുബാധയേൽക്കാത്തവയായിരിക്കും അവ. ബാക്റ്റീരിയ ബാധയാൽ ഇവയിൽ വീക്കം വരുന്നതോടെയാണ് അപകടാവസ്ഥ രൂപപ്പെടുന്നത്[4]. ഈ സഞ്ചികളിൽ 10 മുതൽ 25% വരെ വീക്കം വരുന്നതായി ഈ ഘട്ടത്തിൽ കാണുന്നു.

രോഗനിർണ്ണയം തിരുത്തുക

സി.ടി.സ്കാൻ വഴിയാണ് രോഗനിർണ്ണയം നടത്തുന്നത്. രക്തപരിശോധന, കൊളൊണോസ്കോപ്പി, ലോവർ ഗാസ്ട്രോഇന്റെസ്റ്റിനൽ സീരീസ് എന്നിവയും അധികപരിശോധനകൾക്ക് ഉപയോഗിക്കപ്പെടുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നതിന്റെ ലക്ഷണങ്ങൾ താരതമ്യപ്പെടുത്തിയും രോഗം കണ്ടെത്താറുണ്ട്.

ചികിത്സ തിരുത്തുക

പൊണ്ണത്തടി, നിഷ്‌ക്രിയത്വം, പുകവലി തുടങ്ങിയ അപകട ഘടകങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് രോഗപ്രതിരോധത്തിന് സഹായിച്ചേക്കാം[2]. ഡൈവേർട്ടിക്യുലോസിസ് ഉള്ളവരിൽ അണുബാധ വരാതിരിക്കാനായി മെസലാസൈൻ, റിഫാക്സിമിൻ എന്നീ മരുന്നുകൾ ഉപയോഗപ്രദമാണ്. [2] പരിപ്പുകളും മറ്റും ഒഴിവാക്കുന്നത് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന ധാരണയുണ്ടെങ്കിലും പഠനങ്ങൾ അതിനെ ശരിവെക്കുന്നില്ല[1][5]. നേരിയ ഡൈവേർട്ടിക്യുലിറ്റിസിന്, ദ്രവരൂപത്തിലുള്ള ആഹാരത്തോടൊപ്പം ആന്റിബയോട്ടിക്കുകൾ കഴിക്കാനായി ശുപാർശ ചെയ്യുന്നു. [1] ഗുരുതരമായ കേസുകളിൽ, ഇൻട്രാവണസ് ആൻറിബയോട്ടിക്കുകൾ, കിടത്തിചികിത്സ, ശോധന നിയന്ത്രണം എന്നിവ ആവശ്യമായേക്കാം[1]. പ്രോബയോട്ടിക്‌സ് ചികിത്സകൾക്ക് സഹായകമായേക്കാം[2].

കുരു, ഫിസ്റ്റുല, വൻകുടലിലെ സുഷിരം എന്നിവക്ക് ശസ്ത്രക്രിയ ആവശ്യം വരാറുണ്ട്[1].

പാശ്ചാത്യലോകത്ത് വ്യാപകമായ ഈ രോഗം, ഏഷ്യയിലും ആഫ്രിക്കയിലും അത്രതന്നെ കാണപ്പെടുന്നില്ല[1][4][3][6]. എന്നാലും ലോകവ്യാപകമായി ഡൈവെർട്ടികുലൈറ്റിസ് വർദ്ധിച്ചുവരികയാണ്.

അവലംബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 "Diverticular Disease". www.niddk.nih.gov. September 2013. Archived from the original on 13 June 2016. Retrieved 12 June 2016.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Tursi, A (March 2016). "Diverticulosis today: unfashionable and still under-researched". Therapeutic Advances in Gastroenterology. 9 (2): 213–28. doi:10.1177/1756283x15621228. PMC 4749857. PMID 26929783.
  3. 3.0 3.1 Pemberton, John H (16 June 2016). "Colonic diverticulosis and diverticular disease: Epidemiology, risk factors, and pathogenesis". UpToDate. Archived from the original on 2017-03-14. Retrieved 13 March 2017.
  4. 4.0 4.1 Mandell, Douglas, and Bennett's Principles and Practice of Infectious Diseases. Churchill Livingstone. 2014. p. 986. ISBN 9781455748013. Archived from the original on 2016-08-08.
  5. Young-Fadok, TM (October 2018). "Diverticulitis". New England Journal of Medicine. 379 (17): 1635–42. doi:10.1056/NEJMcp1800468. PMID 30354951.
  6. Feldman, Mark (2010). Sleisenger & Fordtran's Gastrointestinal and liver disease pathophysiology, diagnosis, management (9th ed.). [S.l.]: MD Consult. p. 2084. ISBN 9781437727678. Archived from the original on 2016-08-08.
"https://ml.wikipedia.org/w/index.php?title=ഡൈവെർട്ടികുലൈറ്റിസ്&oldid=3966365" എന്ന താളിൽനിന്ന് ശേഖരിച്ചത്