ഡെൽഹി-ലാഹോർ ഗൂഢാലോചന കേസ്

(ഡെൽഹി ഗൂഢാലോചന കേസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1912-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ന്യൂ ഡെൽഹിയിലേയ്ക്കു മാറ്റുന്ന അവസരത്തിൽ അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ഹാഡിഞ്ജ് പ്രഭുവിനെ വധിക്കാൻ ലക്ഷ്യമിട്ടു നടന്ന ഗൂഢാലോചനയാണ് ഡെൽഹി ഗൂഢാലോചന കേസ് അഥവാ ഡെൽഹി-ലാഹോർ ഗൂഢാലോചന. ബംഗാളിലെയും പഞ്ജാബിലെയും ഇന്ത്യൻ വിപ്ലവ അധോലോകം റാഷ് ബിഹാരി ബോസിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ഈ ഗൂഢാലോചന 1912 ഡിസംബർ 23-നു വൈസ്രോയിക്കു നേരെ നടന്ന വധശ്രമത്തിൽ കലാശിച്ചു. വൈസ്രോയിയുടെ ഘോഷയാത്ര ചാന്ദ്നി ചൌക്കിലൂടെ നീങ്ങുന്ന സമയത്ത് വൈസ്രോയിയുടെ ആനപ്പുറത്തെ മഞ്ചലിലേയ്ക്ക് ഒരു നാടൻ ബോംബ് എറിഞ്ഞു. മുറിവേറ്റെങ്കിലും വൈസ്രോയിയും ലേഡി ഹാഡിഞ്ജും ഈ ശ്രമത്തിൽ നിന്നും പരുക്കുകളോടെ രക്ഷപെട്ടു. പക്ഷേ ആനപ്പാപ്പാൻ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഈ വധശ്രമത്തിനു പിന്നാലെ ബംഗാളി, പഞ്ജാബി അധോലോക വിപ്ലവപ്രവർത്തനങ്ങളെ തകർക്കാൻ ശ്രമങ്ങൾ നടന്നു. വിപ്ലവപ്രവർത്തനങ്ങളെ ഇത് കടുത്ത സമ്മർദ്ദത്തിലാക്കി. റാഷ് ബിഹാരി ബോസ് മൂന്നുവർഷത്തോളം പിടികൊടുക്കാതെ കഴിഞ്ഞു. ഈ കാലയളവിൽ ഘദ്ദാർ അദ്ദേഹം ഘദ്ദാർ ഗൂഢാലോചനയിൽ ഭാഗഭാക്കായി. 1916-ൽ റാഷ് ബിഹാരി ബോസ് ജപ്പാനിലേയ്ക്കു രക്ഷപെട്ടു.

ഈ വധശ്രമത്തെ തുടർന്നുണ്ടായ അന്വേഷണങ്ങളുടെ ഫലമായി ഡെൽഹി ഗൂഢാലോചന വിചാരണ നടന്നു. ഇതിൽ ബസന്ത് കുമാർ ബോസിനെ ബോംബ് എറിഞ്ഞ കുറ്റത്തിനു കുറ്റവാളിയായി വിധിച്ച് തൂക്കിക്കൊന്നു. അമീർ ചന്ദ്, അവധ് ബിഹാരി എന്നിവരെയും ഗൂഢാലോചനയിൽ തങ്ങളുടെ പങ്കിനു തൂക്കിക്കൊന്നു. എങ്കിലും ബോംബ് എറിഞ്ഞ വ്യക്തി ആരെന്നുള്ള വ്യക്തമായ വിവരങ്ങൾ ഇന്നുവരെയും അജ്ഞാതമാണ്.

ഇതും കാണുക

തിരുത്തുക