ഡെൽറ്റ എയർലൈൻസ്
ജോർജിയയിലെ അറ്റ്ലാൻറയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്‌ലാൻറ ഇന്റർനാഷണൽ എയർപോർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഒരു അമേരിക്കൻ എയർലൈനാണ് ഡെൽറ്റ എയർലൈൻസ് ഐഎൻസി. [1] എയർലൈൻസും അതിൻറെ അനുബന്ധ കമ്പനികളും പ്രാദേശിക കൂട്ടുകെട്ടുകളും ചേർന്നു ദിവസേന 5400 വിമാന സർവീസുകൾ ആറു ഭൂഖണ്ഡങ്ങളിലെ 64 രാജ്യങ്ങളിലെ 334 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. [2] സ്കൈടീം എന്ന എയർലൈൻ അലയൻസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഡെൽറ്റ, എയർ ഫ്രാൻസ്-കെഎൽഎം, അലിറ്റാലിയ, വിർജിൻ അറ്റ്ലാന്റിക്, വിർജിൻ ഓസ്ട്രേലിയ എന്നിവയുമായി സംയുക്ത സംരംഭങ്ങളുമുണ്ട്. ഡെൽറ്റ കണക്ഷൻ എന്ന പേരിലാണ് പ്രാദേശിക സർവീസുകൾ നടത്തുന്നത്.
2013-ൽ യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ എയർലൈനായിരുന്നു ഡെൽറ്റ എയർ (120.6 മില്യൺ), പറന്ന കിലോമീറ്ററിൻറെ കാര്യത്തിലും (277.6 ബില്ല്യൺ) ഉൾകൊള്ളലിൻറെ കാര്യത്തിലും (4.4 ബില്ല്യൺ എഎസ്എം/ആഴ്ച്ച: മാർച്ച് 2013) രണ്ടാമതും. -->),[3] [4] and capacity (4.4 billion ASM/week; March 2013).[5] [6]
ചരിത്രം
തിരുത്തുകഇന്ന് കാണുന്ന ഡെൽറ്റ എയർലൈൻസ് ഉണ്ടായത് പണ്ടത്തെ അനവധി മർജറുകളിലൂടെയാണ്. ഇപ്പോഴത്തെ ഡെൽറ്റ എയർലൈൻസിൻറെ ഭാഗമായ മുൻ എയർലൈനുകൾ ഇവയാണ്: ചിക്കാഗോ ആൻഡ് സതേൺ എയർലൈൻസ് (1933-ൽ സ്ഥാപിച്ചത്, 1953-ൽ ഡെൽറ്റ എയറിൽ ലയിച്ചു). [6] അതിനുശേഷമുള്ള രണ്ട് വർഷങ്ങൾ ഡെൽറ്റ-സി&എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. [7] നോർത്ത്ഈസ്റ്റ് എയർലൈൻസ് (1931-ൽ സ്ഥാപിച്ചത്, 1972 ഓഗസ്റ്റിൽ ഡെൽറ്റ എയറിൽ ലയിച്ചു). [8] [9] നോർത്ത് വെസ്റ്റ് എയർലൈൻസ് (1926-ൽ സ്ഥാപിച്ചത്, 2010-ൽ ഡെൽറ്റ എയറിൽ ലയിച്ചു, 1950 മുതൽ 1986 വരെ നോർത്ത് വെസ്റ്റ് ഓറിയന്റ് എയർലൈൻസ് എന്ന പേരിൽ അറിയപ്പെട്ടു). റിപബ്ലിക് എയർലൈൻസ് (1979-ൽ സ്ഥാപിച്ചത്, 1986-ൽ നോർത്ത് വെസ്റ്റ് എയർലൈൻസിൽ ലയിച്ചു). വെസ്റ്റേൺ എയർലൈൻസ് (1925-ൽ സ്ഥാപിച്ചത്, 1987-ൽ ഡെൽറ്റ എയറിൽ ലയിച്ചു). സ്റ്റാൻഡേർഡ് എയർലൈൻസ് (1927-ൽ സ്ഥാപിച്ചത്, 1930-ൽ വെസ്റ്റേൺ എയർലൈൻസിൽ ലയിച്ചു).
ഡെൽറ്റ എയറിന് എയർ ഫ്രാൻസ്-കെഎൽഎം, അലിറ്റാലിയ, വിർജിൻ അറ്റ്ലാന്റിക്, വിർജിൻ ഓസ്ട്രേലിയ എന്നിവയുമായി സംയുക്ത സംരംഭങ്ങളുമുണ്ട്.
കോഡ്ഷെയർ ധാരണകൾ
തിരുത്തുക2000-ൽ സ്കൈടീം അലയൻസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഡെൽറ്റ എയർലൈൻസ്. സ്കൈടീം പങ്കാളികൾക്ക് പുറമേ ഡെൽറ്റ എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: [10] അലാസ്ക എയർലൈൻസ്, ഗോൽ ട്രാൻസ്പോർട്ട്സ് എയറോസ്, ഗ്രേറ്റ് ലേക്ക്സ് എയർലൈൻസ്, ഹവായിയൻ എയർലൈൻസ്, ജെറ്റ് എയർവേസ്, സീബോൺ എയർലൈൻസ്, ട്രാൻസാവിയ, വിർജിൻ അറ്റ്ലാന്റിക്, വിർജിൻ ഓസ്ട്രേലിയ, വെസ്റ്റ്ജെറ്റ്. [11][12][13] [14] [15][16]
ഡെൽറ്റ എയറിന് എയർ ഫ്രാൻസ്-കെഎൽഎം, അലിറ്റാലിയ, വിർജിൻ അറ്റ്ലാന്റിക്, വിർജിൻ ഓസ്ട്രേലിയ എന്നിവയുമായി സംയുക്ത സംരംഭങ്ങളുമുണ്ട്.
അവലംബം
തിരുത്തുക- ↑ "Federal Aviation Administration – Airline Certificate Information – Detail View". FAA.gov. Archived from the original on 2021-03-09. Retrieved 5 Oct 2016.
- ↑ "Corporate Stats and Facts". News Hub. Delta. September 30, 2016. Retrieved 5 Oct 2016.
- ↑ "Scheduled Passengers Carried". IATA World Air Transport Statistics (WATS), 58th edition. Archived from the original on 2015-01-02. Retrieved 5 Oct 2016.
- ↑ "Scheduled Passenger - Kilometres Flown". IATA World Air Transport Statistics (WATS), 58th edition. Archived from the original on 5 Oct 2016. Retrieved 5 Oct 2016.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2012-12-16 suggested (help) - ↑ "REVEALED:The World's 50 biggest airlines by capacity". The Aviation Writer. Archived from the original on 2015-02-15. Retrieved 5 Oct 2016.
- ↑ "Connectivity and Fleet Information". cleartrip.com. Archived from the original on 2014-05-31. Retrieved 5 Oct 2016.
- ↑ "Delta Air Lines Airline Partners - Alaska Airlines". Delta.com. Retrieved 5 Oct 2016.
- ↑ "Delta Air Lines Codeshare Partners". Delta.com. Retrieved 5 Oct 2016.
- ↑ Jamil S. Zainaldin of the Georgia Humanities Council, "Delta Air Lines" Archived 2012-10-21 at the Wayback Machine., The New Georgia Encyclopedia (updated 5 Oct 2016).
- ↑ "Delta Through the Decades". Delta.com. Retrieved 5 Oct 2016.
- ↑ "Delta Starts Codeshare Flights with Brazil's GOL - Feb 7, 2011". News.delta.com. 2011-02-07. Retrieved 5 Oct 2016.
- ↑ "Great Lakes Airlines".
- ↑ "Delta Air Lines Airline Partners - Hawaiian Airlines". Delta.com. Retrieved 5 Oct 2016.
- ↑ "Delta partnership with Jet Airways, KLM expands India network". Delta.com. Retrieved 5 Oct 2016.
- ↑ "Delta Air Lines News Hub - Transavia Codeshare Agreement". Delta.com. Retrieved 5 Oct 2016.
- ↑ "Delta closes on Virgin Atlantic stake; codesharing to start July 3". June 24, 2013. Retrieved 5 Oct 2016.