ഡെസര്ട്ട് ഹോട്ട്സ്പ്രിങ്സ്
ഡെസർട്ട് ഹോട്ട് സ്പ്രിങ്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. ഡി.എച്ച്.എസ് എന്ന ചുരുക്കപ്പേരിലും ഈ നഗരം അറിയപ്പെടുന്നു. കോച്ചെല്ലാ താഴ്‍വരയുടെ ഭൂമിശാസ്ത്ര മേഖലയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ചിലപ്പോഴൊക്കെ ഡെസർട്ട് എമ്പയർ എന്നും അറിയപ്പെടുന്നു. 2000 ലെ സെൻസസിൽ 16,582 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 25,938 ആയിരുന്നു ആയി വർദ്ധിച്ചിരുന്നു. ഈ പ്രദേശത്ത് പ്രകൃതിദത്തമായ നിരവധി ചൂടു നീരുറവകൾ നിലനിൽക്കുന്നതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. സ്വാഭാവികമായി ചൂടുള്ളതും തണുത്തതുമായ ധാതു നീരുറവകളുള്ള ലോകത്തിലെ ഏതാനും സ്ഥലങ്ങളിൽ ഒന്നാണിത്.[8] അമേരിക്കൻ ഐക്യനാടുകളിലെ ചൂടു ധാതുനീരുറവകളുടെ ഏറ്റവും വലിയ ശേഖരമാണ് ഡെസേർട്ട് ഹോട്ട് സ്പ്രിംഗ്സിലുള്ളത്. ഏകദേശം ഇരുപതിലധികം പ്രകൃതിദത്ത ധാതു നീരുറവകൾ നഗരത്തിനു സമീപത്തുണ്ട്.[9] മറ്റു ചൂടു നീരുറവകളിൽ നിന്നു വ്യത്യസ്തമായി, നഗരത്തിലെ ധാതു നീരുറവുകൾ ഗന്ധമില്ലാത്തവയാണ്.[10][11]
ഡെസർട്ട് ഹോട്ട് സ്പ്രിങ്സ് നഗരം | |
---|---|
Location of Desert Hot Springs in Riverside County, California. | |
Coordinates: 33°57′40″N 116°30′29″W / 33.96111°N 116.50806°W | |
Country | United States |
State | California |
County | Riverside |
Incorporated | September 25, 1963[1] |
• Mayor | Scott Matas[2] |
• ആകെ | 30.61 ച മൈ (79.28 ച.കി.മീ.) |
• ഭൂമി | 30.22 ച മൈ (78.28 ച.കി.മീ.) |
• ജലം | 0.39 ച മൈ (1.01 ച.കി.മീ.) 0.11% |
ഉയരം | 1,076 അടി (328 മീ) |
• ആകെ | 25,938 |
• കണക്ക് (2016)[6] | 28,492 |
• ജനസാന്ദ്രത | 942.76/ച മൈ (364.00/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes[7] | 92240–92241 |
Area codes | 442/760 |
FIPS code | 06-18996 |
GNIS feature IDs | 1656484, 2410328 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഇരുപതാം നൂറ്റാണ്ടിന് മുൻപ് പാം സ്പ്രിങ്ങ്സിന്റെ വടക്കുഭാഗത്ത് വസിച്ചിരുന്ന ഒരേയൊരു ജനത സെവൻ പാംസ് ഗ്രാമത്തിലെ കഹൂയില്ല ഇന്ത്യൻസ് ആയിരുന്നു.[12] ഇന്നത്തെ ഡെസർട്ട് ഹോട്ട് സ്പ്രിങ്സ് പ്രദേശത്ത് കഹൂയില്ല ജനത ഒരിക്കലും സ്ഥിരതാമസമുറപ്പിച്ചിരുന്നില്ല.[13] ശൈത്യകാലങ്ങളിൽ ഈ പ്രദേശത്തെ ഇളം ചൂടുള്ള കാലാവസ്ഥ മൂലം അവർ പലപ്പോഴും ഇവിടെ തങ്ങാറുണ്ടായിരുന്നു.[14]
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 23.6 ചതുരശ്ര മൈൽ (61 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 99.89% കരഭൂമിയും, 0.11% ഭാഗം വെള്ളം ഉൾപ്പെട്ടതുമാണ്. സൻ ബർണാർഡിനോ മലനിരകൾ, സാൻജസീന്തോ മലനിരകൾ എന്നീ രണ്ട് രണ്ടു പർവ്വതനിരകൾക്കിടയിലുള്ള പ്രദേശമാണ് ഡെസേർട്ട് ഹോട്ട് സ്പ്രിംഗ്സ്.[15] ബിഗ് മൊറോംഗോ കാന്യൺ പ്രിസർവ്വ്, ജോഷ്വ ട്രീ ദേശീയോദ്യാനം എന്നിവയ്ക്ക് തൊട്ടു തെക്കായി ഈ നഗരം സ്ഥിതി ചെയ്യുന്നു. സോണോറെൻ മരുഭൂമിയിലെ കൊളറാഡോ മരുഭൂമേഖലയിലാണ് ഇതിൻറെ സ്ഥാനം.[16]
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Desert Hot Springs. Archived from the original on 2018-10-29. Retrieved October 5, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Desert Hot Springs". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
- ↑ "Desert Hot Springs (city) QuickFacts". United States Census Bureau. Archived from the original on 2015-03-22. Retrieved March 12, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 17, 2014.
- ↑ Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 7. ISBN 9781467132176.
- ↑ Vokac, David and Joan (2017). Desert Hot Springs, California: Spa Town, U.S.A. Westphalia Press. Page 3. ISBN 9780930743352.
- ↑ Vechten, Ken Van (2010). Insider’s Guide to Palm Springs. Rowman & Littlefield. Page 78. ISBN 9780762761579.
- ↑ Vokac, David and Joan (2017). Desert Hot Springs, California: Spa Town, U.S.A. Westphalia Press. Page 3. ISBN 9780930743352.
- ↑ Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 27. ISBN 9781467132176.
- ↑ Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 11. ISBN 9781467132176.
- ↑ Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 7. ISBN 9781467132176.
- ↑ Desert Hot Springs Historical Society (2014). Desert Hot Springs (Images of America). Arcadia Publishing. Page 8. ISBN 9781467132176.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-04. Retrieved 2018-01-01.