ഡെബോറാ കെർ
ഡെബോറാ കെർ (Deborah Kerr) ഒരു സ്കോട്ടിഷ് സ്വദേശിയായ ടെലിവിഷൻ, സിനിമ അഭിനേത്രിയായിരുന്നു. 1956 ലെ ദ കിംഗ് ആന്റ് ഐ എന്ന ചിത്രത്തിലെ അന്ന ലിയൊണൊവിൻസ് എന്ന കഥാപാത്രമായി അഭിനയത്തിൻറെ പേരിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് മൂന്നു തവണയാണ് അവർ നേടിയത്.
ഡെബോറാ കെർ | |
---|---|
ജനനം | Deborah Jane Kerr-Trimmer 30 സെപ്റ്റംബർ 1921 Glasgow, Lanarkshire, Scotland |
മരണം | 16 ഒക്ടോബർ 2007 | (പ്രായം 86)
അന്ത്യ വിശ്രമം | Alfold Cemetery near Guildford |
തൊഴിൽ | Actress |
സജീവ കാലം | 1940–1986 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ |
|
ആദ്യകാലജീവിതം
തിരുത്തുകഡെബോറ ജെയ്ൻ കെർ-ട്രിമ്മർ 1921 സെപ്റ്റംബർ 30 ന് ഗ്ലാസ്‌ഗോയിലെ[1][2] ഹിൽഹെഡിൽ കാത്‌ലീൻ റോസിന്റെയും (മുമ്പ്, സ്മെയ്ൽ), ഒന്നാം ലോകമഹായുദ്ധത്തിലെ പടയാളിയായ ക്യാപ്റ്റൻ ആർതർ ചാൾസ് കെർ-ട്രിമ്മറിന്റെയും ഏക മകളായി ജനിച്ചു. യുദ്ധത്തിൽ ഒരു കാൽ നഷ്ട്ടപ്പെട്ട അദ്ദേഹം പിന്നീട് ഒരു നാവിക വാസ്തുശില്പിയും സിവിൽ എഞ്ചിനീയറുമായിത്തീർന്നു.[3] ജീവിതത്തിന്റെ ആദ്യ മൂന്ന് വർഷങ്ങൾ അവൾ സമീപത്തെ പട്ടണമായ ഹെലൻസ്‌ബർഗിൽ മാതാപിതാക്കളോടും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം വെസ്റ്റ് കിംഗ് സ്ട്രീറ്റിലെ ഒരു വീട്ടിൽ താമസിച്ചു. കെറിന് പിൽക്കാലത്ത് എഡ്മണ്ട് ("ടെഡി") എന്നു പേരുള്ള പത്രപ്രവർത്തകനായിത്തീർന്ന ഒരു ഇളയ സഹോദരൻകൂടിയുണ്ടായിരുന്നു. അദ്ദേഹം 2004 ൽ ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടു.[4][5]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | സിനിമയുടെ പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1940 | കോണ്ട്രാബാന്റ് | സിഗരറ്റ് ഗേൾ | സീനുകൾ വെട്ടിമാറ്റപ്പെട്ടു. |
1941 | മേജർ ബാർബറ | ജെന്നി ഹിൽ | |
ലവ് ഓൺ ദ ഡോൾ | സാലി ഹാർഡ്കാസിൽ | ||
1942 | പെൻ ഓഫ് പെൻസിൽവാനിയ | ഗ്വെൽമ മരിയ സ്പ്രിൻഗെറ്റ് | |
ഹാറ്റേർസ് കാസിൽ | മേരി ബ്രോഡി | ||
ദ ഡേ വിൽ ഡോൺ | കാരി ആൾസ്റ്റഡ് | ||
എ ബാറ്റിൽ ഫോർ എ ബോട്ടിൽ | ലിണ്ട (voice) | (animated short) | |
1943 | ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് കേണൽ ബ്ലിമ്പ് | എഡിത് ഹണ്ടർ ബാർബറ വൈൻ ജോണി കാനൻ |
|
1945 | പെർഫെകട് സ്ട്രേഞ്ചേർസ് | കാതറീൻ വിൽസൺ | |
1946 | ഐ സീ എ ഡാർക്ക് സ്ട്രേഞ്ചർ | ബ്രൈഡി ക്വിൽറ്റി | മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (also for Black Narcissus) |
1947 | Black Narcissus | സിസ്റ്റർ ക്ലോഡാഗ് | മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (also for I See a Dark Stranger) |
The Hucksters | കയ് ഡോറൻസ് | ||
If Winter Comes | നോന ടൈബർ | ||
1949 | Edward, My Son | എവെലിൻ ബോൾട്ട് | നാമനിർദ്ദേശം - മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം -മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – Motion Picture Drama |
1950 | പ്ലീസ് ബിലീവ് മി | അലിസൻ കിർബ് | |
കിംഗ് സോളമൻസ് മൈൻസ് | എലിസബത്ത് കർട്ടിസ് | ||
1951 | ക്വോ വാദിസ് | ലിജിയ | |
1952 | തണ്ടർ ഇൻ ദ ഈസ്റ്റ് | ജോവാൻ വില്ലോഗ്ബി | |
ദ പ്രിസണർ ഓഫ് സെൻഡ | പ്രിൻസസ് ഫ്ലാവിയ | ||
1953 | ജൂലിയസ് സീസർ | പോർഷ്യ | |
Young Bess | കാതറീൻ പാർ | ||
Dream Wife | എഫി | ||
From Here to Eternity | കാരൻ ഹോംസ് | നാമനിർദ്ദേശം—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | |
1955 | The End of the Affair | സാറാ മൈൽസ് | നാമനിർദ്ദേശം - പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള BAFTA അവാർഡ് |
1956 | The Proud and Profane | ലീ ആഷ്ലി | |
The King and I | അന്ന ലിയോണോവൻസ് | singing dubbed by Marni Nixon മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – ചലച്ചിത്രം, മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി നാമനിർദ്ദേശം—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം—മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (2nd place, also for Tea and Sympathy) | |
ടീ ആന്റ് സിമ്പതി | ലോറാ റെയ്നോൾസ് | നാമനിർദ്ദേശം—പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള BAFTA അവാർഡ് നാമനിർദ്ദേശം—മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (2nd place, also for The King and I) | |
1957 | Heaven Knows, Mr. Allison | സിസ്റ്റർ ഏഞ്ചല | മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് നാമനിർദ്ദേശം-മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം-മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - സിനിമ, നാടകം |
ആൻ അഫയർ ടു റിമമ്പർ | ടെറി മക്കേ | ||
കിസ് ദം ഫോർ മി | ഗ്വിന്നത്ത് ലിവിംഗ്സ്റ്റൺ | അപ്രധാനവേഷം (കുറച്ച് സീനുകളിൽ സുസി പാർക്കറിന്റെ ഡബ്ബ് ചെയ്ത ശബ്ദം) | |
1958 | Bonjour Tristesse | ആൻ ലാർസൻ | |
സെപറേറ്റ് ടേബിൾസ് | സിബിൽ റയൽറ്റൻ-ബെൽ | മികച്ച വിദേശനടിക്കുള്ള ഡേവിഡ് ഡി ഡൊണാറ്റെല്ലോ നാമനിർദ്ദേശം—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം—മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ചലച്ചിത്രം, നാടകം നാമനിർദ്ദേശം—മികച്ച സ്ത്രീ കഥാപാത്രത്തിൻറെ നാടകീയ പ്രകടനത്തിനുള്ള ലോറൽ അവാർഡ് | |
1959 | The Journey | ഡയാന ആഷ്മോർ | |
Count Your Blessings | ഗ്രേസ് അല്ലിങ്ഹാം | ||
Beloved Infidel | ഷെയ്‍ലാ ഗ്രഹാം | ||
1960 | The Sundowners | ഇഡ കാർമഡി | മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് നാമനിർദ്ദേശം—മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം—പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള BAFTA അവാർഡ് നാമനിർദ്ദേശം—മികച്ച സ്ത്രീ കഥാപാത്രത്തിൻറെ നാടകീയ പ്രകടനത്തിനുള്ള ലോറൽ അവാർഡ് |
The Grass Is Greener | ലേഡി ഹിലാരി റയൽ | ||
1961 | The Naked Edge | മാർത്ത റാഡ്ക്ലിഫ് | |
The Innocents | മിസ് ഗിഡ്ഡൻസ് | ||
1964 | On the Trail of the Iguana | സ്വയം | യു.കെ. പ്രൊമോഷണൽ ഷോർട്ട് |
ദ ചോക്ക് ഗാർഡൻ | മിസ് മാഡ്രിഗൽ | നാമനിർദ്ദേശം— പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള BAFTA അവാർഡ് | |
ദ നൈറ്റ് ഓഫ് ദ ഇഗ്വാന | ഹന്നാ ജെൽക്സ്s | നാമനിർദ്ദേശം- മികച്ച സ്ത്രീ കഥാപാത്രത്തിന്റെ നാടകീയ പ്രകടനത്തിനുള്ള ലോറൽ അവാർഡ് | |
1965 | Marriage on the Rocks | വലേറി എഡ്വേർഡ്സ് | |
1966 | ഐ ഓഫ് ദ ഡെവിൾ | കാതറീൻ ഡി മോണ്ട്ഫോക്കൻ | |
1967 | Casino Royale | ഏജൻറ് മിമി (aka Lady Fiona McTarry) |
|
1968 | Prudence and the Pill | പ്രുഡൻസ് ഹാർഡ്കാസിൽ | |
1969 | The Gypsy Moths | എലിസബത്ത് ബ്രാൻഡൻ | |
The Arrangement | ഫ്രോറൻസ് ആൻഡേർസൺ | ||
1982 | "BBC2 Playhouse" | കാർലട്ട ഗ്രേ | എപ്പിസോഡ്: എ സോംഗ് അറ്റ് ട്വലൈറ്റ് |
Witness for the Prosecution | നഴ്സ് പ്ലിംസോൾ | ||
1984 | A Woman of Substance | എമ്മ ഹാർട്ട് | നാമനിർദ്ദേശം - ഒരു പരിമിത പരമ്പര അല്ലെങ്കിൽ ഒരു പ്രത്യേക കഥാപാത്രത്തിനുള്ള മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ് |
1985 | ദ ആസാം ഗാർഡൻ | ഹെലെൻ | നാമനിർദ്ദേശം- മികച്ച വിദേശ നടിയ്ക്കുള്ള ഡേവിഡ് ഡി ഡോണ്ടെല്ലൊ പുരസ്കാരം - |
റീയുണിയൻ അറ്റ് ഫെയർബറോ | സാലി വെൽസ് ഗ്രാൻറ് | ||
1986 | ഹോൾഡ് ദ ഡ്രീം | എമ്മ ഹാർട്ട് | (Last appearance) |
- ↑ The Herald. "Deborah Kerr profile". Archived from the original on 21 ഒക്ടോബർ 2007. Retrieved 19 ഒക്ടോബർ 2007.
- ↑ Goldman, Lawrence (7 മാർച്ച് 2013). Oxford Dictionary of National Biography 2005-2008 (in ഇംഗ്ലീഷ്). OUP Oxford. p. 642. ISBN 9780199671540.
- ↑ Filmreference.com. "Deborah Kerr biography (1921–2007)". Retrieved 29 ഒക്ടോബർ 2007.
- ↑ "'Road rage' killer's appeal win". BBC News. 30 മാർച്ച് 2006.
- ↑ "Killer's term cut". Worcester News. 5 ഏപ്രിൽ 2006. Archived from the original on 22 ജൂലൈ 2009.