ദേജാവ്യൂ (ഫയൽ തരം)

(ഡെജാവു (ഫയൽ തരം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെജാവു (DjVu) ഒരു കമ്പ്യൂട്ടർ ഫയൽ തരമാണ്, പ്രധാനമായും സ്കാൻ ചെയ്തെടുക്കുന്ന പ്രമാണങ്ങൾ, അതിൽ പ്രത്യേകിച്ചും എഴുത്ത്, വരകൾ, ചിത്രങ്ങൾ എന്നിവ സമ്മിശ്രമായിട്ടുള്ള പ്രമാണങ്ങൾ, ശേഖരിച്ചുവയ്ക്കാനുള്ള ഒരു സ്വതന്ത്ര ഫയൽ തരമാണിത്.

ദീജാവ്യൂ
എക്സ്റ്റൻഷൻ.djvu, .djv
ഇന്റർനെറ്റ് മീഡിയ തരംimage/vnd.djvu,image/x-djvu
ടൈപ്പ് കോഡ്DJVU
വികസിപ്പിച്ചത്AT&T Labs - Research
പുറത്തിറങ്ങിയത്1998
ഏറ്റവും പുതിയ പതിപ്പ്Version 27 / July, 2006
ഫോർമാറ്റ് തരംImage file formats
Open format?അതെ[1]
വെബ്സൈറ്റ്http://www.djvu.org/

പി.ഡി.എഫിനു പകരക്കാരനായി പ്രചരിപ്പിക്കപ്പെടുന്ന ഒരു ഫയൽ തരമാണ് ഇത്, സ്കാൻ ചെയ്തെടുക്കുന്ന ഫയലുകൾക്ക് പി.ഡി.എഫിനേക്കാൾ വലിപ്പക്കുറവും ഡെജാവു അവകാശപ്പെടുന്നുണ്ട്..[2]

സൌജന്യമായി ഡൌൺലോഡ് ചെയ്തുപയോഗിക്കുവാൻ സാധിക്കുന്ന നിരവധി ബ്രൌസർ പ്ലഗ്ഗിനുകളും, ദിജാവു ഫയൽ ദർശന സോഫ്റ്റ്‌വെയറുകളും ദിജാവുവിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് (http://djvu.org/resources/ Archived 2011-08-08 at the Wayback Machine.). പല ഫയൽ ദർശിനികളും ദിജാവുവിനെ പിന്തുണക്കുന്നുണ്ട്, ലിനക്സിൽ പ്രവർത്തിക്കുന്ന ഇ-ബുക്ക് വായനാ സോഫ്റ്റ്‌വെയറുകളായ ആക്യുലർ(Okular), ഇവിൻസ്(Evince), ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന വ്യൂഡ്രോയിഡ് (VuDroid), ഐഫോൺ/ഐപാഡ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്റ്റാൻസ(Stanza).

ചരിത്രം

തിരുത്തുക

1996 - 2001 കാലഘട്ടത്തിൽ എ.റ്റി&റ്റി ലാബ്സിൽ പ്രവർത്തിച്ചിരുന്ന യാൻ ലേകൺ, ലിയോൺ ബൊട്ടോ, പാട്രിക് ഹാഫ്നർ, പോൾ ജി. ഹോവാർഡ് എന്നിവരാണ് ഡെജാവു വികസിപ്പിച്ചെടുത്തത്. ഫയൽ ചുരുക്കി ചെറിയ വലിപ്പത്തിലാക്കുവാനുള്ള കഴിവും, ഡെജാവു ഫയൽ തരത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള അനായാസതയും, കൂടാതെ അതൊരു ഓപ്പൺ ഫയൽതരമാണെന്നുള്ളതും കണക്കിലെടുത്ത് ബ്രുസ്റ്റർ കാലെയെപ്പോലുള്ള ചില സാങ്കേതികവിദഗ്ദ്ധർ ഇതിനെ പി.ഡി.എഫിനെക്കാളും മികച്ചതായി കാണക്കാക്കിയിരുന്നു.

  1. http://djvu.sourceforge.net
  2. "എന്താണ് ഡെജാവു ?". http://djvu.org/. Archived from the original on 2019-01-21. Retrieved 09 ഓഗസ്റ്റ് 2011. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ദേജാവ്യൂ_(ഫയൽ_തരം)&oldid=3805342" എന്ന താളിൽനിന്ന് ശേഖരിച്ചത്