ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നാണ് ഡൂറണ്ട് കപ്പ്. 1888 ലാണ് ഈ മൽസരം മോർട്ടിമർ ഡൂറണ്ട് ശിം‌ലയിൽ ആരംഭിച്ചത്. പിന്നീട് 1940 ൽ ഇതിന്റെ വേദി ന്യൂ ഡെൽഹിയിലേക്ക് മാറ്റി. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടീയതിനു ശേഷം മോഹൻ ബഗാൻ (16x), ഐസ്റ്റ് ബംഗാൾ (16x) എന്നീവ 32 തവണ ഈ കപ്പ് നേടിയിട്ടുണ്ട്. ആദ്യകാലത്ത് മികച്ച ടീമായിരുന്ന ഹൈദരബാദിന്റെ മങ്ങലിനു ശേഷം 1970 കൽക്ക് ശേഷം കൊൽക്കത്ത ടിമുകളാണ് ഈ കപ്പ് ജയിച്ചിട്ടുള്ളത്. കൂടാതെ പഞ്ചാബ് അടിസ്ഥാനമാക്കിയുള്ള ടീമായ ജെ.സി.ടിയും ജയിച്ചിട്ടുണ്ട്. 1997 ൽ എഫ്.സി. കൊച്ചിൻ ഈ കപ്പ് നേടി. 1998 ലും 2002 ലും മുംബൈ യിൽ നിന്നുള്ള മഹീന്ദ്ര യുണൈറ്റഡ് ഈ കിരീടം നേടി. 1999 ലും 2003 ലും ഗോവ നേടി.

2006 ലെ മാറ്റം തിരുത്തുക

2006 ൽ ഈ കപ്പിന്റെ നടത്തിപ്പ് ഓഷ്യൻസ് എന്ന കമ്പനി ഏറ്റെടുത്തു. ഇതിന്റെ നടത്തിപ്പ്, സമ്മാനതുക, ടെലിവിഷൻ കവറേജ് എന്നിവ ഇവരാണ് ഇപ്പോൾ നോക്കി നടത്തുന്നത്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡൂറണ്ട്_കപ്പ്&oldid=3633318" എന്ന താളിൽനിന്ന് ശേഖരിച്ചത്