ഡിക്സൺ റോസസ്
വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗൺ, ന്യൂടൗണാർഡ്സിലെ, [2]] ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡിക്സൺ നഴ്സറികൾ എന്ന റോസ് നഴ്സറി വികസിപ്പിച്ചെടുത്ത റോസ് ആണ് ഡിക്സൺ റോസസ്.
ഫാമുകൾ
തിരുത്തുക1836- ൽ അലക്സാണ്ടർ ഡിക്സൺ (1801–1880) ആണ് ഡിക്സൺ റോസസ് നഴ്സറി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പുത്രന്മാരായ ഹ്യൂ (1831-1904), ജോർജ്ജ് ഒന്നാമൻ (1832-1914) എന്നിവർ രണ്ടു പേർക്കും റോസിൽ താൽപര്യമുണ്ടായി. ഈ സ്ഥാപനം അലക്സാണ്ടർ ഡിക്സണിന്റെയും മക്കളുടേതും ആയിതീർന്നു. 1869- ൽ ഹ്യൂ റോയൽ നഴ്സറിയുടെ ഒരു പ്രത്യേക ഫാം സ്ഥാപിച്ചു. ജോർജ്ജിൻറെ പുത്രന്മാരായ അലക്സാണ്ടർ രണ്ടാമന്റെ സഹായത്തോടുകൂടി (1857 ഡിസംബർ 20, 1949), ജോർജ് രണ്ടാമൻ എന്നിവരോടൊപ്പമാണ് 1870-കളുടെ അവസാനം റോസാപ്പൂക്കൾ ബ്രീഡിംഗ് ആരംഭിച്ചത്. പിന്നീട് 1969- ൽ ഈ സ്ഥാപനത്തിന്റെ പേര് ഡിക്സൻസ് ഓഫ് ഹാൾമാർക്ക് എന്നാക്കി മാറ്റിയെങ്കിലും അവസാനം ഹാൾമാർക്ക് മാറ്റി പകരം ഡിക്സൺ നഴ്സറികൾ, മൈൽ ക്രോസ്സ് റോഡ്, ന്യൂടൗണാർഡ്സ് എന്ന് മാറ്റി.
പുരസ്കാരങ്ങൾ
തിരുത്തുകഡിക്സൺ കുടുംബം സൃഷ്ടിച്ച നിരവധി കൾട്ടിവറുകൾ ലോകമെങ്ങും അറിയപ്പെട്ടിരുന്നു. നിരവധി റോസ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. GM - ഗോൾഡ് മെഡൽ; പി.ഐ.ടി - പ്രസിഡന്റിന്റെ അന്തർദേശീയ ട്രോഫി (ഗ്രേറ്റ് ബ്രിട്ടൺ)
Name | Form | Colour | Date | Awards | Photo |
---|---|---|---|---|---|
എലീന | ഹൈബ്രിഡ് ടീ | ഇളം മഞ്ഞ നിറം | 1984 | സൗത്ത് പസഫിക്കിലെ ന്യൂസിലാന്റ് ഗോൾഡ് സ്റ്റാർ 1987; World's Favourite 2006 | |
ഫ്രീഡം | ഹൈബ്രിഡ് ടീ | മഞ്ഞ | 1984 | RNRS GM 1983; ഹേഗ് സ്വർണ്ണ മെഡൽ 1992 | |
കിച്ച്നെർ ഓഫ് കാർട്ടൂം | ഹൈബ്രിഡ് ടീ | ചുവപ്പ് | 1917 | RNRS GM 1916 | |
റെഡ് ഡെവിൾ | ഹൈബ്രിഡ് ടീ | ചുവപ്പ് | < 1965 | ജാപ്പനീസ് ജിഎം 1967; ബെൽഫാസ്റ്റ് ജിഎം 1969; പോർട്ട്‌ലാന്റ് ജി.എം. 1970 | |
റെഡ് പ്ലാനറ്റ് | ഹൈബ്രിഡ് ടീ | ചുവപ്പ് | 1970 | PIT & RNRS GM 1969 | |
ഗ്രാൻഡ്പ ഡിക്സൺ | ഹൈബ്രിഡ് ടീ | മഞ്ഞ | 1966 | PIT & RNRS GM 1965; ഹേഗ് ജിഎം 1966; ബെൽഫാസ്റ്റ് ജിഎം 1968; പോർട്ട്‌ലാന്റ് ജി.എം. 1970 | |
ബെനിറ്റ | ഫ്ലോറിബണ്ട | മഞ്ഞ | 1944 | ഡബ്ലിൻ ജിഎം 1990; ബ്രീഡേഴ്സ് ചോയ്സ്1995 | |
വിസ്‌പർ | ഹൈബ്രിഡ് ടീ | വെളുത്ത | 2002 | ഓൾ-അമേരിക്ക റോസ് സെലക്ഷൻ 2003 |
ഇവയും കാണുക
തിരുത്തുകRoses by Dickson, rose photos sorted by breeder
അവലംബം
തിരുത്തുക- ↑ This rose has been attributed to George Dickson I: see Quest-Ritson, Charles & Brigid (2011). Encyclopedia of roses. New York: Dorling-Kindersley. p. 120. ISBN 9780756688684.
- ↑ "Dickson Roses website". www.dickson-roses.co.uk. Retrieved 14 June 2013.
സാഹിത്യം
തിരുത്തുക- Quest-Ritson, Charles & Brigid (2011). Encyclopedia of roses. New York: Dorling-Kindersley. ISBN 9780756688684.. See especially page 120, "Dickson Roses".