എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് ഡിക്കി ഡോൾമ (ജനനം: 5 ഏപ്രിൽ 1974). 1993 മെയ് 10 ന് 19 ആം വയസ്സിൽ എവറസ്റ്റ് കീഴടക്കിയപ്പോൾ ആണ് ഈ നേട്ടത്തിനുടമയായത്[1][2]. ഹിമാചൽ പ്രദേശിലെ മനാലിക്ക് സമീപമുള്ള പൽച്ചൻ സ്വദേശിനിയാണ് ഡിക്കി ഡോൾമ. ഏറ്റവും പ്രായം കുറഞ്ഞ എവറസ്റ്റ് കയറിയ ബഹുമതി പിന്നീട് പലരും ഭേദിച്ചു കഴിഞ്ഞു.

ഡിക്കി ഡോൾമ
ജനനം (1974-04-05) ഏപ്രിൽ 5, 1974  (50 വയസ്സ്)
ദേശീയത ഇന്ത്യ
അറിയപ്പെടുന്ന കൃതി
1993 ൽ എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയപ്പോൾ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത

1993 ഇന്തോ-നേപ്പാൾ എവറസ്റ്റ് പര്യവേഷണം തിരുത്തുക

യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഇന്ത്യൻ പർവതാരോഹണ ഫൌണ്ടേഷൻ സംഘടിപ്പിച്ച ആദ്യത്തെ വനിതാ പര്യവേഷണമായിരുന്നു 1993 ലെ ഇന്തോ-നേപ്പാൾ എവറസ്റ്റ് പര്യവേഷണം. 21 അംഗ ടീമിനെ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയായ ബചേന്ദ്രി പാൽ നയിച്ചു. സന്തോഷ് യാദവ്, റിത ഗോംബു മർവ എന്നിവർ ആയിരുന്നു ഡെപ്യൂട്ടി ലീഡർമാർ. സൗത്ത് കോൾ, നേപ്പാൾ വഴി മൊത്തം 18 ആളുകൾ എവറസ്റ്റ് കീഴടക്കി. അവരിൽ 11 പേർ ഇന്ത്യക്കാർ, അതിൽ ഏഴുപേർ വനിതകൾ. ഈ പര്യവേഷണം നിരവധി ലോക റെക്കോർഡുകൾ സൃഷ്ടിച്ചു. 1993 മെയ് 10 നു സന്തോഷ് യാദവ് കൊടുമുടിയിൽ കയറി. അങ്ങനെ രണ്ടുതവണ എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ആദ്യ വനിത എന്നചരിത്ര നേട്ടം കരസ്ഥമാക്കി. 1992 ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് എവറസ്റ്റ് പര്യവേഷണത്തിൽ ആയിരുന്നു ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 1993 മെയ് 10 നു ഡിക്കി ഡോൾമ കൊടുമുടിയിൽ കയറി. അങ്ങനെ എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്നചരിത്ര നേട്ടം കൈവരിച്ചു[3][4][5].

എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതകളുടെ മുൻ റെക്കോർഡ് ഉടമകൾ ഡിക്കി ഡോൾമ വരെ തിരുത്തുക

പേര് കൊടുമുടി കയറിയ ദിവസം അപ്പോഴത്തെ പ്രായം രാജ്യം
ജുങ്കോ താബെയ് 16 മെയ് 1975 35 വയസ്സ്, 236 ദിവസം ജപ്പാൻ
ബചേന്ദ്രി പാൽ 1984 മെയ് 23 30 വയസ്സ്, 28 ദിവസം ഇന്ത്യ
ഷാരോൺ വുഡ് 1986 മെയ് 20 29 വയസ്സ്, 2 ദിവസം കാനഡ
ലിഡിയ ബ്രാഡി 1988 ഒക്ടോബർ 14 പ്രായം 27 വയസ്സ്, 5 ദിവസം ന്യൂസിലാൻഡ്
സന്തോഷ് യാദവ് 1992 മെയ് 12 പ്രായം 24 വയസ്സ്, 215 ദിവസം ഇന്ത്യ
കിം സൂൺ-ജോ 1993 മെയ് 10 22 വയസ്സ്, 273 ദിവസം സൗത്ത് കൊറിയ
ഡിക്കി ഡോൾമ 1993 മെയ് 10 19 വയസ്സ്, 35 ദിവസം ഇന്ത്യ

കൂടുതൽ കാണുക തിരുത്തുക

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ

അവലംബം തിരുത്തുക

  1. "Dicky Dolma-the youngest woman in the world to climb Mt Everest in 1993-". www.everesthistory.com.
  2. "Dicky Dolma-the youngest woman in the world to climb Mt Everest in 1993-". www.adventurestats.com.
  3. "Indian Summitters of 1993-". www.everesthistory.com.
  4. "Indo-Nepalese women's Everest expedition 1993-". pib.gov.in.
  5. "Indo-Nepalese women's Everest expedition 1993-". www.snmiasacademy.com. Archived from the original on 2019-08-27. Retrieved 2019-09-18.


"https://ml.wikipedia.org/w/index.php?title=ഡിക്കി_ഡോൾമ&oldid=3804887" എന്ന താളിൽനിന്ന് ശേഖരിച്ചത്