ജുങ്കോ താബെയ്
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിതയാണ് ജുങ്കോ താബെയ് (ജനനം: 22 സെപ്റ്റംബർ 1939).[1] ജാപ്പനീസ് വംശജയായ ജുങ്കോ, 16 മെയ് 1975 നാണ് എവറസ്റ്റ് പർവ്വതത്തിന്റെ നിറുകയിൽ കാൽകുത്തിയത്.[2]
ജുങ്കോ താബെയ് 田部井 淳子 | |
---|---|
![]() | |
ജനനം | സെപ്റ്റംബർ 22, 1939 |
ദേശീയത | ![]() |
കലാലയം | ഷോവ വിമൻസ് യൂണിവേഴ്സിറ്റി |
തൊഴിൽ | പർവ്വതാരോഹക |
അറിയപ്പെടുന്നത് | എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത |
പുരസ്കാരങ്ങൾ | ഗൂർഖാ ദക്ഷിണ ബഹു (നേപ്പാളിലെ ഉയർന്ന പുരസ്കാരം) |
ആദ്യകാലംതിരുത്തുക
തന്റെ പത്താമത്തെ വയസ്സിൽ ജുങ്കോ ആദ്യത്തെ പർവതാരോഹണം നടത്തി. ഏതാണ്ട് 6289 അടി ഉയരമുള്ള നാസു പർവ്വതമാണ് തന്റെ സ്കൂൾ കാലഘട്ടത്തിൽ അധ്യാപികയുടെ സഹായത്തോടെ ജുങ്കോ കീഴടക്കിയത്. [3] ഷോവ വിമൻസ് സർവ്വകലാശാലയിൽ ബിരുദപഠന കാലത്തു തന്നെ, അവിടെയുള്ള പർവതാരോഹക ക്ലബ്ബിൽ ജുങ്കോ അംഗമായിരുന്നു. 1969 ൽ അവർ ലേഡീസ് ക്ലൈംബിങ് ക്ലബ് സ്ഥാപിച്ചു. ആൽപ്സ് പർവ്വതനിരകളിലെ, ഫ്യൂജി ഉൾപ്പെടെയുള്ള രണ്ടു പർവ്വതങ്ങൾ ജുങ്കോ വൈകാതെ കീഴടക്കി. 1972 ഓടുകൂടി ജുങ്കോ, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പർവ്വതാരോഹകയായി മാറി.
എവറസ്റ്റ് പര്യവേഷണംതിരുത്തുക
1970 മേയ് 19 ന് അന്നപൂർണ്ണ പർവ്വതം കീഴടക്കിയ ശേഷം,[4] താബേയ് അടങ്ങിയ പതിനഞ്ചംഗ സംഘം എവറസ്റ്റ് പര്യവേഷണത്തിനായി തയ്യാറെടുത്തു. പര്യവേഷണ സംഘത്തിൽ ഭൂരിഭാഗവും, വനിതകളായിരുന്നു. അധ്യാപകരും, കംപ്യൂട്ടർ പ്രോഗ്രാമേഴ്സും ഒക്കെ അടങ്ങിയതായിരുന്നു പര്യവേഷണ സംഘം. താബെയ് ഉൾപ്പെടെ രണ്ടു പേൾ അമ്മമാരുമായിരുന്നു. പർവ്വതാരോഹണത്തിനായി സംഘത്തിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെങ്കിലും, പര്യവേഷണത്തിനുള്ള ഫീസ് നൽകാൻ ആ തുക മതിയാകുമായിരുന്നില്ല. പുനരുപയോഗം ചെയ്യാവുന്ന കാർ ഷീറ്റുകളും, സ്വയം നിർമ്മിച്ച ഗ്ലൗസുകളുമാണ് പര്യവേഷണത്തിനായി സംഘത്തിനുണ്ടായിരുന്നത്.
1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നൽകിയ സംഘം എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്.[5] 6,500 അടി മുകളിലാണ് പര്യവേഷണ സംഘം തങ്ങളുടെ ആദ്യത്തെ ക്യാംമ്പ് പടുത്തുയർത്തിയത്. പെട്ടെന്നുണ്ടായ കനത്ത ഹിമപാതം, അവരുടെ ടെന്റുകളെ ആകെ തകർത്തുകളഞ്ഞു. എന്നിരുന്നാലും, പര്യവേഷണ സംഘത്തിലെ ആർക്കും ആളപായമുണ്ടായില്ല. 1975 മേയ് പതിനാറാം തീയതി ജുങ്കോ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തി.[6][7]
മറ്റു പര്യവേഷണങ്ങൾതിരുത്തുക
- ജുങ്കോ താബെയ്[8]
എണ്ണം | പർവ്വതം | ഉയരം (അടി) | രാജ്യം |
---|---|---|---|
൧ | മൗണ്ട് മക്കിൻലേ | 20,320 | വടക്കേ അമേരിക്ക |
൨ | കിളിമഞ്ജാരോ കൊടുമുടി | 19,335 | ടാൻസാനിയ |
൩ | വിൻസൺ മാസ്സിഫ് | 16,066 | അന്റാർട്ടിക്ക |
൪ | അകോൺകാഗ്വ | 22,834 | ദക്ഷിണ അമേരിക്ക |
൫ | മൗണ്ട് എൽബ്രസ് | 18,510 | യൂറോപ്പ് |
൬ | മൗണ്ട് കോഷിസ്കോ | 7,310 | ഓസ്ട്രേലിയ |
൭ | പുൻചാക്ക് ജായ | 16,024 | ഇൻഡോനേഷ്യ |
അവലംബംതിരുത്തുക
- ↑ "ജുങ്കോ താബെയ് - പ്രൊഫൈൽ". ജുങ്കോ താബെയ് ഔദ്യോഗിക വെബ് വിലാസം. Archived from the original on 2015-08-01. ശേഖരിച്ചത് 2016-01-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ മാർഗോ, മക്ലൂൺ (1999). വുമൺ എക്സ്പോറേഴ്സ് ഓഫ് ദ മൗണ്ടൈൻ. കാപ്സ്റ്റൺ പ്രസ്സ്. പുറം. 41. ISBN 978-0736803113.
- ↑ മാർഗോ, മക്ലൂൺ (1999). വുമൺ എക്സ്പോറേഴ്സ് ഓഫ് ദ മൗണ്ടൈൻ. കാപ്സ്റ്റൺ പ്രസ്സ്. പുറം. 40. ISBN 978-0736803113.
- ↑ "ജാപ്പനീസ് വുമൺസ് അന്നപൂർണ്ണ III എക്സ്പഡീഷൻ, 1970". ഹിമാലയൻ ക്ലബ്. ശേഖരിച്ചത് 2016-01-04.
- ↑ മാർഗോ, മക്ലൂൺ (1999). വുമൺ എക്സ്പോറേഴ്സ് ഓഫ് ദ മൗണ്ടൈൻ. കാപ്സ്റ്റൺ പ്രസ്സ്. പുറം. 40-41. ISBN 978-0736803113.
- ↑ മാർഗോ, മക്ലൂൺ (1999). വുമൺ എക്സ്പോറേഴ്സ് ഓഫ് ദ മൗണ്ടൈൻ. കാപ്സ്റ്റൺ പ്രസ്സ്. പുറം. 42. ISBN 978-0736803113.
- ↑ ആനന്ദ്, ഷാ (2007). ഫ്രൈഡേ റിഫ്ലക്ഷൻസ്. ബുക്സർജ് പബ്ലിക്കേഷൻസ്. പുറം. 21. ISBN 978-1419658518.
- ↑ ആനന്ദ്, ഷാ (2007). ഫ്രൈഡേ റിഫ്ലക്ഷൻസ്. ബുക്സർജ് പബ്ലിക്കേഷൻസ്. പുറം. 21. ISBN 978-1419658518.
- ↑ മാർഗോ, മക്ലൂൺ (1999). വുമൺ എക്സ്പോറേഴ്സ് ഓഫ് ദ മൗണ്ടൈൻ. കാപ്സ്റ്റൺ പ്രസ്സ്. പുറം. 42. ISBN 978-0736803113.