പശ്ചിമ ഓസ്ട്രേലിയയിലെ ഒരു പർവത നിരയാണ് ഡാർലിങ് നിരകൾ അഥവാ ഡാർലിങ് സ്കാർപ്. ഇത് പശ്ചിമ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെർത്തിന് കിഴക്കായി സ്ഥിതിചെയ്യുന്നു. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിനു സമാന്തരമായി ഗിൻജിൻ മുതൽ ബ്രിഡ്ജ് ടൗൺ വരെ വ്യാപിച്ചുകിടക്കുന്ന ഈ മലനിരയ്ക്ക് ഏതാണ്ട് 320 കിലോമീറ്റർ നീളമുണ്ട്. ഡാർലിങ് നിരകളുടെ ശരാശരി ഉയരം 270 മീറ്റർ ആണ്. മൗണ്ട് കുക്ക് (582 മീ.) മൗണ്ട് സോളസ് (557 മീ.) എന്നിവ ഈ പർവത നിരയിലെ ഉയരം കൂടിയ കൊടുമുടികളാകുന്നു. പെർത്തിലെ മുഖ്യ ജലവിതരണ സ്രോതസ്സായ കാനിങ് ജലസംഭരണി (Canning Dam) ഈ നിരയിലാണ് സ്ഥിതി ചെയ്യുന്നത്. താരതമ്യേന ഉയരം കുറഞ്ഞ ഈ നിരകൾക്ക് 1827-ലാണ് ഡാർലിങ് നിരകൾ എന്ന പേരു ലഭിച്ചത്. ന്യൂസൗത്ത് വെയ്‌ൽ‍സ് ഗവർണർ ആയിരുന്ന സർ റാൽഫ് ഡാർലിങിന്റെ (Sr.Ralph Darling ) സ്മരണാർഥമായിരുന്നു ഇത്.

Southwest Western Australia from space. The dark green is dense vegetation on and above the scarp, which has been retained for forest reserve and water catchment purposes. The sharp vegetation boundary on the coastal side coincides with the edge of the scarp.
View of the Darling Scarp (background) from the Swan Coastal Plain
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർലിങ് നിരകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം തിരുത്തുക

  • Bean, Alison.(1993) A brief history of the Darling Range : for the Department of Planning and Urban Development. Perth, W.A. : The Dept. Darling Range Regional Park supplementary report ; no. 4. ISBN 0730953041
  • Blainey, Geoffrey.(1997) White gold : the story of Alcoa of Australia St. Leonards, N.S.W. : Allen & Unwin. ISBN 1864483555
  • (1970)The Darling Scarp : a natural entity: proceedings of symposium held at the Geography Department of the University of Western Australia, November 1969 Perth, W.A.: Nature Conservation Council of Western Australia,
  • Department of Planning and Urban Development, Western Australia.(1993) The Natural resources of the Darling Ranges Perth, W.A. : The Dept., Darling Range Regional Park supplementary report ; no. 2. ISBN 0730953025
  • Murphy, Mike.(1998) ( Coles, Helena - editor) Jarrahdalians : the story of the Jarrahdale Mine Booragoon, W.A. Alcoa of Australia. ISBN 064636670X
  • Myers JS (1992) Pinjarra Orogen, in Geology and Mineral Resources of Western Australia: Western Australia Geological Survey, Memoir 3, 77-119.
  • Schur, Basil. (1985)Jarrah forest or bauxite dollars? : a critique of bauxite mine rehabilitation in the jarrah forests of southwestern Australia Perth, W.A. : Campaign to Save Native Forests (W.A.). ISBN 0959744975 (pbk.)
  • Watson, Lindsay (1995) The Railway History Of Midland Junction : Commemorating The Centenary Of Midland Junction, 1895-1995 Swan View, W.A : L & S Drafting in association with the Shire of Swan and the Western Australian Light Railway Preservation Association.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡാർലിങ്_നിരകൾ&oldid=4024725" എന്ന താളിൽനിന്ന് ശേഖരിച്ചത്