സിറാക്യൂസ് പ്രദേശത്തെ രാഷ്ട്രീയ നേതാവായിരുന്നു ഡയോൺ. ബി. സി. 357 മുതൽ 354 വരെ ഇദ്ദേഹം സിറാക്യൂസ് ഭരിച്ചു. ഹിപ്പാരിനസ് ആയിരുന്നു പിതാവ്. സിറാക്യൂസിലെ ഏകാധിപതിയായ ഡയണീഷ്യസ് ദ് യങ്ങറിന്റെ (രണ്ടാമൻ) മാർഗദർശിയായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കുബേരനും വിദ്യാസമ്പന്നനുമായ ഇദ്ദേഹം പ്ലേറ്റോയെ ആരാധിക്കുകയും പ്ലേറ്റോ സ്ഥാപിച്ച അക്കാദമിയിൽ അംഗമാവുകയും ചെയ്തു. സൈനിക, ഭരണ രംഗങ്ങളിലും കാര്യശേഷി തെളിയിച്ചു. ഡയണീഷ്യസ് ദ് യങ്ങർ ഭരണാധികാരിയായപ്പോൾ അദ്ദേഹത്തെ പ്ലേറ്റോയുടെ ശിഷ്യനാക്കി നല്ല ഭരണാധികാരിയാക്കി മാറ്റുവാൻ ഡയോൺ ശ്രമിച്ചു. പക്ഷേ, ഡയോണിനെ ഉപദേശകസ്ഥാനത്തു നിന്ന് നീക്കി നാടുകടത്തുകയാണ് ഡയൊണീഷ്യസ് ചെയ്തത് (സു. 366). ഹ്രസ്വകാലം ഏഥൻസിൽ കഴിച്ചുകൂട്ടിയ ശേഷം ഇദ്ദേഹം സൈനികശക്തി സംഭരിച്ച് ഡയൊണീഷ്യസിനെ പരാജയപ്പെടുത്തി (357). കുറേക്കാലം രാജ്യം ഭരിക്കുകയും ചെയ്തു. ഏകാധിപത്യത്തിലേക്കു നീങ്ങുന്നുവെന്ന സംശയം ഉണ്ടായതോടെ ഇദ്ദേഹം 354-ൽ വധിക്കപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയോൺ (സു. ബി. സി. 408-354) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയോൺ&oldid=3804860" എന്ന താളിൽനിന്ന് ശേഖരിച്ചത്