പൈറോക്സിൻ ഗണത്തിൽ ഉൾപ്പെട്ട ഒരു മോണോക്ലിനിക് ധാതവമാണ് ഡയോപ്സൈഡ്. രാസസംഘടനം: Ca Mg Si2 O6. നൈസർഗിക ഡയോപ്സൈഡിൽ ക്രോമിയം, ടൈറ്റാനിയം, മാം‌ഗനീസ് എന്നിവ നിർണായകമാം വിധം ഉൾപ്പെട്ടിരിക്കും. ശുദ്ധ ഡയോപ്സൈഡ് 13910C -ൽ ഉരുകുന്നു. മോണോക്ലിനിക് ക്രിസ്റ്റൽ വ്യൂഹത്തിൽ പ്രിസ്മിയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ഡയോപ്സൈഡ് മിക്കപ്പോഴും തുല്യ ഘനമാനം പ്രദർശിപ്പിക്കുന്നു. ഇളം പച്ച, നീല, വെള്ള, തവിട്ട് എന്നിവയാണ് ധാതവത്തിന്റെ സാധാരണനിറങ്ങൾ.മാങ്ഗനീസ് അടങ്ങിയ നീലലോഹിത ഡയോപ്സൈഡ് വയ്ലെയ് ൻ (Violane) എന്ന പേരിൽ അറിയപ്പെടുന്നു. ക്രോമിയം അടങ്ങിയ ഡയോപ്സൈഡിന് ഇരു പച്ചനിറമായിരിക്കും. രാസസംഘടനത്തിൽ ഇരുമ്പിന്റെ പരിമാണം വർധിക്കുന്നതിനാനുപാതികമായി ധാതവത്തിന്റെ അപവർത്തനാങ്കത്തിനും ആപേക്ഷിക ഘനത്വത്തിനും വ്യതിയാനം സംഭവിക്കുന്നു.

  • ശരാശരി ആപേക്ഷിക ഘനം 3.3 - 3.6
  • കാഠിന്യം: 5.5 - 6.5
  • വിദളനം: പ്രിസ്മീയം എന്നിവയാണ് പ്രധാന ഭൗതിക ഗുണങ്ങൾ
ഡയോപ്സൈഡ്
Diopside - Bellecombe, Châtillon, Aosta Valley, Italy
General
CategorySilicate mineral
Formula
(repeating unit)
MgCaSi2O6
Crystal symmetryMonoclinic 2/m - prismatic
യൂണിറ്റ് സെൽa = 9.746 Å, b = 8.899 Å, c = 5.251 Å; β = 105.79°; Z = 4
Identification
നിറംCommonly light to dark green; may be blue, brown, colorless, white, grey
Crystal habitShort prismatic crystals common, may be granular, columnar, massive
Crystal systemMonoclinic
TwinningSimple and multiple twins common on {100} and {001}
CleavageDistinct/good on {110}
FractureIrregular/uneven, conchoidal
TenacityBrittle
മോസ് സ്കെയിൽ കാഠിന്യം5.5 - 6.5
LusterVitreous to dull
Streakwhite
Specific gravity3.278
Optical propertiesBiaxial (+)
അപവർത്തനാങ്കംnα= 1.663 - 1.699, nβ= 1.671 - 1.705, nγ= 1.693 - 1.728
Birefringenceδ = 0.030
2V angleMeasured: 58° to 63°
DispersionWeak to distinct, r>v
അവലംബം[1][2][3]

സംസർഗിത കായാന്തരിത ശിലകളിൽ പ്രത്യേകിച്ചും ഡോളോമിറ്റിക് മാർബിളിലാണ് ഡയോപ്സൈഡിന്റെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുള്ളത്. അശുദ്ധ ഡോളോമൈറ്റിന് കായാന്തരണ ഫലമായി ഉണ്ടാകുന്ന പരിവർത്തനമാണ് ശുദ്ധ ഡയോപ്സൈഡിന്റെ രൂപീകരണത്തിന് നിദാനം.

അവലംബം തിരുത്തുക

  1. C. D. Gribble, ed. (1988). "The Silicate Minerals". Rutley's Elements of Mineralogy (27th ed.). London: Unwin Hyman Ltd. p. 378. ISBN 0045490112.
  2. Mindat page for Diopside
  3. Handbook of Mineralogy

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയോപ്സൈഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയോപ്സൈഡ്&oldid=1809707" എന്ന താളിൽനിന്ന് ശേഖരിച്ചത്