റോമൻ ചക്രവർത്തിയും (284-305) പരിഷ്കർത്താവുമായിരുന്നു ഡയക്ലീഷ്യൻ. ഗയസ് ഓറീലിയസ് വലേറിയസ് ഡയക്ലിഷ്യാനസ് എന്നാണ് പൂർണമായ പേര്. ഡാൽമേഷ്യയിൽ ഡയോക്ലീഷ്യയിലെ (ഇപ്പോൾ യുഗോസ്ലാവിയയിൽ) സലോണയിൽ (?) ഇദ്ദേഹം 245-ൽ ജനിച്ചു.[3] ഇദ്ദേഹത്തിന്റെ ആദ്യകാലനാമം ഡയക്ലസ് എന്നായിരുന്നു. സൈന്യത്തിൽ ഉന്നത ശ്രേണിയിലെത്തിയ ഇദ്ദേഹം നിരവധി യുദ്ധങ്ങളിൽ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. റോമിലെ നുമേറിയൻ ചക്രവർത്തിയുടെ മരണശേഷം സൈനികർ ഡയക്ലീഷ്യനെ 284-ൽ ഭരണാധികാരിയാക്കി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ ശേഷം, നുമേറിയന്റെ സഹചക്രവർത്തി (കാറിനസ്) യുടെ കൂടി മരണശേഷമാണ് ഇദ്ദേഹം പൂർണ ഭരണാധികാരിയായിത്തീർന്നത്. ചക്രവർത്തിയായ ശേഷം ഇദ്ദേഹം ഡയക്ലിഷൻ എന്ന പേരു സ്വീകരിച്ചു.

ഡയക്ലീഷൻ
51st Emperor of the Roman Empire
Laureate bust of Diocletian
ഭരണകാലം20 November 284 – 1 April 286 (alone)
1 April 286 – 1 May 305 (as Augustus of the east, with Maximian as Augustus of the west)[1]
പൂർണ്ണനാമംDiocles (full name unknown) (from birth to accession);
Caesar Gaius Aurelius Valerius Diocletianus Augustus (as emperor)[2]
ജനനംc. 22 December 244
ജന്മസ്ഥലംSalona (now Solin, Croatia)
മരണം3 December 311 (aged 66)
മരണസ്ഥലംAspalathos (now Split, Croatia)
അടക്കം ചെയ്തത്Diocletian's Palace in Aspalathos. His tomb was later turned into a Christian church, the Cathedral of St. Domnius, which is still standing within the palace at Split.
മുൻ‌ഗാമിNumerian
പിൻ‌ഗാമിConstantius Chlorus and Galerius
ജീവിതപങ്കാളിPrisca
അനന്തരവകാശികൾValeria

കാര്യക്ഷമമായ ഭരണം

തിരുത്തുക

അരനൂറ്റാണ്ടോളം കാലത്തെ അരാജകത്വത്തിനു ശേഷമാണ് ഇദ്ദേഹം ഭരണാധികാരിയായത്. ഭരണമേറ്റെടുത്തതോടെ മാക്സിമിയനെ ഉപചക്രവർത്തി(അഗസ്റ്റസ്)യായും (286) കോൺസ്റ്റാൻഷ്യസ് ക്ലോറസിനെയും ഗലേറിയസിനെയും സീസർമാരായും (293) നിയമിച്ചുകൊണ്ട് നാലുപേരടങ്ങുന്ന ഒരു ഭരണസംവിധാനം (ടെട്രാർക്കി) ഇദ്ദേഹം നടപ്പാക്കി. പ്രവിശ്യാഭരണം കാര്യക്ഷമമാക്കുകയും പ്രവിശ്യാ ഗവണർമാരിൽ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതു നിയന്ത്രിക്കുവാനായി പ്രവിശ്യകളെ പുനർവിഭജിക്കുകയും ചെയ്തു. ഭരണത്തിന്റെ എല്ലാ തലത്തിലും ഇദ്ദേഹം നേരിട്ട് ഇടപ്പെട്ടിരുന്നു. സേനയെ ശക്തിപ്പെടുത്തുകയും സാമ്രാജ്യത്തെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കുകയും ചെയ്തു. ഗാളിലെയും (286) ഈജിപ്റ്റിലെയും (296)വിപ്ലവങ്ങൾ അടിച്ചമർത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ബ്രിട്ടനെ സമ്രാജ്യത്തോടു ചേർത്തു (297). പേർഷ്യക്കാരുടെ മേൽ വിജയം വരിച്ചു (296-97). ഇദ്ദേഹം രാജ്യത്തെ നിയമസംഹിത പുതുക്കുകയും നികുതി സമ്പ്രദായത്തിലും നാണയ വ്യവസ്ഥിതിയിലും പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്തു. 301-ലെ സാമ്പത്തിക പരിഷ്കാരം ഇദ്ദേഹത്തിന് ദോഷകരമായി ബാധിക്കുകയാണുണ്ടായത് എന്നൊരഭിപ്രായവും പ്രചാരത്തിലുണ്ട്. ഇദ്ദേഹത്തിന്റെ മതപരിഷ്കാരങ്ങൾ, പ്രത്യേകിച്ചും 303-ൽ ക്രിസ്താനികളോടുണ്ടായ സമീപനം, എതിർപ്പ് ഉളവാക്കിയിരുന്നു. അനാരോഗ്യത്തെത്തുടർന്ന് 305-ൽ സ്ഥാനത്യാഗം ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വം ഇല്ലാതായതോടെ ടെട്രാർക്കി സമ്പ്രദായം പരാജയപ്പെട്ടു. 313-ൽ ഡയക്ലിഷൻ സലോണയിൽ മരണമടഞ്ഞു.

ചിത്രശാല

തിരുത്തുക
  1. Barnes, New Empire, 4.
  2. Barnes, New Empire, 4. For full imperial titulature, see: Barnes, New Empire, 17–29.
  3. http://www.newadvent.org/cathen/05007b.htm Roman Emperor and persecutor of the Church, born of parents who had been slaves, at Dioclea, near Salona, in Dalmatia, ( Bearth A.D. 245; Death at Salona, A.D. 313.)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയക്ലിഷൻ (245 - 313) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയക്ലീഷൻ&oldid=4143832" എന്ന താളിൽനിന്ന് ശേഖരിച്ചത്