ഡബ്ല്യു മാപ്പ്
(ഡബ്ല്യു മാപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ അറിയുന്നതിനായി നാസയുടെ ഉപഗ്രഹമാണ് വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ്- എന്നറിയപ്പെടുന്ന ഡബ്ല്യൂ മാപ്പ്. മഹാവിസ്ഫോടനത്തെതുടർന്ന് പ്രപഞ്ചത്തിൽ അവശേഷിക്കുന്ന സൂക്ഷ്മ തരംഗങ്ങളെ അടുത്തറിയുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ് | |
---|---|
പൊതു വിവരങ്ങൾ | |
മറ്റ് പേരുകൾ: | മാപ്പ്; എക്സ്പ്ലോറർ 80 |
NSSDC ID: | 2001-027A |
സംഘടന: | നാസ |
വിക്ഷേപണം: | 30 ജൂൺ 2001, 19:46 UTC |
വിക്ഷേപിച്ച സ്ഥലം: | Cape Canaveral Air Force Station |
വിക്ഷേപണ വാഹനം: | ഡെൽറ്റ II 7425-10 |
ദൌത്യത്തിന്റെ ദൈർഘ്യം: |
23 years, 4 months and 27 days പിന്നിട്ടു |
പിണ്ഡം: | 840 കിലോഗ്രാം |
സ്ഥാനം: | L2 |
ഭ്രമണപഥം: | Lissajous orbit |
ഉപകരണങ്ങൾ | |
കെ-ബാൻഡ് 23 GHz: | 52.8 MOA beam |
കെഎ-ബാൻഡ് 33 GHz: | 39.6 MOA beam |
ക്യു-ബാൻഡ് 41 GHz: | 30.6 MOA beam |
വി-ബാൻഡ് 61 GHz: | 21 MOA beam |
ഡബ്ല്യു-ബാൻഡ് 94 GHz: | 13.2 MOA beam |
വെബ് വിലാസം: | http://map.gsfc.nasa.gov |
References: [1][2][3] |
2001 ജൂൺ 30-ന് ഫ്ലോറിഡയിലെ കേപ്കനാവലിൽ നിന്നുമാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. പ്രപഞ്ചത്തിലെ സൂക്ഷ്മതരംഗങ്ങളെക്കുറിച്ച് ആദ്യകാല പഠനങ്ങൾ നടത്തയ ഡോ. ഡേവിഡ് വിൽക്കിൻസൺ എന്ന ശാസ്ത്രജ്ഞന്റെ പേരാണ് ഈ ഉപഗ്രഹത്തിന് നൽകിയിട്ടുള്ളത്. പ്രപഞ്ചത്തിന്റെ ഫോസിൽ എന്ന് വിശേഷിപ്പിക്കുന്ന സൂക്ഷ്മതരംഗങ്ങളുടേ പശ്ചാത്തലത്തെക്കുറിച്ച് ഈ ഉപഗ്രഹം നടത്തിയ നിരീക്ഷണ ഫലങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യത്തെ മാപ്പ് 2003-ൽ നാസ പുറത്തിറക്കി.