ഡബ്ല്യു.ആർ. വരദരാജൻ
തമിഴ്നാട്ടിലെ ഒരു കമ്യൂണിസ്റ്റ് നേതാവും, ട്രേഡ് യൂനിയൻ നേതാവുമായിരുന്നു ഡബ്ല്യു.ആർ. വരദരാജൻ (ജൂലൈ 22 1946 - ഫെബ്രുവരി 11 2010). സി.പി.ഐ.എമ്മിന്റെ[1] കേന്ദ്രകമ്മറ്റിയംഗവും, സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു[2] വരദരാജൻ.
ഡബ്ല്യു.ആർ. വരദരാജൻ | |
---|---|
ജനനം | ജൂലൈ 22, 1946 |
മരണം | ഫെബ്രുവരി 11, 2010 | (പ്രായം 63)
ദേശീയത | ഇന്ത്യൻ |
തമിഴ് അരശു കഴകത്തിലൂടെയാണ് വരദരാജൻ രാഷ്ട്രീയരംഗത്തെത്തുന്നത്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനായ വരദരാജൻ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായിരുന്നു. 1963-ൽ അദ്ദേഹം സി.പി.ഐ.എമ്മിൽ ചേർന്നു. 1989-ലെ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ വില്ലിവാക്കം അസംബ്ലി മണ്ഡലത്തിൽ നിന്നു തമിഴ്നാട് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 99571 വോട്ടുകൾ ലഭിച്ചു (ആകെ വോട്ട് ചെയ്തതിന്റെ 46.77%)[3]. 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസ്സിലെ ഇ.കലനോടു മത്സരിച്ചു പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പിൽ വരദരാജന് 71963 വോട്ടുകൾ (33.79%) നേടി രണ്ടാം സ്ഥാനത്തെത്താനായേ കഴിഞ്ഞുള്ളൂ[4].
മരണം
തിരുത്തുക2010 ഫെബ്രുവരി 11-ന് വരദരാജനെ കാണാനില്ലെന്നു പറഞ്ഞ് ഭാര്യ ചെന്നൈ പോലീസിൽ ഒരു പരാതി നൽകി. പോലീസ് നടത്തിയ പരിശോധയിൽ വരദരാജൻ രണ്ടു മരണക്കുറിപ്പുകൾ എഴുതി വെച്ചിരുന്നതായി കണ്ടു[5]. ഫെബ്രുവരി 6-നു എഴുതിയ അത്തരമൊരു കത്തിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സൂചിപ്പിരുന്നു. ചില കാരണങ്ങളാൽ ഇദ്ദേഹത്തെ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റിയിൽ നിന്നു പുറത്താക്കിയിരുന്നു. തമിഴ്നാട് പോലീസ് നടത്തിയ വ്യാപക തിരച്ചിലിനെത്തുടർന്ന് ഫെബ്രുവരി 20-ന് ചെന്നൈക്കടുത്തുള്ള പൊറൂർ തടാകക്കരയിൽ വരദരാജന്റെ മൃതദേഹം കണ്ടെടുത്തു[6][7][8].
ഇദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയാണ്. ഒരു മകളും, രണ്ടു ആൺമക്കളുമുണ്ട്.
അവലംബം
തിരുത്തുക- ↑ "People's Democracy". Archived from the original on 2012-02-05. Retrieved 2010-02-22.
- ↑ "Consensus eludes EPF meet. Tribune India. 20 July 2004". Archived from the original on 2011-02-13. Retrieved 2010-02-22.
- ↑ "ECI: Statistical Report 1989 elections" (PDF). Archived from the original (PDF) on 2009-03-06. Retrieved 2010-02-22.
- ↑ "ECI: Statistical Report 1991 elections" (PDF). Archived from the original (PDF) on 2007-09-30. Retrieved 2010-02-22.
- ↑ "Special teams formed to locate W.R. Varadarajan". The Hindu. 19 February 2010. Archived from the original on 2010-02-22. Retrieved 22 February 2010.
- ↑ Kolappan, B. (21 February 2010). "Body from lake identified as that of CPI(M) leader". The Hindu. Archived from the original on 2010-02-23. Retrieved 22 February 2010.
- ↑ "Body found in lake may be of missing CPM leader WR". Indian Express. 22 February 2010. Retrieved 22 February 2010.
- ↑ Das, Swati (20 February 2010). "Veteran CPM leader from TN missing". The Pioneer. Retrieved 22 February 2010.