വാണിജ്യകാര്യങ്ങൾക്കായി ഉപയോഗിക്കുന്നതും ഭൂമിയെ തുടർച്ചയായി വലയം ചെയ്യാൻ പ്രാപ്തിയുള്ളതുമായ പ്രഥമ യു. എസ്. ട്രാൻസ്പോർട്ട് വിമാനമാണ് ഡഗ്ലസ് ഡിസി-3. സ്കൈട്രെയിൻ എന്നറിയപ്പെടുന്ന ഈ വിമാനം യു.എസ്. ആർമിയിൽ C-47 എന്നും, യു. എസ്. നേവിയിൽ R4D എന്നും റോയൽ എയർഫോഴ്സിൽ (ബ്രിട്ടൻ) ഡക്കോട്ട എന്നും അറിയപ്പെടുന്നു. 1935 ഡിസംബർ 17-ന് പ്രഥമ പരീക്ഷണ പറക്കൽ നടത്തിയ ഇതിന്റെ ഉപജ്ഞാതാവ് യു.എസ്സിലെ ഡഗ്ലസ് എയർക്രാഫ്ററ് കമ്പനിയുടെ സ്ഥാപകനും വിമാന രൂപകല്പനാ വിദഗ്ദ്ധനുമായ ഡൊണാൾഡ് വിൽസ് ഡഗ്ലസ്സാണ്.[2] സിവിലിയൻ ഉപയോഗത്തിനുള്ളതാണെങ്കിലും രണ്ടാം ലോകയുദ്ധം വന്നതോടെ അതിനനുയോജ്യമായ രീതിയിലും ഡഗ്ലസ് ഡിസികൾ നിർമിച്ചു തുടങ്ങി. രണ്ടു എൻജിനുകളുള്ള ഇതിലെ എൻജിനുകളെ മാറ്റി ഒരു ഗ്ലൈഡർ ആയും ഇവ നിർമ്മിക്കപ്പെട്ടിരുന്നു. നീളം കുറഞ്ഞ റൺവേകളിൽ നിന്ന് വേഗത്തിൽ പറന്നുയരാനും പറന്നിറങ്ങാനും, വളരെ സുഖകരമായ രീതിയിൽ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയുമായിരുന്നു. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും അറ്റകുറ്റപ്പണികൾ കുറഞ്ഞതുമായ വിമാനമായിരുന്നെങ്കിലും കൂടുതൽ മെച്ചപ്പെട്ട ആധുനിക മോഡലുകൾ രംഗത്തെത്തിയതോടെ ഇവയുടെ നിർമ്മാണം 1945-ൽ നിറുത്തിവച്ചു.

ഡഗ്ളസ് ഡിസി - 3
A DC-3 operated by Flygande Veteraner in Sweden
Role Airliner and transport aircraft
Manufacturer Douglas Aircraft Company
First flight December 17, 1935
Introduced 1936
Status More than 400 2011—ലെ കണക്കുപ്രകാരം in limited use
Produced 1936–1942, 1950
Number built 607[1]
Developed from Douglas DC-2
Variants Douglas C-47 Skytrain
Lisunov Li-2
Basler BT-67
Conroy Turbo Three
Conroy Tri-Turbo-Three
  1. Francillon 1979, pp. 217–251.
  2. http://www.centennialofflight.gov/essay/Dictionary/douglas/DI130.htm Archived 2012-03-16 at the Wayback Machine. Donald W. Douglas.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഗ്ളസ് ഡിസി - 3 എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡഗ്ളസ്_ഡിസി_-_3&oldid=3804839" എന്ന താളിൽനിന്ന് ശേഖരിച്ചത്