1947-ലെ ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് ജനങ്ങളുടെ ഇരുരാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റങ്ങളും തിക്താനുഭവങ്ങളെയും പശ്ചാത്തലമാക്കി ഖുശ്വന്ത് സിങ് രചിച്ച നോവലാണ് ട്രെയിൻ റ്റു പാകിസ്താൻ. 184 പുറങ്ങളുള്ള ഈ നോവലിൽ നിരവധി കഥാപാത്രങ്ങളെ വായനക്കാരന് അടുത്തറിയാനാകും. വൈവിധ്യമാർന്ന ജീവിത പരിസരങ്ങളിൽ നിന്നുള്ളവരുടെ വിശകലനത്തിലൂടെ അക്കാലത്തെ സാമൂഹ്യ സാംസ്കാരിക അന്തരീക്ഷത്തെ ഈ നോവൽ അടയാളപ്പെടുത്തുന്നു.

ട്രെയിൻ റ്റു പാകിസ്താൻ
First edition
കർത്താവ്ഖുശ്വന്ത് സിങ്
രാജ്യംഇന്ത്യ
ഭാഷEnglish
സാഹിത്യവിഭാഗംHistorical novel
പ്രസാധകർChatto & Windus
പ്രസിദ്ധീകരിച്ച തിയതി
1956
മാധ്യമംPrint (Hardback & Paperback)
ഏടുകൾ181
ISBN0-8371-8226-3 (reissue)

സാംസ്കാരിക അവബോധവും സാമൂഹ്യഘടനയും

തിരുത്തുക

184 പുറങ്ങളുള്ള ഈ നോവലിൽ നിരവധി കഥാപാത്രങ്ങളെ വായനക്കാരന് അടുത്തറിയാനാകും. വൈവിധ്യമാർന്ന ജീവിത പരിസരങ്ങളിൽ നിന്നുള്ളവരുടെ വിശകലനത്തിലൂടെ അക്കാലത്തെ സാമൂഹ്യ സാംസ്കാരിക അന്തരീക്ഷത്തെ ഈ നോവൽ അടയാളപ്പെടുത്തുന്നു. “ഹിന്ദുക്കളാണ് കൃത്യമായ ആസൂത്രണത്തോടെ കൊല ചെയ്യാനാരംഭിച്ചതെരംഭിച്ചതെന്ന് മുസ്ലീങ്ങളും മുസ്ലീങ്ങളെ ഹിന്ദുക്കളും പഴിക്കുന്നു. യാഥാർത്ഥ്യം രണ്ടു വശത്തും ആളുകൾ ക്രൂരമായി കൊല ചെയ്യപ്പെട്ടു. രണ്ടു പേരും പരസ്പരം വെടി വയ്ക്കുകയും കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയും ചെയ്തു. രണ്ടു പേരും മുറിവേൽപ്പിച്ചു. രണ്ടു പേരും മാനഭംഗപ്പെടുത്തി”(1).[1]

പാകിസ്താൻ ഇന്ത്യ അതിർത്തിയിലുള്ള മനോ മജ്‌ര എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മുസ്ലീം - സിഖ് വിശ്വാസികൾ ഗ്രാമത്തിൽ ഒരുമയോടെ കഴിയുകയാണ്. പുറം ലോകത്തെ കാര്യങ്ങളിൽ അവർ വലിയ താത്പര്യം കാട്ടിയില്ല. കുപ്രചരണങ്ങളിലൂടെയും കിംവദന്തികളിലൂടെയുമാണ് അവരിലേക്ക് വിവരങ്ങളെത്തിയിരുന്നത്, എന്നത് അവരെ എളുപ്പം വികാരവിധേയമാക്കി. സർക്കാർ അടുത്ത ദിവസങ്ങളിൽ മനോ മജ്‌രയിലെ മുസ്ലീംങ്ങളെ അവരുടെ സുരക്ഷക്കായി പാകിസ്താനിലെത്തിക്കുമെന്ന് അറിഞ്ഞ ഒരു മുസൽമാൻ ചോദിച്ചു, “ പാകിസ്താനുമായി നമുക്കെന്ത്? നമ്മളിവിടെ ജനിച്ചു. നമ്മുടെ പിതാ മഹാന്മാരും. സിഖ് ജനതയോടൊപ്പം സാഹോദര്യത്തോടെയാണ് നാം ജീവിച്ചത്”

പാകിസ്താനിലേക്കു പോകാനായി മുസ്ലീങ്ങൾ അഭയാർത്ഥി ക്യാംപിലേക്കെത്തിയപ്പോഴാണ് മത ഭ്രന്തന്മാരുടെ പ്രേരണയ്ക്കിരയായി ഒരു സംഘം സിഖുകാർ പാകിസ്താനിലേക്കുള്ള ട്രെയിനിൽ കൂട്ടക്കൊല നടത്തിയത്.

ഈ കൃതിയെ അധികരിച്ച് 1998 ൽ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. പമേല റൂക്സ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിർമൽ പാണ്ഡെ, മോഹൻ അഗസ്തെ, രജിത് കപൂർ, ദിവ്യ ദത്ത തുടങ്ങിയവർ അഭിനയിച്ചു.

  1. "Book Review: Khuswants Singh's 'Train to Pakistan'". India Today. Retrieved 1 October 2014.
"https://ml.wikipedia.org/w/index.php?title=ട്രെയിൻ_റ്റു_പാകിസ്താൻ&oldid=3086520" എന്ന താളിൽനിന്ന് ശേഖരിച്ചത്