ട്രപീസിയം (അസ്ഥി)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2009 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ട്രപീസിയം അസ്ഥി (ഗ്രേറ്റർ മൾട്ടാൻഗുലാർ അസ്ഥി) കൈക്കുഴയിലെ ഒരു കാർപൽ അസ്ഥിയാണ്.
Bone: {{{Name}}} | |
---|---|
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം). പ്രോക്സിമൽ: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ് അസ്ഥി, C=ട്രൈക്വിട്രൽ അസ്ഥി, D=പിസിഫോം അസ്ഥി ഡിസ്റ്റൽ: E=ട്രപീസിയം, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് അസ്ഥി| | |
ഇടത്തേ ട്രപീസിയം അസ്ഥി | |
Gray's | subject #54 225 |
Articulations | ഒന്നാം മെറ്റാകാർപൽ ഡിസ്റ്റൽ വശത്ത് സ്കാഫോയ്ഡ് പ്രോക്സിമൽ വശത്ത് ട്രപിസോയ്ഡ് മീഡിയൽ വശത്ത് രണ്ടാം മെറ്റാകാർപൽ മീഡിയൽ വശത്ത് |
MeSH | Trapezium+Bone |
പാമാർ പ്രതലത്തിൽ (കൈപ്പത്തിയുടെ വശത്ത്/മുൻ വശത്ത്) കാണുന്ന ആഴമുള്ള തോടുപോലുള്ള ഭാഗം കാരണം ട്രപ്പീസിയത്തിനെ തിരിച്ചറിയാൻ എളുപ്പമാണ്. കാർപൽ അസ്ഥികളിൽ സ്കഫോയ്ഡിനും ഒന്നാമത് മെറ്റാകാർപലിനും (തള്ളവിരലിലെ മെറ്റാകാർപൽ) ഇടയിൽ റേഡിയൽ വശത്തായാണ് ഇതിന്റെ സ്ഥാനം. ഉരഗങ്ങളിലെയും ഉഭയജീവികളിലെയും ഒന്നാമത് ഡിസ്റ്റൽ കാർപലിന് തത്തുല്യമാണ് ട്രപീസിയം അസ്ഥി.
ഗ്രീക്ക് ഭാഷയിൽ ട്രപീസിയോൺ (തുല്യമല്ലാത്ത ചതുഷ്കോണം) എന്ന വാക്കിൽ നിന്നാണ് ഈ അസ്ഥിയുടെ പേര് ഉടലെടുത്തത്. ട്ര എന്നാൽ നാല് എന്നും പെസ എന്നാൽ കാലെന്നോ വക്കെന്നോ അർത്ഥമുള്ളതിനാൽ ചെറിയ മേശ എന്നും ഈ വാക്കിന് അർത്ഥമുണ്ട്.
പ്രതലങ്ങൾ
തിരുത്തുകസുപ്പീരിയർ പ്രതലം മുകളിലേക്കും മീഡിയൽ വശത്തേയ്ക്കും തിരിഞ്ഞാണിരിക്കുന്നത്. മീഡിയൽ ഭാഗത്ത് ഇത് മിനുസമുള്ളതും ലാറ്ററൽ ഭാഗത്ത് പരുക്കനുമാണ്. സ്കഫോയ്ഡ് അസ്ഥിയോട് ഈ പ്രതലം സന്ധിക്കുന്നു. ലാറ്ററൽ പ്രതലം ഇതിന്റെ തുടർച്ചയാണ്.
ഇൻഫീരിയർ പ്രതലം ഓവൽ ആകൃതിയുള്ളതും ഒരു വശത്തുനിന്ന് മറുവശത്തേയ്ക്ക് നോക്കുമ്പോൾ അവതലവും (കോൺകേവ്) മുന്നിൽ നിന്ന് പിന്നിലേക്ക് നോക്കുമ്പോൾ ഉത്തലവുമാണ്. ഒന്നാമത് മെറ്റാകാർപൽ അസ്ഥിയുടെ ബേസുമായി കുതിര സവാരിക്കുപയോഗിക്കുന്ന സാഡിൽ പോലുള്ള ഈ പ്രതലം സന്ധിക്കുന്നു. തള്ളവിരൽ കൊണ്ട് മറ്റു വിരലുകളെ തൊടാൻ സാധിക്കുന്നത് (ഒപ്പോസിഷൻ എന്ന ചലനം) ഈ ആകൃതി കൊണ്ടു കൂടിയാണ്.
ഡോർസൽ പ്രതലവും മിനുസമുള്ളതാണ്.
പാമാർ പ്രതലം ഇടുങ്ങിയതും പരുക്കനുമാണ്. ഇതിന്റെ മുകൾ ഭാഗത്ത് ഒരു ആഴമുള്ള തോട് (ഗ്രൂവ്) പോലെയുള്ള ഭാഗമുണ്ട്. ഫ്ലെക്സർ കാർപൈ റേഡിയാലിസ് എന്ന പേശിയുടെ ടെണ്ടൻ ഇതിലൂടെയാണ് കടന്നു പോകുന്നത്. ഈ പ്രതലത്തിൽ നിന്നാണ് ഒപ്പോണൻസ് പോളിസിസ് അബ്ഡക്റ്റർ പോളിസിസ് ബ്രെവിസ് ഫ്ലെക്സർ പോളിസിസ് ബ്രെവിസ് എന്നീ പേശികൾ ഉദ്ഭവിക്കുന്നത്. ട്രാൻസ്വേഴ്സ് കാർപൽ ലിഗമെന്റും ഈ പ്രതലവുമായി യോജിക്കുന്നുണ്ട്.
ലാറ്ററൽ പ്രതലം വീതിയുള്ളതും ലിഗമെന്റുകൾ യോജിക്കുന്നതിനാൽ പരുക്കനുമാണ്.
മീഡിയൽ പ്രതലത്തിൽ രണ്ട് ഫേസറ്റുകളുണ്ട് (അസ്ഥികൾ സന്ധിക്കുന്ന ഭാഗം). മുകളിലുള്ള അവതലവും വലുതുമായ ഫേസറ്റിൽ ട്രപ്പിസോയ്ഡ് അസ്ഥിയും; താഴെയുള്ള ചെറുതും അണ്ഡാകൃതിയുള്ളതുമായ ഫേസറ്റിൽ രണ്ടാമത്തെ മെറ്റാകാർപലും സന്ധിക്കുന്നു.
ട്രപീസിയത്തിന്റെ ട്യൂബർക്കിൾ
തിരുത്തുകട്രപ്പീസിയത്തിന്റെ ട്യൂബർക്കിൾ (tubercle of trapezium) അബ്ഡക്റ്റർ പോളിസിസ് ബ്രെവിസ് പേശി ചിലപ്പോൾ സന്ധിക്കുന്ന ഒരു മുഴയാണ്.
ഇവയും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
ട്രപീസിയം അസ്ഥി
-
ഇടത്തേ കയ്യിലെ അസ്ഥികൾ (ഡോർസൽ പ്രതലം).
-
കൈക്കുഴയിലെ ലിഗമെന്റുകൾ. മുന്നിൽ നിന്നുള്ള കാഴ്ച്ച.
-
ചൂണ്ടുവിരലിലെ ടെണ്ടനുകളും വിൻകുല ടെണ്ടിനയും.
-
കൈക്കുഴയ്ക്ക് തിരശ്ചീനമായുള്ള ഛേദം.