ടോയിൻ അബ്രഹാം
ഒരു നൈജീരിയൻ ചലച്ചിത്ര നടിയും ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമാണ്[1][2] ടോയിൻ അബ്രഹാം[3] (ജനനം. ഒലുട്ടോയിൻ ഐമാഖു).
ടോയിൻ അബ്രഹാം | |
---|---|
ജനനം | |
ദേശീയത | നൈജീരിയൻ |
തൊഴിൽ |
|
സജീവ കാലം | 2003– ഇന്നുവരെ |
ആദ്യകാലജീവിതം
തിരുത്തുകതെക്കൻ നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ഔചി എന്ന പട്ടണത്തിലാണ് ഐമാഖു ജനിച്ചത്, പക്ഷേ തന്റെ ആദ്യകാല ജീവിതം തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒയോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഇബാദാനിലാണ് ചെലവഴിച്ചത്.[4] അവർ ഒസുൻ സ്റ്റേറ്റ് പോളിടെക്നിക് ഐറിയിലേക്ക് പോകുകയും 1999-2002 ൽ അവർ അവിടെനിന്നും പ്രീ-നാഷണൽ ഡിപ്ലോമയും ഓർഡിനറി നാഷണൽ ഡിപ്ലോമയും നേടി. ഇബാദാൻ പോളിടെക്നിക്കിൽ നിന്ന് മാർക്കറ്റിംഗിൽ ഉയർന്ന ദേശീയ ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടി.[5] ടോയിൻ അബ്രഹാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ബ്ലാക്ക് വാൽ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.[6]
കരിയർ
തിരുത്തുക2003-ൽ നൈജീരിയൻ ചലച്ചിത്ര നടി ബക്കി റൈറ്റ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഇബാദാൻ സന്ദർശിച്ചപ്പോൾ അഭിനയിക്കാൻ തുടങ്ങി.[7] കാലക്രമേണ, ടോണിൻ അബ്രഹാം അലാനി ബാബ ലബേക്ക്, എബിമി നി. തുടങ്ങി നിരവധി നൈജീരിയൻ ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു.[8] 2013-ലെ മികച്ച ഹോളിവുഡ് അവാർഡിനിടെ എബിമി നി എന്ന യൊറൂബ ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള നാമനിർദ്ദേശം ചെയ്യപ്പെട്ടു. ജോയ് മുയിവയ്‌ക്കൊപ്പം യൊറൂബ ചിത്രത്തിലെ അയ്താലെ എന്ന ചിത്രത്തിലെ മികച്ച നായികയായി തിരഞ്ഞെടുക്കപ്പെട്ടു.[9] അഭിനയ ജീവിതത്തെ അടിസ്ഥാനമാക്കി, ടോയിനെ രാഷ്ട്രീയക്കാർ അവർക്ക് വേണ്ടി പ്രചാരണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 2015-ൽ നൈജീരിയ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്റെ വീണ്ടും തിരഞ്ഞെടുപ്പിനായുള്ള ഒരു പരിപാടിയിൽ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയ്ക്കായി (പിഡിപി)[10] മരിക്കാൻ തയാറാണെന്ന് നടി പറഞ്ഞു. എന്നാൽ പിന്നീട് ആരാധകരോട് മാപ്പ് ചോദിക്കാൻ അവർ രംഗത്തെത്തി. ഒരു രാഷ്ട്രീയക്കാരനും വേണ്ടി രക്തം ചൊരിയരുതെന്ന് നൈജീരിയക്കാരോട് അഭ്യർത്ഥിച്ചു.[11]
അവലംബം
തിരുത്തുക- ↑ Desola Ade-Unuigbe. "Toyin Aimakhu: We haven't done our Traditional and White Wedding Because There is no Money". BellaNaija. Retrieved 20 February 2015.
- ↑ Classic Peter. "Welcome to ThisDayVibes". thisdayvibes.com. Archived from the original on 2015-02-20. Retrieved 20 February 2015.
- ↑ "Nollywood Star, Aimakhu Now To Be Called Toyin Abraham". Channels Television. Channels TV. Channels TV. 29 December 2016. Retrieved 30 December 2016.
- ↑ "Toyin Abraham, husband reconcile after rumoured marriage crash". Vanguard News. Retrieved 20 February 2015.
- ↑ "No regret dating a junior actor –Toyin Abraham". The Punch - Nigeria's Most Widely Read Newspaper. Retrieved 20 February 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ""Black Val" Toyin Abraham, Iyabo Ojo, Dayo Amusa, Desmond Elliott attend premiere". Pulse.ng. Chidumga Izuzu. Retrieved 16 February 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Find Out the Red Hot Gift Toyin Aimakhu received from hubby Adeniyi Williams for Valentine's Day!". BellaNaija. Retrieved 20 February 2015.
- ↑ "Archived copy". Archived from the original on 2015-02-20. Retrieved 2015-02-20.
{{cite web}}
: CS1 maint: archived copy as title (link) - ↑ Editor. "Dayo Amusa tops BON Awards nominees' list - Nigerian Entertainment Today - Nigeria's Number 1 Entertainment Daily". Nigerian Entertainment Today - Nigeria's Number 1 Entertainment Daily. Retrieved 20 February 2015.
{{cite web}}
:|author=
has generic name (help) - ↑ "I am ready to die for PDP-Toyin Aimakhu". Gistmaster (in ഇംഗ്ലീഷ്). 2015-03-02. Archived from the original on 2018-07-26. Retrieved 2018-01-03.
- ↑ "Nollywood Actress Toyin Aimakhu Reacts To Buhari's Victory - Pulse TV News". Pulse TV News. Jason. Retrieved 2 April 2015.