ടോമി ഫ്ലവേഴ്സ്
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി കമ്പ്യൂട്ടറുമായി കാര്യമായ സാമ്യമുള്ള കൊളോസസ്സ് എന്ന ഇലക്ട്രോണിക് കോഡ് ബ്രെയ്ക്കിംഗ് സിസ്റ്റം കണ്ടുപിടിച്ചയാളാണ് ടോമി ഫ്ലവേഴ്സ് (ജനനം:1905 മരണം:1998).[1] മൂർ നിയമം യാഥാർത്ഥ്യമാക്കിയ ഇലക്ട്രോണിക് ഉപകരണവും കൊളോസസ്സ് ആയിരുന്നു. ഔദ്യാഗിക രഹസ്യനിയമ പ്രകാരം മറച്ചുവച്ചിരുന്നതിനാൽ 1970 ഓടെയാണ് ഫ്ലവേഴ്സ് നൽകിയ സംഭാവനകളേ ലോകം അറിഞ്ഞത്.
ടോമി ഫ്ലവേഴ്സ് | |
---|---|
ജനനം | Thomas Harold Flowers 22 ഡിസംബർ 1905 Poplar, London, England |
മരണം | 28 ഒക്ടോബർ 1998 Mill Hill, London, England | (പ്രായം 92)
ദേശീയത | British |
വിദ്യാഭ്യാസം | University of London |
തൊഴിൽ | Engineer |
അറിയപ്പെടുന്നത് | Colossus computer |
ജീവിതപങ്കാളി(കൾ) | Eileen Margaret Green
(m. 1935) |
കുട്ടികൾ | 2 |
മുൻകാലജീവിതം
തിരുത്തുക1905 ഡിസംബർ 22-ന് ലണ്ടനിലെ ഈസ്റ്റ് എൻഡിലെ പോപ്ലറിലെ 160 ആബട്ട് റോഡിൽ ഒരു ഇഷ്ടികപ്പണിക്കാരന്റെ മകനായി ഫ്ലവേഴ്സ് ജനിച്ചു.[2]വൂൾവിച്ചിലെ റോയൽ ആഴ്സണലിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അപ്രന്റീസ്ഷിപ്പ് എടുക്കുമ്പോൾ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടുന്നതിനായി അദ്ദേഹം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സായാഹ്ന ക്ലാസുകളിൽ പങ്കെടുത്തു.[2] 1926-ൽ അദ്ദേഹം ജനറൽ പോസ്റ്റ് ഓഫീസിന്റെ (GPO) ടെലികമ്മ്യൂണിക്കേഷൻ ബ്രാഞ്ചിൽ ചേർന്നു, 1930-ൽ വടക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ഡോളിസ് ഹില്ലിലുള്ള പോസ്റ്റ് ഓഫീസ് റിസർച്ച് സ്റ്റേഷനിൽ ജോലിക്ക് പോയി. 1935-ൽ അദ്ദേഹം എലീൻ മാർഗരറ്റ് ഗ്രീനിനെ വിവാഹം കഴിച്ചു. രണ്ട് മക്കളാണുണ്ടായിരുന്നത്, ജോണും, കെന്നത്തും.[2]
1935 മുതൽ ടെലിഫോൺ എക്‌സ്‌ചേഞ്ചുകളിൽ ഇലക്‌ട്രോണിക്‌സിന്റെ ഉപയോഗത്തെക്കുറിച്ച് പര്യവേക്ഷണം ചെയ്‌ത അദ്ദേഹം 1939-ഓടെ ഒരു ഇലക്‌ട്രോണിക് സംവിധാനം സാധ്യമാണെന്ന് ബോധ്യപ്പെട്ടു. ഇലക്ട്രോണിക്സിലേക്ക് മാറുന്നതിനുള്ള ഒരു പശ്ചാത്തലം അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഡിസൈനുകൾക്ക് സാധിക്കുമെന്ന് മനസ്സിലാക്കി.
രണ്ടാം ലോകമഹായുദ്ധം
തിരുത്തുക1941 ഫെബ്രുവരിയിൽ ലണ്ടനിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) വടക്ക് പടിഞ്ഞാറുള്ള സർക്കാർ കോഡ് ബ്രേക്കിംഗ് സ്ഥാപനമായ ബ്ലെച്ച്‌ലി പാർക്കിൽ ജോലി ചെയ്തിരുന്ന അലൻ ട്യൂറിംഗ് അദ്ദേഹത്തിന്റെ ഡയറക്ടർ ഡബ്ല്യു. ഗോർഡൻ റാഡ്‌ലിയോട് സഹായം അഭ്യർത്ഥിച്ചപ്പോഴാണ് ബക്കിംഗ്ഹാംഷെയറിൽ വച്ച് യുദ്ധകാല കോഡ് ബ്രേക്കിംഗുമായി ബന്ധപ്പെട്ട് ഫ്ലവേഴ്സ് ആദ്യം പ്രവർത്തിക്കുന്നത്.[3] ജർമ്മൻ എനിഗ്മ കോഡുകൾ ഡീക്രിപ്റ്റ് ചെയ്യാൻ ട്യൂറിംഗ് വികസിപ്പിച്ചെടുത്ത റിലേ-അധിഷ്ഠിത ബോംബെ( Bombe) മെഷീനായി ഫ്ലവേഴ്‌സ് ഒരു ഡീകോഡർ നിർമ്മിക്കണമെന്ന് ട്യൂറിംഗ് ആഗ്രഹിച്ചു.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക
- ↑ Lee, John A. N. (1995). International Biographical Dictionary of Computer Pioneers. Taylor & Francis. p. 306. ISBN 9781884964473.
- ↑ 2.0 2.1 2.2 http://www.oxforddnb.com/view/article/71253
- ↑ Randell 2006, p. 144