ഭൂപ്രതലത്തിനടിയിൽ കൂടി ഒഴുകുന്ന ലണ്ടനിലെ ഒരു നദിയാണ് ടൈബേൺ നദി. മുമ്പ് തൂക്കിക്കൊലയ്ക്ക് കുപ്രസിദ്ധമായിരുന്നു ഈ നദീതീരം. മധ്യകാലഘട്ടത്തിൽ നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ ഒരു മുഖ്യ സ്രോതസ്സ് ടൈബേൺ നദിയായിരുന്നു.

ലണ്ടനിലുള്ള ഒരു ആന്റിക് ഷോപ്പ് അവരുടെ ഷോപ്പിനടിയിൽ കൂടി ടൈബേൺ നദി ഒഴുകുന്നതായി അവകാശപ്പെടുന്നു.

നദിയുടെ ഉദ്ഭവം തിരുത്തുക

ഹാംപ്സ്റ്റെഡ് ഉന്നതതടങ്ങളിലെ രണ്ടു ഭൂഭാഗങ്ങളിൽ നിന്നാണ് ടൈബേൺ നദി ഉദ്ഭവിച്ചിരുന്നത്. റീജന്റ് ഉദ്യാനവും ഗ്രീൻ പാർക്കും കടന്ന്, ടൈബേൺ തേംസ് നദിയിലേക്കൊഴുകിയെത്തിയിരുന്നു. ബക്കിങ്ഹാം കൊട്ടാരം നിലകൊള്ളുന്ന പ്രദേശത്തിനടുത്താണ് ഈ സംഗമം സംഭവിക്കുന്നത്.

ടൈബേൺ നദി ഇപ്പോൾ പൂർണമായും ഭൂപ്രതലത്തിനടിയിലൂടെയാണൊഴുകുന്നത്. ഈ പ്രദേശത്ത് ഇപ്പോഴുള്ള മാർബിൾ കമാനത്തിനടുത്തായി മുമ്പ് കുറ്റവാളികളെ കൊല്ലുന്നതിനുള്ള തൂക്കുമരങ്ങൾ സ്ഥാപിച്ചിരുന്നു. ആദ്യകാലത്ത് സ്ഥിരമായി ഉറപ്പിച്ച നിലയിലായിരുന്നു ഇവ. 18-ആം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇളക്കി മാറ്റാവുന്ന തരത്തിൽ ഇവ സ്ഥാപിക്കപ്പെട്ടു. ആഭ്യന്തരയുദ്ധകാലത്തെ പ്രമുഖ നേതാക്കളായിരുന്ന ഒളിവർ ക്രോംവെൽ, ഹെന്റി അയർട്ടൻ തുടങ്ങിയവരുടെ അസ്ഥികൂടങ്ങൾ 1661-ൽ ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈബേൺ നദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൈബേൺ_നദി&oldid=3633007" എന്ന താളിൽനിന്ന് ശേഖരിച്ചത്