ടൈഗർ ലില്ലി
ഏഷ്യൻ ലില്ലി ഇനമാണ് ഇനത്തിൽ പെട്ട പുഷ്പമാണ് ടൈഗർ ലില്ലി. ഇത് ഏകബീജപത്രികളിലെ ലില്ലിയേസി സസ്യകുടുംബത്തിൽപ്പെടുന്നു. ഈ പുഷ്പത്തിന്റെ ശാസ്ത്രനാമം ലിലിയം ടൈഗ്രിനം എന്നാണ്. മുൻകാലങ്ങളിൽ ലിലിയം ലാൻസിഫോളിയം എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ചൈനയാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. കൊറിയ, ജപ്പാൻ, അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ ഇത് ധാരാളമായി വളരുന്നുണ്ട്.
ടൈഗർ ലില്ലി | |
---|---|
ടൈഗർ ലില്ലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | lancifolium
|
Binomial name | |
Lilium lancifolium |
സസ്യഘടന
തിരുത്തുകടൈഗർ ലില്ലി സസ്യം ഏകദേശം 12 മീറ്റർ വരെ ഉയരത്തിൽ വളരും. കൂട്ടമായി വളരുന്ന ഇതിന്റെ കന്ദം കട്ടിയുള്ളതാണ്. കടും നീല ലോഹിത വർണത്തിലുള്ള കാണ്ഡത്തിൽ വെളുത്ത രോമങ്ങൾ കാണപ്പെടുന്നു. ഇലകൾക്ക് തിളക്കമുള്ള പച്ച നിറമായിരിക്കും. 12-20 സെന്റിമീറ്റർ വരെ നീളമുള്ള ഇലകൾക്ക് വീതി കുറവാണ്. ഇലകളുടെ അരികുകൾ പരുപരുപ്പുള്ളതായിരിക്കും. മൂപ്പെത്തിയ ഇലകളുടെ കക്ഷ്യങ്ങളിൽനിന്ന് കറുപ്പുകലർന്ന കടും നീലലോഹിത വർണത്തിലുള്ള ചെറു കന്ദങ്ങളുണ്ടാകുന്നു. ഈ ചെറു കന്ദങ്ങൾ മാറ്റി നട്ടാണ് പ്രജനനം സാധ്യമാക്കുന്നത്.
പുഷ്പഘടന
തിരുത്തുകഒരു പുഷ്പത്തണ്ടിൽ 20-25 വരെ പുഷ്പങ്ങളുണ്ടാകും. പുഷ്പങ്ങൾക്ക് കടും ഓറഞ്ചോ ചുവപ്പോ നിറമായിരിക്കും. ദളങ്ങളിൽ നീലലോഹിത വർണത്തിലോ, ചുവപ്പു കലർന്ന കറുപ്പു നിറത്തിലോ ഉള്ള പുള്ളികൾ കാണപ്പെടുന്നു. ഇക്കാരണത്താലാകാം ഇവയ്ക്ക് ടൈഗർ ലില്ലി എന്ന പേരു ലഭിച്ചത്. പുഷ്പങ്ങൾക്ക് 12 സെന്റി മീറ്ററോളം വ്യാസമുണ്ടായിരിക്കും. ഇതിന് മങ്ങിയ ചുവപ്പു നിറത്തിലുള്ള നീളം കൂടിയ കേസരങ്ങളാണുള്ളത്.
കൃഷി
തിരുത്തുകകടുപ്പം കൂടിയ കന്ദമായതിനാൽ ടൈഗർ ലില്ലി കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. ജപ്പാനിൽ വളരുന്ന ടൈഗർ ലില്ലിയിനത്തിന് മഞ്ഞ പുഷ്പങ്ങളാണുണ്ടാവുക. 24-36 ദളങ്ങളുള്ള ഈ മഞ്ഞ പുഷ്പത്തിൽ കേസരങ്ങൾ കാണാറില്ല. പ്രധാനമായും പുഷ്പങ്ങൾക്കുവേണ്ടിയാണ് ഈ സസ്യം പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്നത്.
ബാഹ്യ ലിങ്കുകൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൈഗർ ലില്ലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |