ടെസ്ല മോട്ടോഴ്സ് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറാണ് ടെസ്ല റോഡ്സ്റ്റർ. ഒറ്റ ചാർജ്ജിംഗിൽ 244 മൈൽ ദൂരം താണ്ടാൻ റോഡ്സ്റ്ററിനാവും.

ടെസ്ല റോഡ്സ്റ്റർ
Tesla Roadster
നിർമ്മാതാവ്[[Tesla Motors]]
നിർമ്മാണം2008–present
ഉണ്ടാക്കുന്ന രാജ്യങ്ങൾLotus factory in Hethel, England
വിഭാഗംറോഡ്സ്റ്റർ
രൂപഘടന2-door Roadster
ലേഔട്ട്Rear Mid-engine, Rear-wheel drive
പ്ലാറ്റ്‌ഫോംUnique, developed from Lotus Elise
എൻ‌ജിൻ3-ഫേസ്, 4-പോൾ AC induction motor
ഗിയർ മാറ്റംSingle speed BorgWarner fixed gear
വീൽബെയ്സ്2,352 മി.മീ (92.6 ഇഞ്ച്)
നീളം3,946 മി.മീ (155.4 ഇഞ്ച്)
വീതി1,873 മി.മീ (73.7 ഇഞ്ച്)
ഉയരം1,127 മി.മീ (44.4 ഇഞ്ച്)
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ്53 kW·h (Li-ion battery)
ബന്ധുക്കൾLotus Elise

സാങ്കേതിക വിവരണം

തിരുത്തുക

സാധാരണ പെട്രോൾ-ഡീസൽ വാഹനങ്ങളെപ്പോലെ അധികം ചലിക്കുന്ന ഭാഗങ്ങളൊന്നുമില്ല റോഡ്സ്റ്ററിന്. ത്രീ-ഫേസ് ഇലക്ട്രിക് മോട്ടോറാണ് കാറിൻറെ ഹൃദയം.

മോട്ടോർ

തിരുത്തുക

ത്രീ-ഫേസ്,4-പോൾ ഇലക്ട്രിക് മോട്ടോറാണ് റോഡ്സ്റ്ററിന് ശക്തി പകരുന്നത്. ആകെ 248 hp (185 കി.W) പവർ ഈ കാർ ഉല്പാദിപ്പിക്കുന്നു[1]. ഒരു മിനിറ്റിൽ 14,000 തവണ ഇത് കറങ്ങും[അവലംബം ആവശ്യമാണ്].

ബാറ്ററി സംവിധാനം

തിരുത്തുക

റോഡ്സ്റ്ററിൻ ബാറ്ററി സംവിധാനത്തെ എനർജി സ്റ്റോറേജ് സിസ്റ്റം എന്നാണ് ടെസ്ല മോട്ടോഴ്സ് വിളിക്കുന്നത്. എനർജി സ്റ്റോറേജ് സിസ്റ്റം ശ്രേണി രീതിയിൽ ഘടിപ്പിച്ച 11 ഷീറ്റുകളിലായി 6831 ലിഥിയം-അയൺ ബാറ്ററികൾ ഉൾക്കൊള്ളുന്നു.

ഹൈ പവർ കണക്ടർ ഉപയോഗിക്കുമ്പോൾ ഏകദേശം 3½ മണിക്കൂർ സമയം കൊണ്ട് ചാർജ്ജ് ചെയ്യും. പ്രായോഗികമായി, ഭാഗികമായി ചാർജ്ജ് ചെയ്യപ്പെട്ട നിലയിലാണ് ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനാൽ കുറച്ചു സമയം മാത്രമേ വേണ്ടി വരുന്നുള്ളൂ.

  1. "Tesla Motors introduces Roadster Sport" (in ഇംഗ്ലീഷ്). Tesla Motors. 2008-01-11. Retrieved 2009-01-14.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ടെസ്ല_റോഡ്സ്റ്റർ&oldid=3804775" എന്ന താളിൽനിന്ന് ശേഖരിച്ചത്