ടെറെബോൺ പാരിഷ് (/ˌtɛrəˈboʊn/ tair-ə-boneFrenchParoisse Terrebonne) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തിൻറെ തെക്കൻ ഭാഗത്തു നിലകൊള്ളുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 111,860 ആയിരുന്നു.[1]  ഹൂമ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  1822 ലാണ് ഈ പാരിഷ് സ്ഥാപിക്കപ്പെട്ടത്.[3]

ടെറെബോണ്ണെ പാരിഷ്, Louisiana
ടെറെബോണ്ണെ പാരിഷ് കോർട്ട്ഹൌസ്
Map of Louisiana highlighting ടെറെബോണ്ണെ പാരിഷ്
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംMarch 22, 1822
Named forterre bonne, French for good earth
സീറ്റ്Houma
വലിയ പട്ടണംഹൂമ
വിസ്തീർണ്ണം
 • ആകെ.2,080 ച മൈ (5,387 കി.m2)
 • ഭൂതലം1,232 ച മൈ (3,191 കി.m2)
 • ജലം850 ച മൈ (2,201 കി.m2), 41%
ജനസംഖ്യ (est.)
 • (2015)1,13,972
 • ജനസാന്ദ്രത91/sq mi (35/km²)
Congressional districts1st, 6th
സമയമേഖലCentral: UTC-6/-5
Websitewww.tpcg.org


ഹൂമ-തിബോഡൌക്സ്, LA Mമെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ടെറെബോൺ പാരിഷ്.

ഭൂവിസ്തൃതിയിൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാരിഷാണിത്. പതിനെട്ടാം നൂറ്റാണ്ടുമുതൽ ഈ പാരിഷ് കജുൻ സംസ്കാരത്തിൻറെ കേന്ദ്രമായി വർത്തിക്കുന്നു. ഈ പാരിഷിലെ 10 ശതമാനത്തിലധികം ആളുകൾ വീടുകളിൽ ഫ്രഞ്ച് സംസാരഭാഷയായി സ്വീകരിച്ചിരിക്കുന്നവരാണ്.

ടെറെബോൺ പാരിഷിനെ ലൂയിസിയാന ഹൌസ് ആഫ് റപ്രസെൻറെറ്റീവ്സിൽ പ്രതിനിധീകരിച്ചിരിക്കുന്നത് ഹൂമ പട്ടണത്തിൽനിന്നുള്ള റിപ്പബ്ലിക്കൻ വ്യവസായി ഗോർഡൻ ഡോവ് ആണ്. ലൂയിസിയാന ഹൌസ് ആഫ് റപ്രസെന്റെറ്റീവിലെ മുൻ സ്പീക്കറായിരുന്ന ഹണ്ട് ഡൌണർ ആണ് ഗോർഡനു മുമ്പ് ഈ സ്ഥാനത്തുണ്ടായിരുന്നത്. 2016 ജനുവരിയിൽ ടെറെബോൺ പാരിഷിന്റെ പ്രസിഡന്റാകുന്നതിനായി ഗോർഡൻ ഡോവ് ഈ സ്ഥാനം ഉപേക്ഷിക്കുയുണ്ടായി. സഭയിൽ ഇദ്ദേഹത്തിനു ശേഷം ഹൂമയിൽ നിന്നുള്ള മറ്റൊരു റിപ്പബ്ലിക്കനായ ജെറോം സെറിൻഗ്വി സ്ഥാനമേറ്റെടുത്തു. 1974 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കാലം ലഫായെറ്റിലെ യൂണിവേഴ്സിറ്റ് ആഫ് ലൂയിസിയാനയുടെ പ്രസിഡന്റായിരുന്ന റെയ് ഔതമെന്റ്  1928 ൽ ജനിച്ചത് ടെറെബോൺ പാരിഷിലെ    ചൌവിൻ പട്ടണത്തിനു സമീപമുള്ള ഗ്രാമീണമേഖലയിലായിരുന്നു.

ചരിത്രം

തിരുത്തുക

ഹൂമ ജനങ്ങളുടെ പേരിൽ നിന്നാണ് ടെറബോൺ പാരിഷിലെ ഹൂമ പട്ടണത്തിന് ഈ പേരു ലഭിച്ചത്. തദ്ദേശീയ പദമായ ഹൂമയുടെ അർത്ഥം ചുവപ്പ് എന്നാണ്. ഈ ജനങ്ങളുടെ യുദ്ധചിഹ്നം crawfish ആയിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മസ്കോഗിയൻ ഭാഷ സംസാരിക്കുന്ന ചോക്റ്റൌ വർഗ്ഗവുമായി ബന്ധപ്പെട്ടവരാണെന്നാണ്. ഇന്നത്തെ മിസിസ്സിപ്പി, അലബാമ പ്രദേശങ്ങളിൽ നിന്ന് ഇവിടേയ്ക്കു കുടിയേറിപ്പാർക്കുകയായിരുന്നു. ഇവർ ആദ്യം വാസമുറപ്പിച്ചത് ഇപ്പോൾ ബാറ്റൺ റഗ്ഗ് എന്നറിയപ്പെടുന്നിടത്തായിരുന്നു. മറ്റ് ഇന്ത്യൻ വർഗ്ഗങ്ങളുമായുള്ള കലഹവും 1706 ൽ ടുണിക ജനങ്ങളുമായുള്ള യുദ്ധത്തിൽ പരാജയപ്പെടുകയും ചെയ്തതു നിമിത്തവും യൂറോപ്യൻ കുടിയേറ്റക്കാരുട കയ്യേറ്റവും കാരണമായി ഹൂമ ഇന്ത്യൻ വർഗ്ഗക്കാർ തെക്കു ദിക്കിലെ ഒറ്റപ്പെട്ട ചതുപ്പു പ്രദേശങ്ങളിലേയ്ക്കു നീങ്ങുകയും ചെയ്തു. പത്തൊമ്പാതാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ ഇവർ ഇന്നത്തെ ടെറെബോണ് പാരിഷിനു സമീപം നിലയുറപ്പിച്ചു. ഈ പ്രദേശത്തെ വടക്കുപടിഞ്ഞാറുള്ള ഉയർന്ന ഭാഗത്ത് ഹൂമവർഗ്ഗക്കാർ ഔസ്കി ബയു (Ouiski Bayou) എന്ന പേരിൽ ഒരു ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പാണ് പിന്നീട് ഹൂമ ടൌണായി മാറിയത്. 1700 കളിലും 1800 കളിലും യൂറോപ്യൻ കുടിയേറ്റ മേഖല സ്ഥാപിക്കുന്നതിനായി  വടക്കൻ പ്രദേശങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഈ വർഗ്ഗക്കാർ തെക്കുള്ള തീരമേഖലകളിലേയ്ക്ക് തള്ളിനീക്കപ്പെട്ടു. ഹൂമ വർഗ്ഗക്കാരുടെ ശേഷിപ്പുകൾ ഈ മേഖലകളിൽ ഇപ്പോഴും കാണാവുന്നതാണ്.

ഗൾഫ് ആഫ് മെക്സിക്കോ അതിർത്തിയിലുള്ള ലഫോർഷെ പാരിഷിൻറെ തെക്കൻ ഭാഗങ്ങൾ അടർത്തിയെടുത്താണ് ലൂയിസിയാനയുടെ പാരിഷുകളിൽ ഏറ്റവും തെക്കുളള പാരിഷുകളിലൊന്നായ ടെറെബോൺ പാരിഷ് 1822 മാർച്ച് 22 ന് രൂപീകരിച്ചത്.  2100 സ്ക്വയർ മൈൽ പ്രദേശം ഉൾക്കൊള്ളുന്ന ഈ പാരിഷ് ലൂയിസിയാന സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാരിഷാണ്. ഈ പ്രദേശത്തെ മണ്ണിൻറെ ഫലഭൂയിഷ്ടികാരണം ആദ്യകാല ഫ്രഞ്ച് കുടിയേറ്റക്കാരാണ് “നല്ല ഭൂമി” എന്നർത്ഥം വരുന്ന  “terre bonne” എന്ന പേരു നൽ‌കിയത്.  

1834 ൽ ടെറെബോൺ പാരിഷ് പെട്ടെന്ന് എത്താൻ സാധിക്കുന്നതും പാരിഷിൻറെ മദ്ധ്യഭാഗത്തു വരുന്നതുമായ പ്രദേശത്ത് പാരിഷ് സീറ്റ് വന്നാലുള്ള പ്രയോജനം കണക്കാക്കി ഹൂമ സിറ്റി സ്ഥാപിച്ചു. അതിനു മുമ്പ് ഇന്നത്തെ ഹൂമ പട്ടണമദ്ധ്യത്തിൽ നിന്ന് നാലു മൈൽ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന വില്ല്യംസ്ബർഗ്ഗിലായിരുന്നു (ഇപ്പോഴത്തെ ബയൂ കെയിൻ) പാരിഷ് സീറ്റ്. അക്കാലത്ത് സർക്കാർ അധികൃതർ വിശ്വസിച്ചിരുന്നത് അക്കാലത്തെ ചരക്കുനീക്കവും ഗതാഗത സൌകര്യങ്ങളും ജലമാർഗ്ഗമായതിനാൽ,  6 ചതുപ്പു പ്രദേശങ്ങളുടെ സംഗമ സ്ഥാനമായ ഹൂമ പ്രദേശം ടെറെബോൺ പാരിഷിലെ വ്യാപാര വാണിജ്യ കാര്യങ്ങളുടെ വരവുപോക്കിനും വികസനത്തിനും ഉത്തമമായ പ്രദേശമാണെന്നാണ്.  ഈ ടൌൺ സ്ഥാപിച്ചത് ഹൂമ ഇന്ത്യൻ വർഗ്ഗക്കാരുടെ ആദ്യകാല അധിവാസ കേന്ദ്രത്തിനും സമീപമായിരുന്നു. ബയൂ കെയിൻ, ബയൂ ടെറെബോൺ എന്നീ രണ്ടു ടൌണുകളുടെ സംഗമ സ്ഥാനമായിരുന്നു വില്ല്യംസ്ബർഗ്ഗ്. 1834 മാർച്ച് 18 ന്, റിച്ചാർഡ് എച്ച്. ഗ്രിനേജ്, ഹൂബർട്ട് എം. ബിനാംഗർ എന്നിവർ പുതിയ ഗവൺമെന്റ് സീറ്റിനായി ബയൂ ടെറബോണിനു സമാന്തരമായി ഭൂമി സംഭാവന ചെയ്യുകയുണ്ടായി. ഈ ഭൂമിയാണ് ഹൂമ പട്ടണത്തിന്റെ ചുറ്റുപാടുമുള്ള വികാസത്തിനു കാരണഭൂതമായത്.  ഈ പ്രധാന ഭൂദാനം ഗ്രിനേജിനെയും ബെലാംഗറിനെയും “ഫാദേർസ് ആഫ്‍ ഹൂമ” എന്ന സ്ഥാനത്തിന് അർഹരാക്കിത്തീർത്തു.

യൂറോപ്യൻ കുടിയേറ്റക്കാർ
തിരുത്തുക

ടെറെബോൺ പാരിഷ് നിവാസികളിലധികവും മിസിസ്സിപ്പി നദീ മേഖലയിൽ നിന്നോ ബയൂ ലഫോർഷെയിൽ നിന്ന് ബയൂ ടെറെബോണിലേയ്ക്ക് എത്തിയവരോ ആകുന്നു. ബയൂ രാഷ്ട്രത്തിലേയ്ക്ക് ന്യൂ ഓർലിയൻസിൽ നിന്നുള്ള ഫ്രഞ്ച് കുടിയേറ്റക്കാരുടെ ഒഴുക്ക് 1762 കാലഘട്ടത്തിലുണ്ടായി. സെവൻ ഇയേർസ് യുദ്ധത്തിൽ (ഫ്രഞ്ച് ആൻറ് ഇന്ത്യൻ വാർ ഇൻ നോർത്ത് അമേരിക്ക എന്ന പേരിലറിയപ്പെടുന്നു) ഫ്രഞ്ചുകാർ ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടതിനെത്തുടർന്ന് കോളനിയുടെ നിയന്ത്രണം സ്പെയിൻകാരുടെ നിയന്ത്രണത്തിലായ കാലത്തായിരുന്നു ഇത്. ചതുപ്പു നിലത്ത് എത്തിച്ചേരുന്ന ഓരോ പുതു കുടിയേറ്റക്കാരനും 630 ഏക്കർ വീതം ജില്ലാ സ്പാനിഷ് കമാണ്ടർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അനേകം ഫ്രഞ്ചുകാർ ഇതിനകം ഈ പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. ബ്രിട്ടീഷ്, സ്പാനിഷ് കുടിയേറ്റക്കാരും ഈ പ്രദേശങ്ങളിൽ അവകാശമുന്നയിച്ചിരുന്നു.   

ഈ മേഖലയിലെ മറ്റു കുടിയേറ്റക്കാർ 1760 കളിൽ വന്നെത്തിയ അക്കാഡിയയിൽ നിന്നുള്ള (ഇന്നത്തെ നോവ സ്കോഷ്യ) ഫ്രഞ്ച് കോളനിക്കാരായിരുന്നു. സെവൻ ഇയേർസ് യുദ്ധകാലത്ത് ബ്രിട്ടീഷുകാർ പുറത്താക്കിയവരായിരുന്നു ഇവർ “കജുൺസ്” (അക്കാഡിയൻസ്) എന്നിറിയപ്പെട്ടു. ടെറെബോൺ പാരിഷിലെ ചതുപ്പുകളുടെ കരയിൽ ഇവരും അധിവാസമുറപ്പിച്ചു. ഭൂമിശാസ്ത്രപരമായി വിദൂരത്തായതിനാൽ സർക്കാർ നിയന്ത്രണങ്ങൾ കുറവായിരുന്നതും പ്രദേശത്തിൻറെ ഫലഭൂയിഷ്ടിയും മത്സ്യബന്ധന സൌകര്യങ്ങളും ജന്തുജാലങ്ങളുടെ ആധിക്യവുമാണ് കൂടുതലാളുകളെയും ഈ പ്രദേശത്തേയ്ക്ക് ആകർഷിച്ചത്. വിദൂരദേശത്തായിരുന്നുവെങ്കിലും ഇവർ തലമുറകളോളം തങ്ങളുടെ സാംസ്കാരികത്തനിമ കാത്തുസൂക്ഷിച്ചിരുന്നു.  

നിയമനിർമ്മാണസഭയുടെ ഒരു ഉത്തരവിലൂടെ 1848 ൽ ഹൂമ ഒരു പട്ടണമായി സംയോജിപ്പിക്കപ്പെട്ടു. ഇക്കാലത്ത് ഹൂമയിൽ കരിമ്പു തോട്ടങ്ങളെ അടിസ്ഥാനമാക്കിയുളള പ്ലാൻറേഷനുകൾ, കടൽ വിഭവങ്ങളുടെ സംഭരണം, രോമ വ്യവസായം തടിവ്യവസായം എന്നിവ വലിയ തോതിൽ അഭിവൃദ്ധിപ്പെട്ടിരുന്നു. പാരിഷിലെ പ്രധാന കാർഷികവിള വ്യാവസായികാടിസ്ഥാനത്തിലുള്ള കരിമ്പുകൃഷിയായിരുന്നു. 1828 ലാണ് ആദ്യ പ്ലാൻറേഷൻ സ്ഥാപിക്കപ്പെട്ടത്. 1851 ആയപ്പോഴേയ്ക്കും ടെറബോൺ പാരിഷിൽ 110 കരിമ്പു തോട്ടങ്ങളും 80 കരിമ്പാട്ടുന്ന മില്ലുകളുമുണ്ടായിരുന്നു.  

1828 ൽ  കരിമ്പു കൃഷിയുടെ വിളവെടുപ്പിനും പ്രൊസസിംഗിനുമായി മൈനർ കുടുബത്തിൻറെ ഉടമസ്ഥതയിൽ സൌത്ത്ഡൌൺ പ്ലാൻറേഷൻ നിലവിൽവന്നു. ലൂയിസിയാനയിലെ സ്പാനിഷ് ഗവർണർ ഗയോസോയുടെ സെക്രട്ടറിയായി സ്റ്റീഫൻ മൈനർ ഇക്കാലത്ത് സേവനമനുഷ്ടിച്ചിരുന്നു. ഇന്ന് മൈനർ കുടുംബത്തിൻറെ 1858 ൽ നിർമ്മിക്കപ്പെട്ടതും 1893 ൽ വിപുലീകരിച്ചതുമായ ഭവനം പാരിഷിലെ മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. 1979 ൽ കച്ചവടം ചെയ്യപ്പെട്ട പഞ്ചസാരമില്ല് പൊളിച്ചുമാറ്റി കപ്പൽമാർഗ്ഗം ഗ്വാട്ടിമാലയിലേയ്ക്കു കൊണ്ടുപോയി പുനസ്ഥാപിച്ചിരുന്നു. ആ ഫാക്ടറി ഇക്കാലത്തും പ്രവർത്തിക്കുന്നുണ്ട്.

പാരിഷിനുള്ളിലെ സഞ്ചാര സമയം കുറയ്ക്കുന്നതിനും വ്യാപാരം അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി യൂറോപ്യൻ കുടിയേറ്റക്കാർ ചതുപ്പുകൾക്കിടയൽ കനാലുകൾ നിർമ്മിച്ചു. പാരിഷിനുള്ളിലും പുറമേയ്ക്കുമുള്ള വ്യാപാരാഭിവൃദ്ധിക്കും സഞ്ചാരത്തിനുമായി ഷ്രീവെർ (Schriever) ടൌണിനെയും ഹൂമയെയും ബന്ധിപ്പിച്ച് 1872 ൽ ഒരു റെയിൽറോഡ് നിലവിൽവന്നു.

1923 ൽ ഇൻട്രാകോസ്റ്റൽ വാട്ടർവേയുടെ നിർമ്മാണത്തോടെ കനാലുകളിലൂടെയുള്ള ഗതാഗതം ഉപേക്ഷിക്കപ്പെട്ടു. ഒരു തുറമുഖ പട്ടണമെന്ന ഹൂമയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വാട്ടർവേ ലഫോർഷെ പാരിഷിലേയ്ക്കും ബയൂ ലഫോർ ലഫോർഷെയിലേയ്ക്കും നീട്ടി.  

ഇരുപതാം നൂറ്റാണ്ട്

തിരുത്തുക

ഭൂമിശാസ്ത്രം.

തിരുത്തുക

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിന്റെ വിസ്തൃതി 2,082 സ്ക്വയർ മൈലാണ് (5,390 km2). ഇതിൽ 1,232 സ്ക്വയർ മൈൽ പ്രദേശം (3,190 km2) കരഭൂമിയും ബാക്കി 850 സ്ക്വയർ മൈൽ പ്രദേശം (2,200 km2) (41 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്. ഭൂവിസ്തൃതിയിൽ ലൂയിസിയാനയിലെ അഞ്ചാമത്തെ വലിയ പാരിഷാണിത്. പാരിഷിൻറെ തെക്കു വശത്തായി ഗൾഫ് ആഫ് മെക്സിക്കോ സ്ഥിതി ചെയ്യുന്നു.

ജനസംഖ്യാകണക്കുകൾ

തിരുത്തുക

2008 ലെ സെൻസസ് അനുസരിച്ച് ഈ പാരിഷിൽ 108,576 ആളുകളും 35,997 ഗൃഹങ്ങളും 27,393 കുടുബങ്ങളുമുണ്ട്. ജനസാന്ദ്രത ഓരോ സ്ക്വയർ മൈലിനും (32/km²) 83 പേരാണ്. ഓരോ 32 സ്ക്വയർ മൈൽ (12/km²) പ്രദേശങ്ങളിലും ഉൾക്കൊള്ളുന്ന ഗൃഹസമുഛയങ്ങളുടെ എണ്ണം 39,928 ആണ്. ജനങ്ങളുടെ വർഗ്ഗം തിരിച്ചുള്ള തരം തിരിവുകളിൽ 74.07 ശതമാനം വെള്ളക്കാരും, 17.79 ശതമാനം  കറുത്തവർ അല്ലെങ്കിൽ ആഫ്രിക്കൻ അമേരിക്കക്കാർ, 5.29 ശതമാനം തദ്ദേശീയ ഇന്ത്യൻ വർഗ്ഗം, 0.81 ശതമാനം ഏഷ്യക്കാർ, 0.02 ശതമാനം പസഫിക് ദ്വീപുവാസികൾ, 0.54 ശതമാനം മറ്റു വർഗ്ഗങ്ങൾ, 1.48 ശതമാനം ഒന്നോ അതിൽ കൂടുതലോ വംശങ്ങളിൽനിന്നുള്ളവർ എന്നിങ്ങനെയാണ്. ജനസംഖ്യയുടെ 1.56 ശതമാനം were ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വംശത്തിൽപ്പെട്ടവരുമുണ്ട്. ജനസംഖ്യയിൽ 10.66 ശതമാനം പേർ വീടുകളിൽ ഫ്രഞ്ചോ “ലൂയിസിയാന ഫ്രഞ്ചോ” സംസാരിക്കുന്നവരും 1.5 ശതമാനം പേർ സ്പാനിഷ് ഭാഷ സംസാരിക്കുന്നവരുമാണ്.

35,997 ഗൃഹങ്ങളിൽ വസിക്കുന്നവരിൽ 39.20 ശതമാനം പേർ 18 വയസിനു താഴെയുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം താമസിക്കുന്നവരാണ്.  57.00 ശതമാനം വിവാഹിതരായി ഒന്നിച്ചു താമസിക്കുന്ന ദമ്പതികളും 14.10 ശതമാനം ഭർത്താവ് ഒപ്പമില്ലാത്ത കുടുംബിനികളുമാണ്. 23.90 ശതമാനം കുടുംബമായിട്ടല്ലാതെ താമസിക്കുന്നു. 19.30 ശതമാനം ഒറ്റപ്പെട്ടു താമസിക്കുന്നവരും 7.30 ശതമാനം ഒറ്റയ്ക്കു താമസിക്കുന്ന 65 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ള പൌരന്മാരാണ്.

വിദ്യാഭ്യാസം

തിരുത്തുക

ടെറെബോൺ പാരഷ് സ്കൂൾ ജില്ല പബ്ലിക് സ്കൂളുകൾ നടത്തുന്നുണ്ട്. 

  1. "State & County QuickFacts". United States Census Bureau. Archived from the original on 2016-02-25. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Terrebonne Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
"https://ml.wikipedia.org/w/index.php?title=ടെറെബോൺ_പാരിഷ്&oldid=3632977" എന്ന താളിൽനിന്ന് ശേഖരിച്ചത്