ഒരു അമേരിക്കൻ പീഡിയാട്രിക് ഒഫ്താൽമോളജി വിദഗ്ദ്ധയാണ് ടെറി എൽ. യംഗ് (ജനനം, 1959).

ടെറി യംഗ്
ജനിച്ചത് 1959
സാക്രമെന്റോ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
വിദ്യാഭ്യാസം MD, ഹാർവാർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂൾ (1986)

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

കാലിഫോർണിയയിലെ സാക്രമെന്റോയിൽ ജനിച്ച യംഗ് ഒരു ആഫ്രോ അമേരിക്കൻ വംശജയാണ്.[1] ബിരുദ വിദ്യാഭ്യാസത്തിനായി ബൗഡോയിൻ കലാലയത്തിൽ ചേർന്ന അവർ 1981-ൽ ബയോകെമിസ്ട്രിയിലും സോഷ്യോളജിയിലും ബിരുദം നേടി. തുടർന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ ചേർന്ന് 1986 ൽ അവിടെനിന്ന് ബിരുദം നേടി. ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അവർ പീഡിയാട്രിക്സ് റെസിഡൻസിക്കായി ബോസ്റ്റണിൽ തുടർന്നു, തുടർന്ന് ഒഫ്താൽമോളജി റെസിഡൻസിക്കായി ചിക്കാഗോയിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലേക്ക് മാറി. യംഗ് പിന്നീട് 1990 മുതൽ 1992 വരെ ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ, സ്കീ ഐ ഇൻസ്റ്റിറ്റ്യൂട്ട്, അയോവ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പീഡിയാട്രിക് ഒഫ്താൽമോളജിയിൽ പരിശീലനം നേടി.[1]

കരിയറും ഗവേഷണവും

തിരുത്തുക

പെൻസിൽവാനിയ സർവ്വകലാശാലയിൽ നേത്രചികിത്സാ വിഭാഗത്തിൽ അദ്ധ്യാപികയായി തന്റെ കരിയർ ആരംഭിച്ച യംഗ്, പിന്നീട് ന്യൂറോബയോളജിയും ഒഫ്താൽമോളജിയും പഠിപ്പിക്കുന്നതിനായി ഹാർവാർഡിലേക്ക് മാറി. തുടർന്ന് അവർ മിനസോട്ട സർവകലാശാലയിലേക്ക് മാറി, അവിടെ നേത്രരോഗവും പീഡിയാട്രിക്സും പഠിപ്പിച്ചു. 2001-ൽ, ഒഫ്താൽമോളജിയും പീഡിയാട്രിക്സും പഠിപ്പിക്കാനും CHOP ന്റെ ഒഫ്താൽമിക് ജനറ്റിക്സ് റിസർച്ച് സെന്റർ നയിക്കാനും യംഗ് പെൻസിൽവാനിയ സർവകലാശാലയിലേക്ക് മടങ്ങി.[1] 2005-ൽ അവർ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യാൻ തുടങ്ങി, അവിടെ ഡ്യൂക്ക് ഐ സെന്റർ ഒഫ്താൽമിക് ജനറ്റിക്സ് ക്ലിനിക്ക് ആൻഡ് റിസർച്ച് പ്രോഗ്രാമിന്റെ സ്ഥാപക ഡയറക്ടറായി.[2] 2014-ൽ, വിസ്കോൺസിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിലെ ഒഫ്താൽമോളജി ആൻഡ് വിഷ്വൽ സയൻസസ് വകുപ്പിന്റെ ചെയർമാനായി യംഗ് തിരഞ്ഞെടുക്കപ്പെട്ടു.

ബഹുമതികളും പുരസ്കാരങ്ങളും

തിരുത്തുക
  1. 1.0 1.1 1.2 "Changing the Face of Medicine | Dr. Terri L. Young". www.nlm.nih.gov. Retrieved November 12, 2018.
  2. "Dr. Terri Young Named Ophthalmology Chair at University of Wisconsin". June 16, 2014. Archived from the original on 2021-03-28. Retrieved November 12, 2018.
"https://ml.wikipedia.org/w/index.php?title=ടെറി_യംഗ്&oldid=4099767" എന്ന താളിൽനിന്ന് ശേഖരിച്ചത്