ടെമ്യൂകോ
തെക്കൻ ചിലിയിലെ ഒരു നഗരമാണ് ടെമ്യൂകോ. സാന്റിയാഗോയിൽ നിന്ന് 688 കി.മീ. തെക്ക് മാറി സ്ഥിതിചെയ്യുന്നു. കോട്ടിൻ നദിക്കരയിൽ വ്യാപിച്ചിരിക്കുന്ന ടെമ്യൂകോ നഗരം ആറൗകേനിയൻ പ്രദേശത്തിന്റെ തലസ്ഥാനം കൂടിയാണ്. ചിലിയിലെ നാലാമത്തെ വലിയ നഗരമാണിത്. 2002-ലെ കണക്കുകളനുസരിച്ച് ജനസംഖ്യ 245347 ആണ്.
ടെമ്യൂകോ | ||
---|---|---|
| ||
![]() അറൗകാനിയൻ പ്രദേശത്തിൽ ടെമ്യൂകോ കമ്മ്യൂണിന്റെ സ്ഥാനം | ||
രാജ്യം | ![]() | |
പ്രദേശം | അറൗകാനിയ | |
പ്രവിശ്യ | കൗറ്റിൻ | |
സ്ഥാപിതം | 24 ഫെബ്രുവരി, 1881 | |
Government | ||
• മേയർ | മിഗ്വെൽ ബെക്കർ അൽവെർ (RN) (2008-2012) | |
വിസ്തീർണ്ണം | ||
• ആകെ | 464 കി.മീ.2(179 ച മൈ) | |
ജനസംഖ്യ (2002) | ||
• ആകെ | 2,60,878 | |
• ജനസാന്ദ്രത | 608.36/കി.മീ.2(1,575.6/ച മൈ) | |
സമയമേഖല | UTC-4 (ചലി സമയം (CLT)[1]) | |
• Summer (DST) | UTC-3 (ചിലി വേനൽ സമയം (CLST)[2]) | |
Area code(s) | 45 | |
വെബ്സൈറ്റ് | http://www.temucochile.com |
1881-ൽ സ്ഥാപിതമായ ടെമ്യൂകോ നഗരം ദ്രുതവികാസം നേടിയത് കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിലാണ്. കാർഷിക ഉത്പാദനത്തിനാണ് ടെമ്യൂകോയിൽ പ്രമുഖ സ്ഥാനം. വാണിജ്യമേഖല ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും കാർഷിക മേഖലയെത്തന്നെയാണ്. ഓട്സ്, ഗോതമ്പ്, ബാർലി, ആപ്പിൾ, വിവിധയിനം തടികൾ തുടങ്ങിയവയാണ് മുഖ്യ കാർഷിക ഉത്പന്നങ്ങൾ. ചിലിയൻ തടാകത്തിലേക്കുള്ള ഒരു കവാടമായി ഈ നഗരം വർത്തിക്കുന്നു.
കാലാവസ്ഥ തിരുത്തുക
റ്റെമ്യൂകോ പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 24.9 (76.8) |
24.9 (76.8) |
22.2 (72) |
18.3 (64.9) |
14.3 (57.7) |
11.4 (52.5) |
12.3 (54.1) |
12.7 (54.9) |
15.2 (59.4) |
18.4 (65.1) |
20.5 (68.9) |
22.5 (72.5) |
18.1 (64.6) |
ശരാശരി താഴ്ന്ന °C (°F) | 10.1 (50.2) |
9.4 (48.9) |
9.0 (48.2) |
6.9 (44.4) |
5.8 (42.4) |
3.5 (38.3) |
3.9 (39) |
3.8 (38.8) |
4.7 (40.5) |
6.5 (43.7) |
7.7 (45.9) |
9.2 (48.6) |
6.7 (44.1) |
വർഷപാതം mm (inches) | 42 (1.65) |
41 (1.61) |
46 (1.81) |
80 (3.15) |
176 (6.93) |
177 (6.97) |
169 (6.65) |
135 (5.31) |
94 (3.7) |
86 (3.39) |
59 (2.32) |
53 (2.09) |
1,158 (45.58) |
% ആർദ്രത | 74 | 77 | 80 | 84 | 88 | 89 | 88 | 86 | 83 | 81 | 78 | 75 | 81.9 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 310.0 | 268.3 | 217.0 | 141.0 | 96.1 | 72.0 | 96.1 | 127.1 | 165.0 | 210.8 | 237.0 | 269.7 | 2,210.1 |
ഉറവിടം: Weltwetter Spiegel Online[3] |
അവലംബം തിരുത്തുക
- ↑ "Chile Time". World Time Zones .org. മൂലതാളിൽ നിന്നും 2010-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-05.
- ↑ "Chile Summer Time". World Time Zones .org. മൂലതാളിൽ നിന്നും 2007-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-05.
- ↑ "Weatherbase: Historical Weather for Temuco, Chile". Weatherbase. 2011. ഏപ്രിൽ 11, 2012നു സ്വീകരിച്ചത്.